MBBS seats, Kozhikode govt medical college, Admissions , Government Medical College, Calicut, Fees, Placements, Admission Criteria, Facilities,  Hostel,  colleges, state Government , Kerala
in

കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്: 250 എംബിബിഎസ് സീറ്റുകള്‍ക്കും സ്ഥിരാനുമതി

തിരുവനന്തപുരം: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 250 എം.ബി.ബി.എസ്. സീറ്റുകള്‍ക്കും ( MBBS seats ) മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥിരാനുമതി ലഭിച്ചു. അധിക സീറ്റിന് അംഗീകാരം ലഭിക്കുമോയെന്ന രക്ഷകര്‍ത്താക്കളുടേയും വിദ്യാര്‍ത്ഥികളുടേയും ആശങ്കയ്ക്കാണ് ഇതോടെ വിരാമമായത്.

250 വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കഴിയുന്ന ക്ലാസ് റൂമുകള്‍, മികച്ച ലൈബ്രറി സൗകര്യം, ഹോസ്റ്റല്‍, പരീക്ഷാ നടത്താനുള്ള സൗകര്യം, അധ്യാപക വിദ്യാര്‍ത്ഥി ആനുപാതം എന്നിവയെല്ലാം പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് എം.സി.ഐ. 250 സീറ്റുകള്‍ക്കും സ്ഥിരാനുമതി നല്‍കിയത്.

ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും കുറവുള്ള അധ്യാപകരെ നിയമിക്കുകയും എം.സി.ഐ. നിര്‍ദേശിക്കുന്ന പ്രകാരമുള്ള മറ്റ് സൗകര്യങ്ങള്‍ കോളേജില്‍ ഒരുക്കുകയും ചെയ്തിരുന്നു.

14 കോടി രൂപ മുടക്കിയുള്ള പുതിയ ഹോസ്റ്റല്‍ കെട്ടിടം ഉള്‍പ്പെടെ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സർക്കാർ ഇവിടെ നടത്തിയത്. നേരത്തെയുണ്ടായിരുന്ന 200 സീറ്റില്‍ നിന്നും 250 സീറ്റായി എം.സി.ഐ. വര്‍ധിപ്പിച്ചിരുന്നു എങ്കിലും സ്ഥിരാനുമതി നല്‍കിയിരുന്നില്ല.

അതിനാല്‍ തന്നെ ഓരോ വര്‍ഷവും എം.സി.ഐ. സംഘം പരിശോധന നടത്തിയാണ് ആ വര്‍ഷത്തെ അംഗീകാരം നല്‍കിയിരുന്നത്. കേരളത്തിലെ ഏറ്റവുമധികം എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്. കേരളത്തിലെ എല്ലാ മെഡിക്കല്‍ കോളേജുകളിലുമായിആകെ 1300 സീറ്റുകളാണ് നിലവിലുള്ളത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 200, പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ 100, ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 150, കോട്ടയം മെഡിക്കല്‍ കോളേജില്‍ 150, തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 150, എറണാകുളം മെഡിക്കല്‍ കോളേജില്‍ 100, മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 100, പാലക്കാട് മെഡിക്കല്‍ കോളേജില്‍ 100 എന്നിങ്ങനെയാണ് സീറ്റുകൾ അനുവദിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ നിലവിലെ 100 സീറ്റിന് പുറമേ 50 സീറ്റിന് കൂടി ഈ വര്‍ഷം എം.സി.ഐ.യുടെ സ്ഥിരാനുമതി ലഭിച്ചിട്ടുണ്ട്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

current , 11k volt current, supplied ,houses, UP, student ,killed ,TVs, fridges ,explode, Meerut, B.Tech student ,died ,serious burn injuries ,electric line fault ,11,000 volt current , Kuan Patti area ,electric appliances,

സാങ്കേതിക​പ്പിഴവ്; പ്രവഹിച്ചത് 11 കെ വോൾട്ട് വൈദ്യുതി; യുപിയിൽ വൻ നാശനഷ്‌ടം