മന്ത്രിമാരോടുള്ള പെരുമാറ്റം; മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തും: മുഖ്യമന്ത്രി

media , Code of Conduct , Pinarayi, ministers, press, control, Justice PS Antony Commission, phone call case, AK Saseendran, honey trap, controversy

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് ( Media ) പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.

മന്ത്രിമാരുമായി ഇടപെടുന്നതിന് മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി വെളിപ്പെടുത്തി.

ജസ്റ്റിസ് പി.എസ്. ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാധ്യമപ്രവര്‍ത്തകരും മന്ത്രിമാരും തമ്മിൽ ഇടപെടുമ്പോള്‍ പാലിക്കേണ്ട നിയന്ത്രണം സംബന്ധിച്ചാണ് പെരുമാറ്റ ചട്ടം രൂപീകരിക്കുന്നത്.

പി.എസ്. ആന്റണി കമ്മീഷൻ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന.

ഫോണ്‍കെണി വിവാദവും മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിയുമായി ബന്ധപ്പെട്ട സംഭവം അന്വേഷിക്കാന്‍ നിയമിച്ച കമ്മീഷൻ മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു.

മാധ്യമങ്ങള്‍ മന്ത്രിമാരുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞ് കയറുവെന്നും ഇതിന് അറുതിവരുത്താന്‍ പൊതുമാനദണ്ഡം വേണമെന്നും നേരത്തെ പി.എസ്. ആന്റണി കമ്മീഷൻ ശുപാര്‍ശ ചെയ്തിരുന്നു.

ഫോൺ വിളി കേസ് വൻ വിവാദമായതിനെ തുടർന്ന് രാജി വച്ച ശശീന്ദ്രൻ ഒട്ടേറെ സംഭവവികാസങ്ങൾക്ക് ശേഷം വീണ്ടും മന്ത്രി സ്ഥാനത്തേയ്ക്ക് മടങ്ങിയെത്തുകയായിരുന്നു.

മാധ്യമ പ്രവർത്തകരോടുള്ള പെരുമാറ്റത്തിന്റെ പേരിൽ പലപ്പോഴും വിവാദങ്ങളിൽപ്പെട്ട മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം ഏർപ്പെടുത്തുന്നതിലൂടെ വീണ്ടും വിവാദം ക്ഷണിച്ചു വരുത്തുകയാണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

toilet paper ,wedding dress , competition, 28 rolls ,paper , complete, Roy Cruz ,Toilet Paper Wedding Dress Contest, sponsored , Quilted Northern ,Cheap Chic Weddings,New York.

കൗതുകമുണർത്തി ടോയ്‌ലറ്റ് പേപ്പറിൽ നിർമ്മിച്ച വിവാഹ വസ്ത്രം

World Cup 2018, Russia, Messi, today's match schedule, Groups, Spain , Morocco , Iran ,Portugal

ലോകകപ്പ്: നയം വ്യക്തമാക്കി മെസ്സി; മൂന്നാം ഘട്ട മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം