ആക്രമണം: മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ തുടര്‍ച്ചയായി ആക്രമണം ഉണ്ടാകുന്നതില്‍ പ്രതിഷേധിച്ച്‌ മാധ്യമങ്ങള്‍ ബിജെപി നേതാക്കളുടെ വാര്‍ത്താ സമ്മേളനം ബഹിഷ്കരിച്ചു. കോഴിക്കോട്ട് കെ.സുരേന്ദ്രന്‍ നടത്തിയ വാര്‍ത്താ സമ്മേളനം മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യൂജെ ജില്ലാ ഘടകത്തിന്‍റെ ആഹ്വാനപ്രകാരം മാധ്യമങ്ങള്‍ ബഹിഷ്കരിച്ചു.

തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയുടെ വാര്‍ത്താ സമ്മേളനം ഒരു വിഭാഗം മാധ്യമങ്ങള്‍ ബഹിഷ്കരിച്ചു. കോട്ടയത്ത് ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയ്ക്ക് വാര്‍ത്താ സമ്മേളനം നടത്താന്‍ പ്രസ് ക്ലബ് വിട്ടു നല്‍കില്ലെന്ന് കെയുഡബ്ല്യൂജെ ജില്ലാഘടകം തീരുമാനിച്ചു.

മറ്റെവിടെയെങ്കിലും വാര്‍ത്താ സമ്മേളനം നടത്തിയാല്‍ പങ്കെടുക്കേണ്ടെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ തീരുമാനം.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ തുടര്‍ച്ചയായി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ബുധനാഴ്ചയും ഇന്നും സംസ്ഥാനത്തിന്‍റെ വിവിധ കേന്ദ്രങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ദിച്ച സംഭവമുണ്ടായി.

കാമറകള്‍ തല്ലിത്തകര്‍ക്കുകയും ഉപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിട്ടും ബിജെപി നേതൃത്വം ഇടപെടാതിരുന്നതോടെയാണ് നേതാക്കളെ ബഹിഷ്കരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Mani , K M Mani , UDF, Chengannur, by election, Kerala Congress, chairman, PJ Joseph, Jose K Mani, CPM, BJP, election, meeting, 

പ്രവാസി ഡിവിഡന്‍റ് പദ്ധതി നടപ്പാക്കാന്‍ ഓര്‍ഡിനന്‍സ്

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള കേന്ദ്ര തീരുമാനം: സംസ്ഥാനം വിയോജിപ്പ് അറിയിച്ചു