കുടിയേറ്റ ക്യാമ്പിലെ കുഞ്ഞുങ്ങളെ കാണാനെത്തിയ മെലാനിയ ജാക്കറ്റ് വിവാദത്തിൽ

Melania Trump's jacket , controversy,migrant children I really don't care, do u?,,separated ,parents,First lady, Mexico, US, America

വാഷിംഗ്ടണ്‍: ഓരോ പ്രത്യേക അവസരത്തിലും ഒരാൾ ധരിക്കുന്ന വസ്ത്രങ്ങൾക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് തെളിയിക്കുന്ന സംഭവമാണ് മെലാനിയ ട്രംപിന്റെ ജാക്കറ്റ് ( Melania Trump’s jacket ) വിവാദം.

കുടിയേറ്റ ക്യാമ്പിലെ മെക്‌സിക്കന്‍ കുഞ്ഞുങ്ങളുടെ അവസ്ഥയെ സംബന്ധിച്ച് ലോകമെമ്പാടും വിവാദങ്ങൾ അലയടിക്കവെയാണ് അമേരിക്കൻ പ്രസിഡന്റായ ട്രംപിന്റെ ഭാര്യ മെലാനിയ കുട്ടികളുടെ അവസ്ഥ നേരിട്ടറിയുവാനായി ക്യാമ്പിലെത്തിയത്.

എന്നാൽ മെലാനിയയുടെ സന്ദർശനത്തെ ചൊല്ലി പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്.

കുഞ്ഞുങ്ങളെ കാണാനെത്തിയ വേളയിൽ മെലാനിയ ധരിച്ചിരുന്ന ജാക്കറ്റിന് പിന്നിലെഴുതിയിരുന്ന വാചകങ്ങളാണ് ഇപ്പോൾ അമേരിക്കന്‍ പ്രഥമ വനിതയെ വിവാദത്തിലാക്കിയിരിക്കുന്നത്.

അമേരിക്കയിലേക്ക് കുടിയേറുന്ന മെക്‌സിക്കോക്കാരുടെ കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിച്ച്‌ ആശ്രിത കേന്ദ്രങ്ങളിലാക്കുന്ന സീറോ ടോളറന്‍സ് നയം ശക്തമായ പ്രതിഷേധങ്ങളെയും സമ്മര്‍ദ്ദങ്ങളെയും തുടര്‍ന്ന് ബുധനാഴ്ച ട്രംപ് പിന്‍വലിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് ആശ്രിതകേന്ദ്രത്തിലെ കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കാനും കുട്ടികളോട് സംസാരിക്കാനുമായി മെലാനിയ ട്രംപ് ടെക്‌സാസിലെത്തിയത്.

എന്നാല്‍, യാത്രാസമയത്ത് മെലാനിയ ധരിച്ചിരുന്ന ജാക്കറ്റിന് പിന്നിൽ ‘ഞാനത് കാര്യമാക്കുന്നില്ല,നിങ്ങളോ?” എന്ന വാചകങ്ങള്‍ ഉണ്ടായിരുന്നു. കുഞ്ഞുങ്ങളെ സന്ദർശിച്ച വേളയിൽ ധരിക്കാന്‍ മെലാനിയയ്ക്ക് ആ ജാക്കറ്റ് തന്നെ വേണമായിരുന്നോ എന്നാണ് വിമര്‍ശകരുടെ ചോദ്യം.

മാധ്യമങ്ങള്‍ക്ക് മെലാനിയയുടെ വസ്ത്രധാരണത്തിലും സ്‌റ്റൈലിലും പ്രത്യേക ശ്രദ്ധയുണ്ടെന്നിരിക്കെ ഇത്തരമൊരു ജാക്കറ്റ് ഈയവസരത്തില്‍ തിരഞ്ഞെടുത്തത് മനപൂര്‍വ്വമാണെന്ന് ആക്ഷേപമുണ്ട്.

അതിനു പിന്നാലെ ട്രംപിപ് നൽകിയ വിശദീകരണം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. വ്യാജ വാര്‍ത്തകള്‍ ചമച്ചുവിടുന്ന മാധ്യമങ്ങളെയാണ് മെലാനിയയുടെ ജാക്കറ്റിലെ വാചകം ഉന്നം വച്ചതെന്ന് ട്രംപ് വ്യക്തമാക്കി.

Melania Trump's jacket , controversy,migrant children I really don't care, do u?,,separated ,parents,First lady, Mexico, US, America,

എന്നാല്‍, ആ ജാക്കറ്റിലെ സന്ദേശങ്ങള്‍ക്ക് പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലെന്ന് മെലാനിയയുടെ വക്താവ് അറിയിച്ചു. ടെക്‌സാസിലേക്കുള്ള സുപ്രധാന യാത്രയെ കുറിച്ചല്ലാതെ മെലാനിയയുടെ വാര്‍ഡ്രോബിനെക്കുറിച്ച്‌ മാധ്യമങ്ങള്‍ തലപുകയ്ക്കുന്നതെന്തിനാണെന്ന് മെലാനിയയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.

അതേസമയം, സീറോ ടോളറന്‍സ് നയത്തില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വാങ്ങിയത് ഭാര്യയുടെയും മകളുടെയും ഉപദേശങ്ങളെ തുടർന്നാണെന്ന് റിപ്പോര്‍ട്ട്. പ്രതിഷേധങ്ങള്‍ വില കുറച്ചു കാണരുതെന്ന മെലാനിയയുടെ വാക്കുകള്‍ ട്രംപ് വിശ്വാസത്തിലെടുക്കുകയായിരുന്നു എന്നാണ് സൂചന.

മെക്‌സിക്കന്‍ അതിര്‍ത്തി വഴി അനധികൃതമായി അമേരിക്കയിലേക്ക് എത്തുന്നവരെ അറസ്റ്റ് ചെയ്യുകയും അവരുടെ കുഞ്ഞുങ്ങളെ പ്രത്യേക സുരക്ഷ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്യന്നതിനെതിരെ നിരവധി പേര്‍ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.

ഏപ്രില്‍ 19 മുതല്‍ മെയ് 31 വരെയുള്ള കാലയളവില്‍ ഇരുപതിനായിരത്തോളം കുട്ടികളെയാണ് ഇത്തരത്തില്‍ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റിയത്.

നിരവധി അമ്മമാര്‍ക്ക് നിര്‍ബന്ധിതമായി കുഞ്ഞുങ്ങളെ പിരിയേണ്ടി വരുന്ന സാഹചര്യത്തില്‍ കുഞ്ഞുമൊത്തുള്ള ചിത്രങ്ങള്‍ സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ഇവാന്‍കയെ വിമര്‍ശിച്ച്‌ മനുഷ്യാവകാശപ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു.

തുടർന്ന് ഇവാന്‍കയും സംഭവത്തിന്റെ ഗൗരവം പിതാവിനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു എന്നാണ് സൂചന.

മാതാപിതാക്കളില്‍ നിന്ന് കുഞ്ഞുങ്ങളെ വേര്‍പെടുത്തുന്ന അമേരിക്കൻ നയത്തെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ തലവന്‍ നേരത്തെ വിമർശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് പിന്മാറിയ അമേരിക്കയുടെ തീരുമാനവും വൻ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

Melania Trump's jacket , controversy,migrant children I really don't care, do u?,,separated ,parents,First lady, Mexico, US, America,

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Kanjikode factory , LDF MPs, Pinarayi, Delhi, strike, protest,  Kanjikode coach factory , Kanjikode ,  Palakkad , coach factory , letter, Pinarayi, Union Railway Minister ,Piyush Goyal ,Railways ,drop , project ,

കഞ്ചിക്കോട് ഫാക്ടറി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എൽ ഡി എഫ് എംപിമാരുടെ ധർണ

volcano eruption , Japan, Mt. Shinmoedake ,Kagoshima ,Miyazaki ,  Japan Meteorological Agency,JMA

തെക്കുപടിഞ്ഞാറന്‍ ജപ്പാനിൽ അഗ്നിപർവ്വത സ്‌ഫോടനം; വ്യോമ ഗതാഗതം തടസ്സപ്പെട്ടു