Movie prime

പതിനെട്ടാമത് എൻ. നരേന്ദ്രൻ സ്മാരകപ്രഭാഷണം

പതിനെട്ടാമത് എൻ. നരേന്ദ്രൻ സ്മാരകപ്രഭാഷണം ഓഗസ്റ്റ് 7, ബുധനാഴ്ച വൈകിട്ട് അഞ്ചിന് ലോകപ്രശസ്ത ഇൻഡ്യൻ മാദ്ധമപ്രവർത്തകൻ സയീദ് നഖ്വി തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ റ്റി.എൻ.ജി. ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ നിർവ്വഹിക്കും. ‘കാവിതരംഗം പ്രതിരോധിക്കാനാകുമോ’ എന്നതാണ് ഈ വർഷത്തെ വിഷയം. ടെലിവിഷൻ കമന്റേറ്റർ കൂടിയായ സയീദ് നഖ്വി മിക്ക ലോകനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. അഞ്ചരപ്പതിറ്റാണ്ടായി മാദ്ധ്യമപ്രവർത്തനം നടത്തുന്ന നഖ്വി 1964-ൽ സ്റ്റേറ്റ്സ് മാനിൽ സ്റ്റാഫ് റിപ്പോർട്ടറായി പത്രപ്രവർത്തനം തുടങ്ങിയ അദ്ദേഹം 1979 മുതൽ 84 വരെ ഇൻഡ്യൻ എക്സ്പ്രസിൽ More
 
പതിനെട്ടാമത് എൻ. നരേന്ദ്രൻ സ്മാരകപ്രഭാഷണം

പതിനെട്ടാമത് എൻ. നരേന്ദ്രൻ സ്മാരകപ്രഭാഷണം ഓഗസ്റ്റ് 7, ബുധനാഴ്ച വൈകിട്ട് അഞ്ചിന് ലോകപ്രശസ്ത ഇൻഡ്യൻ മാദ്ധമപ്രവർത്തകൻ സയീദ് നഖ്വി തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ റ്റി.എൻ.ജി. ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ നിർവ്വഹിക്കും. ‘കാവിതരംഗം പ്രതിരോധിക്കാനാകുമോ’ എന്നതാണ് ഈ വർഷത്തെ വിഷയം.

ടെലിവിഷൻ കമന്റേറ്റർ കൂടിയായ സയീദ് നഖ്വി മിക്ക ലോകനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. അഞ്ചരപ്പതിറ്റാണ്ടായി മാദ്ധ്യമപ്രവർത്തനം നടത്തുന്ന നഖ്വി 1964-ൽ സ്റ്റേറ്റ്‌സ് മാനിൽ സ്റ്റാഫ് റിപ്പോർട്ടറായി പത്രപ്രവർത്തനം തുടങ്ങിയ അദ്ദേഹം 1979 മുതൽ 84 വരെ ഇൻഡ്യൻ എക്സ്‌പ്രസിൽ എഡിറ്ററായിരുന്നു. ബിബിസി ന്യൂസ്, ദ് സൺഡേ ഒബ്‌സർവർ, ദ് സൺഡേ ടൈംസ്, ദ് ഗാർഡിയൻ, വാഷിങ്‌ടൺ പോസ്റ്റ്, ദി ഇൻഡ്യൻ എക്സ്‌പ്രസ്, ദ് സിറ്റിസൺ, ഔട്ട്‌ലുക് തുടങ്ങിയ ആഗോള, ദേശീയ മാദ്ധ്യമങ്ങളിൽ ലേഖനങ്ങളും പം‌ക്തികളും എഴുതിവരുന്നു. നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള നഖ്വിയുടെ പുതിയ പുസ്തകമായ ‘ബീയിങ് ദി അദർ: ദ് മുസ്ലിം ഇൻ ഇൻഡ്യ‘ ഇപ്പോൾ സജീവ ചർച്ചാവിഷയമാണ്.

പതിനെട്ടാമത് എൻ. നരേന്ദ്രൻ സ്മാരകപ്രഭാഷണം

നിർഭയവും വസ്തുനിഷ്ഠവുമായ മാദ്ധ്യമപ്രവർത്തനത്തിലൂടെ ചെറിയകാലം‌കൊണ്ടുതന്നെ ആദരം നേടി അകാലത്തിൽ പൊലിഞ്ഞ എൻ. നരേന്ദ്രന്റെ പ്രൗഢമായ ലേഖനങ്ങളും റിപ്പോർട്ടുകളും 1990കളിലും പുതിയസഹസ്രാബ്ദത്തിന്റെ ആദ്യവർഷങ്ങളിലും സവിശേഷശ്രദ്ധ നേടിയിരുന്നു. ദേശാഭിമാനി, ഇൻഡ്യൻ എക്സ്‌പ്രസ് എന്നിവയിൽ പ്രവർത്തിച്ച അദ്ദേഹം സമകാലികമലയാളം വാരിക അടക്കമുള്ള പ്രസിദ്ധീകരണങ്ങളിൽ എഴുതിയ രാഷ്ട്രീയവിശകലനങ്ങളും തുറന്നുകാട്ടിയ അഴിമതികളും കോളിളക്കം സൃഷ്ടിച്ചു.