in

ലഹരി മുക്ത നവകേരളം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം

തിരുവനന്തപുരം: ലഹരി വര്‍ജ്ജനത്തിലൂടെ ലഹരി മുക്തമായ ഒരു നവകേരളം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് തൊഴിൽ  നൈപുണ്യ എക്‌സൈസ് വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍.

എല്ലാത്തരം ലഹരി വസ്തുക്കളുടെയും ഉപഭോഗത്തിനെതിരെ ബഹുജന പങ്കാളിത്തത്തോടെ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ലഹരി വര്‍ജ്ജന മിഷനായ വിമുക്തിയുടെ ആദ്യ കൗണ്‍സലിംഗ് സെന്ററിന്റെ ഉദ്ഘാടനം തിരുവനന്തപുരം പാളയം നന്ദാവനത്ത് സ്ഥിതി ചെയ്യുന്ന എക്‌സൈസ് ആസ്ഥാനത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ സാഹചര്യങ്ങളില്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലും അതിന്റെ പരിണിതഫലമായ ലഹരിയോടുള്ള ആസക്തിയിലും പെട്ടുപോകുന്നവര്‍ക്ക് ഏറെ ആശ്വാസം നല്കുന്നതാണ് കൗണ്‍സലിംഗ് സെന്ററിന്റെ പ്രവര്‍ത്തനം. എക്‌സൈസ് വകുപ്പില്‍ നിയമിച്ചിട്ടുള്ള സൈക്കോളജിസ്റ്റ്, സോഷ്യോളജിസ്റ്റ് എന്നിവരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

വിമുക്തി മിഷന്റെ ഭാഗമായി ഇത്തരത്തില്‍ എറണാകുളത്തും കോഴിക്കോടും കൗണ്‍സലിംഗ് സെന്ററുകള്‍ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ആലോചിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.

കൗണ്‍സലിംഗ് സേവനം ടെലഫോണ്‍ മുഖാന്തിരവും നേരിട്ടും തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ ലഭ്യമാകുമെന്ന് ചടങ്ങില്‍ സന്നിഹിതനായിരുന്ന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്  പറഞ്ഞു.  ടോള്‍ ഫ്രീ നമ്പരായ 14405 കൂടാതെ 94000 22 100 , 94000 33 100 എന്നീ മൊബൈല്‍ നമ്പരുകള്‍ കൗണ്‍സലിംഗ് സേവനം നല്കുന്നതിനായി സജ്ജമാക്കിയിട്ടുണ്ടെന്നും എക്‌സൈസ് കമ്മീഷണര്‍ വ്യക്തമാക്കി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

അക്ഷരലക്ഷം സാക്ഷരതാ പരീക്ഷ ജില്ലയിൽ 9896 പേർ എഴുതി

യുവനിരയുടെ പടയോട്ടം; അഭ്രപാളി വിഭവ സമൃദ്ധം