മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നിയന്ത്രണങ്ങള്‍ക്ക് താല്‍ക്കാലിക ഇളവ്

തിരുവനന്തപുരം; സംസ്ഥാനത്തെ പിടിച്ചു കുലുക്കിയ മഹാപ്രളയത്തില്‍ ദുരിതത്തിലവായവരെ ചികിത്സിക്കാനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് താല്‍ക്കാലിക ഇളവ്.

കൂടുതല്‍ ദുരിതബാധതര്‍ എത്തിയാല്‍ അവര്‍ക്ക് വേണ്ട ചികിത്സ നല്‍കുന്നതിനം മറ്റുമായി നിര്‍ത്തിവെച്ച ഇലക്ടീവ് ഓപ്പറേഷനുകള്‍ മൂന്ന് ദിവസത്തിന് ശേഷം ബുധനാഴ്ച മുതല്‍ തുടരാന്‍ സൂപ്രണ്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ഇത്തരത്തില്‍ അഡ്മിറ്റ് ചെയ്യുന്ന രോഗികള്‍ക്ക് ദുരന്തബാധിതരായി കൂടുതല്‍ പേര്‍ എത്തിയാല്‍ അവര്‍ക്ക് മുന്‍ഗണന നല്‍കുന്നതിന് വേണ്ടി ചിലപ്പോള്‍ ഓപ്പറേഷനുകള്‍ നിര്‍ത്തിവെക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് നല്‍കിയാകും പുതിയതായി രോഗികളെ അഡ്മിറ്റ് ചെയ്യുക.

ദുരുതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അവിടെ നിന്നുള്ള മെഡിക്കല്‍ ക്യാമ്പുകളില്‍ നിന്നും മികച്ച ചികിത്സ ലഭിക്കുന്നതിനാല്‍ കൂടുതല്‍ പകര്‍ച്ച വ്യാധികള്‍ ബാധിക്കാനോ , കൂടുതല്‍ പേര്‍ ചികിത്സക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്താനുള്ള സാഹചര്യം ഇപ്പോള്‍ നിലവില്‍ ഇല്ലെന്ന് യോഗം വിലയിരുത്തി.

മെഡിക്കല്‍ ക്യാമ്പ് തുടരും

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ദുരിതാശ്വാസ മേഖലകളില്‍ നടത്തുന്ന മെഡിക്കല്‍ ക്യാമ്പുകള്‍ തുടരുവാനും തീരുമാനിച്ചു.

ആദ്യഘട്ടത്തില്‍ ദുരിതാശ്വാസ മേഖലകളില്‍ സേവനം പൂര്‍ത്തിയാക്കുന്ന ആദ്യ മെഡിക്കല്‍ സംഘം ബുധനാഴ്ച തിരിച്ചെത്തും, ഇവര്‍ക്ക് പകരമായി പീഡിയാട്രിക് അസോസിയേറ്റീവ് അസി.പ്രൊഫസര്‍ ഡോ. ആര്‍. ജയപ്രകാശിന്റെ നേതൃത്വത്തില്‍ ആലപ്പുഴയിലേക്കും, മെഡിസിന്‍ വിഭാഗത്തിലെ ഡോ. ശ്രീജിത്ത് ബാബുവിന്റെ നേതൃത്വത്തില്‍ പത്തനംതിട്ടയിലേക്കും ഇവിടെ നിന്നുള്ള രണ്ടാമത്തെ മെഡിക്കല്‍ സംഘം ബുധനാഴ്ച മുതല്‍ ക്യാമ്പുകള്‍ തുടങ്ങും.

സൗജന്യ മരുന്നു വിതരണവും ശേഖരണവും തുടരും

ദുരന്തബാധിത മേഖലയിലെ ക്യാമ്പുകളിലേക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മഴക്കെടുതി റിലീഫ് കേന്ദ്രത്തില്‍ നിന്നും ശേഖരിച്ച് വിതരണം ചെയ്യുന്ന മരുന്നു വിതരണം ക്യാമ്പുകള്‍ അവസാനിക്കുന്നത് വരെ തുടരാന്‍ തീരുമാനിച്ചു.

ഇവിടെ നിന്നും ചൊവ്വാഴ്ച ഉച്ചവരെ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 40 ലക്ഷം രൂപ വില വരുന്ന 200 പെട്ടി മരുന്നുകള്‍ അയച്ചു കഴിഞ്ഞു. ഇത് കൂടാതെ ഇടുക്കി ജില്ലയിലെ ഡിഎംഒയുടെ ആവശ്യപ്രകാരം ഇടുക്കി ജില്ലിയിലേക്ക് മാത്രമായി 20 ലക്ഷം രൂപ വിലവരുന്ന 100 പെട്ടി മരുന്നുകളും കയറ്റി അയച്ചു.

കേരളത്തിലെ രോഗാവസ്ഥയും , രോഗികള്‍ സ്ഥിരം കഴിക്കുന്നതുമായ മരുന്നുകള്‍ ശേഖരിച്ച് ഒരു ക്യാമ്പിലെ എല്ലാ പ്രായത്തില്‍ പെടുന്നവര്‍ക്കുമാവശ്യമായ 250 പേര്‍ക്ക് മൂന്ന് ദിവസത്തേക്ക് ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലുള്ള ബോക്‌സുകളാക്കിയാണ് മരുന്നുകള്‍ കയറ്റി വിടുന്നത്.

ഏറ്റവും കുറഞ്ഞത് ഇവിടെ നിന്നും ആയിരം ബോക്‌സ് മരുന്നുകള്‍ ക്യാമ്പുകളില്‍ കയറ്റിയെടുക്കണമെന്ന ലക്ഷ്യത്തോടെയാണ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍, പി.ജി ഡോക്ടര്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ഫാര്‍മസിസ്റ്റുകള്‍, ഫാര്‍മസി വിദ്യാര്‍ത്ഥികള്‍, ജില്ലയിലെ അടുത്തുള്ള കോളേജുകളില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യര്‍ത്ഥികള്‍ എന്നിവര്‍ രാപകല്‍ ഇല്ലാതെ 24്മണിക്കൂറും കാര്യക്ഷമമായി പ്രവര്‍ത്തിച്ച് മരുന്നുകള്‍ ശേഖരിക്കുകയും, തരം തിരിക്കുകയും, പെട്ടികളിലാക്കി കയറ്റി അയക്കുകയും ചെയ്യുന്നതിന് വേണ്ടി സന്നദ്ധ സംഘടന പ്രവര്‍ത്തകരും, മറ്റുള്ളവരും മരുന്നുകള്‍ സംഭാവന ചെയ്യണമെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവും, ആശുപത്രി സൂപ്രണ്ട് ഡോ. എംഎസ് ഷര്‍മ്മദും അഭ്യര്‍ത്ഥിച്ചു.

മരുന്നുകള്‍ സംഭാവന ചെയ്യുവാനും, ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമുള്ള മരുന്നുകള്‍ അറിയിക്കുവാനും 0471- 2 52 82 55, 755 885 9110 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പുനര്‍നിര്‍മ്മാണത്തിന് ഫണ്ട് സ്വരൂപിക്കാന്‍ പ്രത്യേക ലോട്ടറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വ്യാജ അക്കൗണ്ടുകള്‍ സൂക്ഷിക്കണം; സൈബര്‍ ഡോം