ആവണക്കിന്റെ ഔഷധഗുണങ്ങൾ 

സംസ്കൃതത്തിൽ ഗന്ധർവഹസ്ത, എരണ്ടക എന്നൊക്കെയാണ് ആവണക്ക് അറിയപ്പെടുന്നത്.

പലതരം ആവണക്കുകൾ  ഉണ്ടെങ്കിലും കൂടുതലും കണ്ടുവരുന്നത്  വെള്ളയും ചുവപ്പുമാണ് . വെള്ള ആവണക്ക് ആണ്  ഔഷധാവശ്യങ്ങൾക്ക്  കൂടുതലും  ഉപയോഗിച്ച് വരുന്നത്. 4മീറ്റർ വരെ ഉയരം വെക്കുന്ന  ചെടിയിൽ നിറയെ പൂക്കളും കായ്കളും ഉണ്ടായിരിക്കും. ആവണക്കെണ്ണയെ പറ്റി അറിയാത്തവർ ഉണ്ടാവില്ലല്ലോ… ഈ ചെടിയുടെ വിത്ത് ആട്ടിയെടുത്തു എണ്ണ ഉണ്ടാക്കുന്നു. തമിഴ്നാട്ടിൽ വൻതോതിൽ ആവണക്ക് കൃഷി ചെയ്തു വരുന്നു.

 ആവണക്കിൻ വിത്തിൽ glyco protein എന്ന മാരകവിഷം ഉണ്ടെങ്കിലും ആട്ടി എടുക്കുമ്പോൾ വിഷം പിണ്ണാക്കിൽ മാത്രം ഒതുങ്ങി നിന്ന്കൊള്ളും.

ഇല, വേര്, എണ്ണ എന്നിവയാണ് ഔഷധങ്ങൾക്ക് ഉപയോഗിച്ച് വരുന്നത്.

എണ്ണ വിരേചന ഔഷധമാണ്. കൂടാതെ  പല ആധുനിക വ്യവസായ ഉത്പന്നങ്ങൾ ഉണ്ടാക്കുവാനും ആവണക്കെണ്ണഉപയോഗിക്കുന്നു..

ആവണക്ക് ഒരു ഉത്തമ വാത സംഹാരിയാണ്, അഷ്ടവർഗകഷായത്തിലും ചെറിയ രാസനാദി കഷായത്തിലും സപ്തസാരം കഷായത്തിലും വാദസംബന്ധിയായ എല്ലാവിധ ഔഷധങ്ങളിലും ഗന്ധർവഹസ്താദി ഔഷധങ്ങളിലും ചേരുവയാണ്.

സന്ധിവേദനക്ക്  ഇലചൂടാക്കി വെച്ചുകെട്ടുന്നത് ആശ്വാസപ്രദമാണ്. വിത്ത് അരച്ചിടുന്നത് കുരു (പരു)പൊട്ടാൻ സഹായിക്കുന്നു.

മലബന്ധത്തിന് ആവണക്കെണ്ണ 15ml രാത്രി കിടക്കാൻ നേരം പാലുചേർത്തു ഉപയോഗിക്കാം

കരിനൊച്ചിയിലനീരും ആവണക്കെണ്ണയും ചേർത്ത് കഴിക്കുന്നത് നട്ടെല്ലുരോഗങ്ങൾക് വളരെ ഗുണപ്രദമാണ്, പ്രത്യേകിച്ചും നടുവേദനക്കു 15ദിവസം ഇത് കഴിക്കുന്നത് വളരെ വിശേഷമാണ്.

ആവണക്കിൻ തളിരില നെയ്യിൽ വറുത്തു സേവിക്കുന്നത് നിശാന്ധതക്കു ഗുണകരമാണ്.

രോഗങ്ങൾ മൂലം platelet count കുറഞ്ഞാൽ ആവണക്കിൻ തളിരില കഴിക്കുന്നത് നല്ലതാണ്

ആർത്തവക്രമീകരണത്തിനും, പല്ലുവേദനക്കും, നീരിനുമെല്ലാം ആവണക്ക് ഒരു പ്രത്യൗഷധമാണ്.

കടപ്പാട്: ആരോഗ്യം ആയുർവേദത്തിലൂടെ

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വാളം പുളികൊണ്ടുള്ള പൊടിക്കൈകൾ 

ആർട്ടിഫിഷ്യൽ ഫുട്ബോൾ ടർഫ് വ്യാഴാഴ്ച ഉദ്‌ഘാടനം ചെയ്യും