മീ ടൂ: ലൈംഗികാതിക്രമത്തിനെതിരെ ഹോളിവുഡിൽ മാർച്ച്

Hollywood march, me too, sexual abuse, harassment

ലോസ് ആഞ്ചലസ്: നവമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയ ‘മീ ടൂ’ (MeToo) ക്യാമ്പയിനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഹോളിവുഡിൽ (Hollywood) ലൈംഗിക അതിക്രമത്തിനെതിരെ മാർച്ച് (march) സംഘടിപ്പിച്ചു. ലോസ് ആഞ്ചലസിലെ ഹോളിവുഡ് ബോളിവാഡ് തെരുവിൽ നിന്നാരംഭിച്ച മാർച്ച് സി.എൻ.എൻ ആസ്ഥാനത്ത് സമാപിച്ചു.

ലൈംഗിക അതിക്രമത്തിനെതിരെ നടക്കുന്ന മീ ടൂ ക്യാമ്പെയിന് ഐക്യദാർഡ്യ മാർച്ചിൽ സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ‘മീ ടൂ’ ക്യാമ്പയിനിലൂടെ പ്രമുഖർ നടത്തിയ ലൈംഗിക അതിക്രമ വാർത്തകൾ പുറത്തു വരുന്നതിനിടെയാണ് ഫെയ്‌സ്ബുക്കിലൂടെ രൂപീകരിച്ച കൂട്ടായ്മ മാര്‍ച്ച് സംഘടിപ്പിച്ചത്.

പരാതി നല്കി വര്‍ഷങ്ങളായിട്ടും ലൈംഗികാതിക്രമ കേസുകളില്‍ നടപടിയെടുക്കാത്ത അധികൃതരുടെ നിലപാടിനെതിരെ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. സാമൂഹ്യ പ്രവര്‍ത്തക തരാനാ ബുര്‍കെയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ചിൽ പ്രതിഷേധക്കാർ പ്ലക്കാർഡുകളേന്തിയും മുദ്രാവാക്യം മുഴക്കിയും മുന്നോട്ടു നീങ്ങി.

Hollywood march, me too, sexual abuse, harassmentഹോളിവുഡ് അഭിനേത്രി  അലീസ മിലാനോയുടെ ട്വീറ്റാണ് ‘മീ ടൂ’ ക്യാമ്പയിനു തുടക്കം കുറിച്ചത്. പ്രമുഖനായ ഹാര്‍വി വെയിന്‍സ്റ്റിനെതിരെ വെളിപ്പെടുത്തലുകളുമായി നടി ഏലിയ്‌സ മിലാനോ രംഗത്തെത്തിയതോടെ ‘മീ ടൂ’ ഹാഷ് ടാഗ് വളരെയേറെ ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് ആ ക്യാമ്പയിൻ ലോകം ഏറ്റെടുക്കുകയായിരുന്നു. ലൈംഗികാതിക്രമങ്ങളില്‍ ഇരയായവര്‍ക്ക് അത് തുറന്നുപറയാനും ഒത്തു ചേര്‍ന്ന് പ്രതിഷേധിക്കാനുമുള്ള പ്രചോദനമായി മീ ടൂ ക്യാമ്പയിന്‍ മാറിയത് പ്രതീക്ഷ നല്കുന്ന കാര്യമാണെന്ന് തരാനാ ബുര്‍കെ അഭിപ്രായപ്പെട്ടു. ‘മീ ടു’ ഹാഷ് ടാഗിന് മറുപടിയുമായി ‘ഹൗ ഐ വില്‍ ചേഞ്ച്’ ഹാഷ് ടാഗുമായി പുരുഷന്മാരും രംഗത്തെത്തിയിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Rafael Nadal, ATP, World Tour No. 1 Trophy, honoured, tennis, ATP Executive Chairman & President Chris Kermode, Nadal, family, sponsors, support, Grand Slams, ATP World Tour Masters,

ടെന്നീസ് താരം നദാലിന് എടിപിയുടെ ലോക ഒന്നാം നമ്പര്‍ പുരസ്‌കാരം

Gauri Neha, teachers, anticipatory bail, HC, kollam trinity school, student,deathinvestigation team, police station, sign, medical lapse, hospital, documents, police,

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; അധ്യാപികമാര്‍ക്ക് മുന്‍കൂര്‍ ജാമ്യം