NMC Bill, Medical Bandh, doctors,India, Kerala,NMC Bill,  hospitals, doctors,medical services,  Indian Medical Association, nationwide protest ,Center, propose, National Medical Commission,practitioners ,alternative medicines,  homoeopathy , ayurveda, practise ,Allopathy , "bridge course",Union Health Minister,J P Nadda 
in , ,

എന്‍എംസി ബിൽ: രാജ്യ വ്യാപക മെഡിക്കല്‍ ബന്ദ് ആരംഭിച്ചു

തിരുവനന്തപുരം: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിനെതിരെ ( NMC Bill ) ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (IMA) ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് ( Medical bandh ) ആരംഭിച്ചു.

കേരള ഗവ. സ്പെഷലിസ്റ്റ് ഡോക്ടർസ് അസോസിയേഷനും 12 മണിക്കൂര്‍ സമരത്തില്‍ പങ്കു ചേർന്നിട്ടുണ്ട്. പണിമുടക്കിനെ തുടർന്ന് കേരളത്തില്‍ രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളും ഗുരുതരമായ പരിചരണ സേവനങ്ങളും ഒഴികെ എല്ലാ ആശുപത്രി സേവനങ്ങളും നിര്‍ത്തി വയ്ക്കുമെന്ന് സമരക്കാർ അറിയിച്ചു.

സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരുമണിക്കൂര്‍ ഒ.പി ബഹിഷ്കരണവും നടക്കുമെന്ന് സമരക്കാർ വ്യക്തമാക്കി. എന്നാൽ അടിയന്തര സ്വഭാവമുള്ള ശസ്ത്രക്രിയകള്‍ നടത്തുമെന്ന് സമരക്കാർ അറിയിച്ചിട്ടുണ്ട്.

കേരളത്തില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഡോക്ടര്‍മാര്‍ കരിദിനം ആചരിക്കുകയാണ്. ഇവർക്ക് പുറമെ മെഡിക്കല്‍ വിദ്യാര്‍ഥികളും സമരത്തില്‍ പങ്കെടുക്കുന്നു. സമരത്തെ തുടർന്ന് ആശുപത്രികളിലെ പ്രവർത്തങ്ങൾ തടസ്സപ്പെട്ടു. കൂടാതെ ചികിത്സ ലഭിക്കാതെ രോഗികൾ വലയുകയാണ്.

പണിമുടക്കുന്ന ഡോക്ടര്‍മാര്‍ രാവിലെ 11-ന് രാജ്ഭവന്‍ മാര്‍ച്ച്‌ നടത്തും. ഐഎംഎയ്ക്ക് പുറമെ ഐഎംഎ മെഡിക്കല്‍ സ്റ്റുഡന്റ്സ് നെറ്റ് വര്‍ക്ക്, കെജിഎംഒഎ, കെജിഎംസിടിഎ എന്നീ സംഘടനകളും പ്രതിഷേധ സമരത്തിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മെഡിക്കല്‍ സീറ്റുകളിലെ ഫീസ് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന്റെ അധികാരം കുറയ്ക്കുന്ന വ്യവസ്ഥ ബില്ലില്‍ ഉൾപ്പെടുത്തിയതിനെയാണ് ഡോക്ടർമാർ പ്രധാനമായും എതിര്‍ക്കുന്നത്. പണമുണ്ടെങ്കില്‍ മാര്‍ക്ക് വേണ്ടെന്ന അവസ്ഥ സംജാതമാകുന്ന വ്യവസ്ഥ ഭേദഗതി ചെയ്യണമെന്നാണ് ഐഎംഎയുടെ പ്രധാന ആവശ്യം.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Parvathy, My Story, dislikes, Jude Antony,  Cyber attack, Kasaba, Controversy, Mammootty , Prithviraj, Roshni Dinaker ,song,IFFK, open forum, actress, case, 

ഡിസ്‌ലൈക്കുകളുടെ പെരുമഴ; മൈ സ്റ്റോറിയെ പിന്തുണച്ച് ജൂഡ്

Mumbai Pub, constable, saved, nine live, Sudarshan Shinde, Shinde, carried ,patrons , shoulders,  injured , hospitals, Mumbai Police Commissioner, felicitated, police constable , lives , nine patrons , pub ,Kamala Mills compound , Lower Parel,  massive fire ,December 29,Mumbai Police , , rooftop pub, Trade House,terrace ,locked,fire officers, door,social media,

ഒൻപത് പേരെ ഒറ്റയ്ക്ക് രക്ഷിച്ച ധീരന് അഭിനന്ദനപ്രവാഹം