in

72 മണിക്കൂര്‍ മിഴി ചിമ്മാതെ മെഡിക്കല്‍ കോളേജിലെ ഫ്ലഡ് റിലീഫ് ക്യാമ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതി കാരണം ലക്ഷക്കണത്തിന് പേര്‍ ദുരിതത്തിലായപ്പോള്‍ ആതുരാ സേവന രംഗത്ത് മാതൃകയായ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇത് വരെ മെഡിക്കല്‍ ക്യാമ്പുകളില്‍ സൗജന്യമായി വിതരണം ചെയ്തത് മുപ്പത് ലക്ഷത്തിലധികം രൂപയുടെ മരുന്നുകള്‍.

വരും ദിവസങ്ങളിലും ക്യാമ്പുകളില്‍ സൗജന്യമായി മരുന്നു വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള ഔഷധ ശേഖരണം ഇപ്പോഴും തുടരുകയാണ്.

പ്രളയ ദുരന്തം ഉണ്ടായതുമുതല്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഫ്ലഡ് റിലീഫ് ക്യാമ്പ് ആരംഭിച്ചിരുന്നു. തലസ്ഥാന ജില്ലയിൽ വെള്ളപ്പൊക്ക ദുരിതം ബാധിക്കാതെ വന്നതോടെ ക്യാമ്പുകളിലേക്ക് കൂടുതല്‍ മരുന്നുകള്‍ ശേഖരിക്കുന്നതിനും, മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിനും മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നേതൃത്വംഏറ്റെടുത്തു. തുടര്‍ന്ന് വെള്ളിയാഴ്ച തന്നെ 24 മണിക്കൂറും ഔഷധ ശേഖരണവും വിതരണവും ആരംഭിച്ചു.

കേരളത്തിലെ രോഗാവസ്ഥയുടെ നേര്‍ പരിഛേദം കണക്കിലെടുത്ത് വിവിധ പ്രായക്കരെ കണക്കാക്കി 250 പേർക്കായി മൂന്ന് ദിവസത്തേക്ക് ആവശ്യം വരുന്ന മരുന്നുകള്‍ പായ്ക്ക് ചെയ്താണ് കൊടുത്തു വിടുന്നത്. പ്രളയവുമായി ഉണ്ടാകാനുള്ള രോഗങ്ങള്‍ കൂടാതെ സ്ഥിരമായി മരുന്നാവശ്യമുള്ള പ്രമേയം, രക്ത സമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവക്ക് ഉള്‍പ്പെടെ ആവശ്യമായ മരുന്നുകളാണ് കൊടുത്തു വിടുന്നത്. ആലപ്പുഴ, പത്തനംതിട്ട, എറുണാകുളം ജില്ലകളിലെ ക്യാമ്പുകളിലേക്കാണ് കൂടുതലും ഇവിടെ നിന്നും മരുന്നു കൊടുത്തുവിടുന്നത്.

തിങ്കളാഴ്ച ഉച്ചവരെ 150 ഓളം പായ്ക്കറ്റുകളില്‍ മുപ്പത് ലക്ഷത്തിലേറെ രൂപയുടെ മരുന്നുകളാണ് കൊടുത്തു വിട്ടത്. ഇത് കൂടാതെ ജില്ലാ ഡിഎംഒമാരും, ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍മാരും ആവശ്യപ്പെടുന്ന മരുന്നുകളാണ് കൊടുത്തു വിടുന്നത്.


മുപ്പത് ലക്ഷം രൂപയുടെ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു


മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഫ്ലഡ് റിലീഫ് സെന്ററിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍, പിജി ഡോക്ടര്‍മാര്‍ , ഫാര്‍മസിസ്റ്റുകള്‍ , ഫാർമസി വിദ്യാർത്ഥികൾ, ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ഉള്‍പ്പെടെ മുന്നൂറോളം പേര്‍ രാപകല്‍ ഇല്ലാതെയാണ് മരുന്നുകള്‍ ശേഖരിക്കുന്നതും, തരം തിരിക്കുന്നതും, കയറ്റി അയക്കുന്നതും.
വിവിധ ക്യാമ്പുകളില്‍ ആവശ്യമുള്ള മരുന്നുകള്‍ അയക്കുന്നതിനുള്ള വാഹന സൗകര്യം ഇല്ലാത്തതാണ് മരുന്നുകള്‍ അയക്കുന്നതിനുള്ള ബുദ്ധിമുട്ട്. അതിനാല്‍ വാഹനസൗകര്യം ഏര്‍പ്പെടുത്തുന്ന വിവിധ സന്നദ്ധ സംഘടനകള്‍ തയ്യാറാകണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ഷര്‍മ്മദ് അഭ്യര്‍ത്ഥിച്ചു.

ചൊവ്വാഴ്ച രാവിലെ വരെ കയറ്റി അയക്കാനുള്ള മരുന്നുകള്‍ മാത്രമാണ് ഇപ്പോള്‍ നിലവില്‍ ഉള്ളത്. വിവിധ ആശുപത്രികളില്‍ നിന്നും സന്നദ്ധ സംഘടകള്‍ വഴിയും ലഭിക്കുന്ന മരുന്നുകളാണ് ഇവിടെ നിന്നും സൗജന്യമായി വിതരണം ചെയ്യുന്നത്. അതിനാല്‍ കൂടുതല്‍ മരുന്നുകള്‍ സന്നദ്ധ സംഘടകള്‍ ഇവിടത്തേക്ക് ലഭ്യമാക്കണമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവും, സൂപ്രണ്ട് ഡോ. എം.എസ് ഷര്‍മ്മദും അറിയിച്ചു. മരുന്നുകള്‍ ലഭ്യമാക്കുന്നതിനും ആവശ്യമുള്ള ക്യാമ്പുകള്‍ക്ക് അറിയിക്കുന്നതിനും ഈ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു.

വിളിക്കേണ്ട നമ്പർ: 8281469822, 0471 – 2528255

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

പ്രളയക്കെടുതി: രാജ്യാന്തര ഡോക്ടര്‍മാരുടെ സേവനവുമായി ഐഎംഎ

തിരുവനന്തപുരത്തുനിന്ന് ഇന്ന് അയച്ചത് 25 ലോഡ് അവശ്യ സാധനങ്ങൾ