മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെകൂടി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയക്കും

തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് പുറമേ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെകൂടി ദുരിതാശ്വാസ ക്യാമ്പുകളിലേക്കയയ്ക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

നിലവില്‍ എല്ലാ ക്യാമ്പുകളിലും കെ.എം.എസ്.സി.എല്‍. മുഖേന മതിയായ മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. എങ്കിലും മെഡിക്കല്‍ കോളേജുകളില്‍ അധികം സ്റ്റോക്കുള്ള മരുന്നുകള്‍ കൂടി ക്യാമ്പുകളില്‍ എത്തിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിലെ മരുന്നുകളാണ് ക്യാമ്പുകളിലുള്ളത്.

മരുന്നുകള്‍ക്ക് ഒരുതരത്തിലും കുറവുണ്ടാകാതിരിക്കാനാണ് അധികമായി ക്യാമ്പുകളില്‍ ശേഖരിച്ച് വയ്ക്കുന്നത്. ഇതോടൊപ്പം ഏത് അടിയന്തര സാഹചര്യമുണ്ടായാലും സജ്ജമായിരിക്കാന്‍ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ആശുപത്രികളിലേയും മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അംഗന്‍വാടികളിലെ അധികമുള്ള ഭക്ഷ്യവസ്തുക്കള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കും

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള അംഗന്‍വാടികളിലെ അധികമുള്ള ഭക്ഷ്യവസ്തുക്കള്‍ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കേരളമൊട്ടാകെ ആഴ്ചകളായി മഴയും മഴക്കെടുതികളും തുടര്‍ന്നു വരുന്ന സാഹചര്യത്തിലാണ് നടപടി.

മഴയും മഴക്കെടുതികളും തുടര്‍ന്ന് വരുന്ന സാഹചര്യത്തില്‍ വകുപ്പിന് കീഴിലെ പല അങ്കണവാടികളും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ അങ്കണവാടികളിലെ ഭക്ഷ്യയോഗ്യമായ മിച്ചമുളള അരി, മറ്റ് ഭക്ഷ്യ വസ്തുക്കള്‍ എന്നിവ റവന്യൂ ഉദ്യോഗസ്ഥരുമായി സഹകരിച്ച് തൊട്ടടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കുന്നതിനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സമചിത്തത കൈവിടാതിരിക്കുക 

പത്തനംതിട്ടയിൽ നിന്നു കൂടുതൽപേരെ രക്ഷപ്പെടുത്തി തിരുവനന്തപുരത്തേക്ക് എത്തിക്കുന്നു