me.mum app, ovulating,saliva, smart phone, application check, sample, luteinizing hormone,  case, phone, lipstick-tube-shaped applicator, magnetically mounts, phone's camera, finger, alert, fertile phase, woman,
in , , ,

ഗർഭധാരണം അതിവേഗം തിരിച്ചറിയാൻ മി.മം ആപ്ലിക്കേഷൻ

ഒരു സ്ത്രീ ഗർഭം ധരിച്ചിട്ടുണ്ടോ എന്ന് വീട്ടിലിരുന്ന് തന്നെ അറിയുവാൻ ഇന്നത്തെ ആധുനിക ശാസ്ത്രത്തിൽ നിരവധി മാർഗ്ഗങ്ങളുണ്ട്. ഗർഭധാരണത്തെ പറ്റി അറിയുന്നതിന് വിവിധ തരം കമ്പനികളുടെ കിറ്റുകൾ ഇന്ന് വിപണിയിൽ സുലഭമാണ്. എന്നാൽ മി.മം ( me.mum app ) എന്ന പുതുപുത്തൻ ആപ്ലിക്കേഷന്റെ കടന്നു വരവോടെ ഇവയെല്ലാം പഴയ രീതികളായി മാറിക്കഴിഞ്ഞു.

അതിവേഗതയുടെ ഈ കാലഘട്ടത്തിൽ വളരെ വേഗത്തിലും എളുപ്പത്തിലും ഗർഭധാരണം തിരിച്ചറിയാൻ സഹായിക്കുന്ന നൂതന സംവിധാനങ്ങൾ ഇന്ന് വിപണി കീഴടക്കാൻ എത്തിക്കൊണ്ടിരിക്കുന്നു. അവയിലൊന്നായ മി.മം എന്ന ആപ്ലിക്കേഷൻ ഇതിനോടകം ചർച്ചാ വിഷയമായി.

മി.മം എന്ന ആപ്ലിക്കേഷൻ ഉപഭോക്താക്കൾ തങ്ങളുടെ സ്മാർട്ട് ഫോണിൽ ഡൗൺലോഡ് ചെയ്യുന്നതാണ് ആദ്യ ഘട്ടം. തുടർന്ന് മി.മമിന്റെ തന്നെ ലിപ്സ്റ്റിക്ക് ട്യൂബിന്റെ ആകൃതിയിലുള്ള ഉപകരണം ഘടിപ്പിച്ച ഒരു പുറം ചട്ട( case ) ഫോണിൽ ഘടിപ്പിക്കണം.

ഫോണിന്റെ ക്യാമറയുടെ മുകളിലായി ആ ഉപകരണം സജ്ജീകരിക്കേണ്ടതാണ്. അതിന് ശേഷം ഒരു വിരൽ കൊണ്ട് ഉമിനീരിൽ തൊട്ട് ആ ഉപകരണത്തിന്റെ മുകളിൽ തേയ്ക്കണം.

ഉമിനീർ ഉണങ്ങുമ്പോൾ അതിൽ ല്യൂറ്റിനൈസിങ് ഹോർമോണുകൾ ഉണ്ടെങ്കിൽ ഉപകരണം അത് കണ്ടുപിടിക്കുകയും ഗർഭത്തിന്റെ ഏത് അവസ്ഥയിലാണ് ഇപ്പോൾ ഉള്ളതെന്ന് ഉപഭോക്താക്കൾക്ക് മനസ്സിലാക്കിക്കൊടുക്കയും ചെയ്യും.

കൂടാതെ പഴയ പരിശോധനകളുടെ ഫലം കണക്കാക്കി എപ്പോഴാണ് ഗർഭധാരണത്തിന്റെ ഘട്ടത്തിൽ എത്തിച്ചേരുകയെന്ന് ഈ അപ്ലിക്കേഷന്റെ സഹായത്തോടു കൂടി ഉപഭോക്താക്കൾക്ക് മനസിലാക്കാൻ സാധിക്കും.

സിഇഎസ് 2018-ൽ മി.മം അവതരിപ്പിച്ചിരുന്നു. ആറ് മാസത്തിനുള്ളിൽ ലഭ്യമാകുന്ന മി.മം അപ്ലിക്കേഷൻ സ്വന്തമാക്കുന്നതിനായി യുഎസ് ഡോളർ 89 മുതൽ 99 വരെ നൽകേണ്ടതുണ്ട്.

me.mum app, ovulating,saliva, smart phone, application check, sample, luteinizing hormone,  case, phone, lipstick-tube-shaped applicator, magnetically mounts, phone's camera, finger, alert, fertile phase, woman,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Nazca Lines, Peru, driver, 2000-year-old ,archaeological wonder, truck , arrested , truck t, world-renowned archaeological site, damaging,wonder , Authorities , truck driver, accused o,world-renowned Nazca lines,Ministry of Culture ,Jainer Flores Vigo ,drove,section , UN World Heritage site, three lines,imaginary figures, creatures ,plants , surface,coastal desert,

ഡ്രൈവറുടെ ബുദ്ധിശൂന്യത; തകർന്നത് 2000 വർഷം പഴക്കമുള്ള ലോകപൈതൃക സൃഷ്‌ടി

Falcon Heavy, launched,World's most powerful rocket, SpaceX, successfully, Tuesday, Florida's Space Coast, boosters, rocket, engines, space, Mars, Moon, cherry red ,Tesla Roadster, Elon Musk

ലോകത്തിലെ ഭീമൻ റോക്കറ്റ് ഫാല്‍ക്കണ്‍ ഹെവി വിജയകരമായി വിക്ഷേപിച്ചു