Hadiya, love Jihad, Rekha Sharma, visited, MC Josephine, National women commission, Nimisha, Fathima, Trivandrum, family, report, security, no threat, health condition, satisfactory,
in , ,

രേഖ ശർമ്മയുടെ പരാമര്‍ശത്തിനെതിരെ എം സി ജോസഫൈന്‍

കൊച്ചി: ഹാദിയ വിഷയത്തില്‍ ദേശീയ വനിതാകമ്മീഷന്‍ (National Commission for Women) ആക്ടിങ് അധ്യക്ഷ രേഖ ശര്‍മ്മയുടെ (Rekha Sharma) പ്രസ്താവനയ്‌ക്കെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ (MC Josephine) രംഗത്തെത്തി.

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നെന്ന ദേശീയ വനിതാകമ്മീഷന്‍ ആക്ടിങ് അധ്യക്ഷയുടെ ആരോപണം സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ തള്ളിക്കളഞ്ഞു. രേഖ ശര്‍മയുടെ പരാമര്‍ശം കേരളത്തിലെ സാഹചര്യം മനസിലാക്കാതെയാണെന്ന് എം സി ജോസഫൈന്‍ അഭിപ്രായപ്പെട്ടു.

ഹാദിയ വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം അനൗചിത്യമാണെന്നുംനിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന പരാമര്‍ശം രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തിയാണോയെന്ന് സംശയിക്കുന്നതായും എം സി ജോസഫൈന്‍ കുറ്റപ്പെടുത്തി.

കേരളം ഉയര്‍ന്ന നിലവാരത്തിലും മതനിരപേക്ഷതയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണെന്നും ദേശീയ തലത്തില്‍ കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു പ്രസ്താവനയെന്നും ജോസഫൈന്‍ ആരോപിച്ചു.

ഹാദിയയുടെ കാര്യത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന കാര്യം കോടതിയില്‍ വ്യക്തമാക്കുമെന്നും എം.സി ജോസഫൈന്‍ അറിയിച്ചു.

ഹാദിയയെ വൈക്കത്തെ വീട്ടിലെത്തി സന്ദര്‍ശിച്ചതിന് പിന്നാലെ കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് ഇന്നലെ രേഖാ ശര്‍മയുടെ പ്രസ്താവിച്ചിരുന്നു.

ഹാദിയ വിഷയത്തില്‍ മനുഷ്യാവകാശ ലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്നും ലൗ ജിഹാദല്ല നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടന്നതെന്നും രേഖ ശര്‍മ്മ അറിയിച്ചിരുന്നു.

ഹാദിയ വീട്ടിൽ സുരക്ഷിതയാണെന്നും നവംബർ 27-ന് കോടതിയിൽ ഹാജരാകുമ്പോൾ ഹാദിയ സ്വന്തം നിലപാടു വ്യക്തമാക്കുമെന്നും രേഖ ശര്‍മ്മ ഇന്നലെ വ്യക്തമാക്കിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Parthasarathy temple, Malabar Devaswom Board, Guruvayur, takes over

പാർത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു

treehouses, different, types, wanderlust,

വരൂ, വ്യത്യസ്തമായ വൃക്ഷക്കൂടാരങ്ങളിൽ രാപ്പാർക്കാം