മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ്, ഫാ​ർ​മ​സി: റാങ്ക്​ പട്ടിക പ്രസിദ്ധീകരിച്ചു

medical-engineering-rank-list-published

തിരുവനന്തപുരം: മെഡിക്കൽ, എൻജിനീയറിങ്, ( Medical, Engineering ) ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് പട്ടിക ഇന്ന് പ്രസിദ്ധീകരിച്ചു. പിആര്‍ ചേംബറില്‍ മന്ത്രിമാരായ സി.രവീന്ദ്രനാഥ്, കെ.കെ.ശൈലജ എന്നിവരാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.

മെഡിക്കല്‍ എന്‍ട്രന്‍സില്‍ എറണാകുളം സ്വദേശി ജെസ് മെരിയ ബെന്നിക്കാണ് (നീറ്റ് റാങ്ക്- 56) ഒന്നാം റാങ്ക്. തിരുവനന്തപുരം കരമന സ്വദേശി സംറീന്‍ ഫാത്തിമ ആര്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി (നീറ്റ് -89).

കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി സേബാമ്മാ മാളിയേക്കലിനാണ് മൂന്നാം റാങ്ക് (നീറ്റ്-99). കോഴിക്കോട് വിലങ്ങാട് സ്വദേശി ആറ്റ്‌ലിന്‍ ജോര്‍ജ്ജ് നാലും (നീറ്റ് – 101), കോട്ടയം മാന്നാനം സ്വദേശി മെറിന്‍ മാത്യു (നീറ്റ് – 103) അഞ്ചും സ്ഥാനങ്ങള്‍ നേടി.

എഞ്ചിനീയറിങ് ഫലം പ്രഖ്യാപിച്ചപ്പോള്‍ കോട്ടയത്തെ അമല്‍ മാത്യു ഒന്നാം റാങ്ക് നേടി. കൊല്ലം സ്വദേശിനി ശബരീകൃഷ്ണയ്ക്കാണ് രണ്ടാം റാങ്ക്.

നീറ്റ് പരീക്ഷയെ അടിസ്ഥാനപ്പെടുത്തിയാണ് മെഡിക്കൽ/ഡെന്‍റൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിനായുള്ള സംസ്ഥാന റാങ്ക് പട്ടിക തയ്യാറാക്കിയത്.

പ്രവേശന പരീക്ഷ കമ്മീഷണർ നടത്തിയ പരീക്ഷയിലെ സ്കോറും പ്ലസ് ടു/ തത്തുല്യ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവയിൽ ലഭിച്ച മാർക്കും തുല്യമായി പരിഗണിച്ചാണ് എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കിയത്.

www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ റാങ്ക് വിവരങ്ങൾ ലഭ്യമാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കുട്ടനാട്ടിലെ കാര്‍ഷിക വായ്പാ തട്ടിപ്പ്; ഫാദര്‍ തോമസ് പീലിയാനിക്കല്‍ റിമാന്റില്‍

International Yoga Day 2018 , Modi, Pinarayi, PM, CM, UN, June 21, 

ഇന്ന് അന്താരാഷ്ട്ര യോഗാ ദിനം; 50,000 ആളുകളോടൊപ്പം ദിനം ആചരിച്ച് പ്രധാനമന്ത്രി