mental satisfaction , food items, happy hormone, study, chocolate, sweet potato, salmon, kale, blueberries, red meat, banana, mango, walnuts, kimchi, antioxidants,
in , ,

മാനസിക സംതൃപ്തി വേണമോ? ഇതാ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

വളരെ സ്വാദിഷ്ടമായ ഭക്ഷണങ്ങൾ മുന്നിൽ കാണുമ്പോൾ തന്നെ നമ്മുടെ വയറും മനസ്സും നിറയും അല്ലേ? എന്നാൽ അതിനോടൊപ്പം നമ്മുടെ മാനസിക അവസ്ഥയെക്കൂടി ഈ ഭക്ഷണങ്ങൾ സ്വാധീനിക്കുമെന്നതാണ് വാസ്തവം. ചില ആഹാരങ്ങൾ നമ്മുടെ മാനസികാവസ്ഥയെ ഉത്തേജിപ്പിച്ച് മാനസിക സംതൃപ്തി ( mental satisfaction ) നൽകുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.

അതായത് മാനസിക വിഷമം അനുഭവിക്കുന്ന സന്ദർഭത്തിൽ ഒരു ചോക്ലേറ്റ് ബാർ കഴിക്കുകയാണെങ്കിൽ മാനസിക പിരിമുറുക്കത്തിന് അയവ് സംഭവിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കാര്യം ഇതൊക്കെയാണെങ്കിലും ചില സ്വാദിഷ്ടമായ ആഹാരങ്ങൾ നമ്മുടെ ശരീരത്തിന് അത്ര ഗുണപ്രദമല്ല എന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

വല്ലാതെ മാനസ്സിക പിരിമുറുക്കത്തിലാണ് നിങ്ങളെങ്കിൽ എന്ത് ചെയ്യും? ഉടൻ കാർബോഹൈഡ്രേറ്റ്സ് അടങ്ങിയ ഭക്ഷണം കഴിക്കുക. കാർബോഹൈഡ്രേറ്റ്സ് അനാരോഗ്യകരമായ ആഹാരമാണെന്നാണ് പൊതുവെയുള്ള ധാരണ. വളരെയേറെ പച്ചക്കറികൾക്കൊപ്പം കാർബോഹൈഡ്രേറ്റ്സ് അടങ്ങിയ ഭക്ഷണം കഴിക്കുകയാണെങ്കിൽ അവ ഒരിക്കലും ശരീരത്തിന് പ്രതികൂലമാകില്ല എന്നാണ് ഗ്യാസ്‌ട്രോണമി ആൻഡ് ഫുഡ് സയൻസ് എന്ന അന്താരാഷ്ട്ര മാസികയുടെ എഡിറ്ററും, പ്രഗത്ഭനായ ഷെഫുമായ ജോസഫ് യൂസഫ് പറയുന്നത്.

കഴിക്കുന്ന ഭക്ഷണവും നമ്മുടെ മനോഭാവവും തമ്മിൽ വ്യക്തമായ ഒരു ശാസ്ത്രീയ ബന്ധമുണ്ടെന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. നമ്മുടെ മനസിനും ശരീരത്തിനും ഒരുപോലെ ഗുണകരമായ നിരവധി രുചികരമായ ഭക്ഷണങ്ങളുണ്ട്. യൂസഫും ഫുഡ് ഡെലിവറി സർവീസ് കമ്പനിയായ യൂബർ ഈറ്റ്സുമായി സഹകരിച്ച് നടത്തിയ ഗവേഷണത്തിൽ നമ്മുടെ മാനസികാവസ്ഥയെ ഉത്തേജിപ്പിക്കാൻ കഴിവുള്ള സ്വാദിഷ്ടമായ ഭക്ഷണങ്ങളുടെ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട്.

sweet-potato-fries2മധുരക്കിഴങ്ങ് : സ്വാദിന്റെയും ഗുണത്തിന്റെയും നല്ല ഒരു സമ്മിശ്രമാണ് മധുര കിഴങ്ങ്. ‘ഹാപ്പിനെസ്സ് ന്യൂറോട്രാൻസ്മിറ്റർ’ എന്നറിയപ്പെടുന്ന സെറോടോണിൻ ഉത്പാദിപ്പിക്കാനുള്ള കഴിവ് മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന അന്നജത്തിനുണ്ട്. അതിനാൽ ഇനി ഫ്രെയിസ്‌ കഴിക്കാൻ തോന്നുമ്പോൾ മധുരക്കിഴങ്ങിന്റെ ഫ്രെയിസ്‌ കഴിക്കാനായി ശ്രദ്ധിക്കണമെന്ന് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.

സാൽമൺ മത്സ്യം: കണ്ണുകൾക്ക് കൗതുകമേകുന്ന പിംഗലവര്‍ണ്ണമുള്ള, വെണ്ണ പോലുള്ള മത്സ്യമാണ് സാൽമൺ. ഈ മൽസ്യത്തിൽ ഒമേഗ 3ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ വികാസത്തെ പരിപോഷിപ്പിക്കാൻ സഹായിക്കുന്നു. മാത്രവുമല്ല മാനസ്സിക പിരിമുറുക്കം കുറയ്ക്കാനും സാൽമൺ മത്സ്യത്തിന് കഴിവുണ്ട്.

All-about-kale-v-2-resizedകേൽ അഥവാ ലീഫ് കാബേജ്: ലീഫ് കാബേജ് വളരെ ഗുണമുള്ള ഇലക്കറിയാണ്. സെറോടോണിൻ ഉത്പാദിപ്പിക്കാൻ കഴിവുള്ള അന്നജം ലീഫ് കാബേജിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. സെറോടോണിൻ ഉൽപാദിപ്പിക്കുന്ന ഇത്തരം ഭക്ഷ്യവിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാം.

വാഴപ്പഴം: ആൻറിഓക്സിഡൻറുകൾ, വിറ്റാമിനുകൾ, പ്രോബയോട്ടിക് എന്നിവ ധാരാളമായി വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇവ ദഹനത്തിന് വളരെ സഹായകമാണ്. കൂടാതെ മാനസികാവസ്ഥയെ ഉത്തേജിപ്പിക്കാനും ഇവയ്ക്ക് കഴിവുണ്ട്. അന്നനാളത്തിലെ അണുക്കളെയും അതിന്റെ പ്രവർത്തനത്തെയും സഹായിക്കുന്നതിന് പുറമെ നമ്മുടെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുന്നു.

ബ്ലൂബെറീസ്: ബ്ലൂബെറീസിൽ ധാരാളം ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിലുള്ള വിറ്റാമിൻ എ, സി, ഇ, സെലീനിയം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയവ ആരോഗ്യത്തിന് ഗുണകരമാണ്. സമ്മർദ്ദം ഒഴിവാക്കാനുള്ള കഴിവും ബ്ലൂബെറീസിനുണ്ട്.

ചുവന്ന മാംസം: സെറോടോണിൻ ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്ന ട്രൈപ്റ്റോപാൻ ചുവന്ന മാംസത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാനസികാവസ്ഥ മെച്ചപ്പെടുത്തുന്ന വിറ്റാമിൻ ബി12 ന്റെ സാന്നിധ്യവും ചുവന്ന മാംസത്തിലുണ്ട്.

മാമ്പഴം: വളരെയേറെ കാരണങ്ങളാൽ വളരെ ജനകീയമായ ഒരു പഴമാണ് മാമ്പഴം. സൂര്യകിരണങ്ങൾ പോലുള്ള അതിന്റെ നിറവും മനം മയക്കുന്ന മണവും ഏവരെയും ആകർഷിക്കും. ധാരാളം ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, മിനറലുകൾ എന്നിവ മാമ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

mental satisfaction , food items, happy hormone, study, chocolate, sweet potato, salmon, kale, blueberries, red meat, banana, mango, walnuts, kimchi, antioxidants,ചോക്ലേറ്റ്: ചോക്ലേറ്റ് എന്ന് കേൾക്കുമ്പോൾ തന്നെ ഏവരുടെയും മുഖം സന്തോഷത്താൽ വിടരാറുണ്ട്. സന്തോഷം ജനിപ്പിക്കുന്ന ഹോർമോണുകൾ ഉല്പാദിപ്പിക്കുന്ന ആന്റിഓക്സിഡന്റുകൾ ചോക്ലേറ്റിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചോക്ലേറ്റ് തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന കോക്കോ കുരുവില്‍ ഫ്ലാവനോള്‍സ് എന്ന പ്രകൃതിദത്ത ആന്റി ഓക്‌സിഡന്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. എപികേറ്റ്ചിന്‍ വിഭാഗത്തില്‍പ്പെട്ട ഫ്ലാവനോള്‍സ് രക്തക്കുഴലുകളെ ആയാസരഹിതമാക്കുന്ന, നൈട്രിക് ഓക്‌സൈഡ് ധാരാളമായി ലഭ്യമാക്കുന്ന ആന്റി ഓക്‌സിഡന്റാണ്. ഇത് രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ സഹായിക്കും.

വാൽനട്ട്സ്: ആകസ്‌മികമെന്ന് പറയട്ടെ ഈ പഴത്തിന്റെ ആകൃതി മനുഷ്യന്റെ തലച്ചോറിന് സമാനമാണ്. ആൻറി ഓക്സിഡൻറുകൾ, വിറ്റാമിൻ ഇ, ഫോളേറ്റ്, ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ വാൽനട്ട്സ് മാനസികാവസ്ഥയ്ക്ക് വളരെ ഗുണം ചെയ്യുന്നതാണ്.

29505_kimchi_3000x2000കിംച്ചി: നിറവും സ്വാദും ഒത്തുച്ചേർന്ന ഒരു പ്രോബയോട്ടിക് ഭക്ഷണമാണ് കിംച്ചി. ഫെർമെന്റഷൻ പ്രക്രിയ നടക്കുന്ന അവസരത്തിൽ കിംച്ചിയിൽ ലാക്റ്റിക് ആസിഡ് വളരെയേറെ രൂപം കൊള്ളാറുണ്ട്. വേനല്‍കാലത്ത് ഭൂമിക്കടിയില്‍ ഭരണിയിലാക്കി സംഭരിക്കുന്ന കിംച്ചി ശൈത്യകാലത്താണ് പുറത്തെടുത്ത് ഭക്ഷിക്കാറുള്ളത്. കാബേജ്, വെള്ളരി, കിഴങ്ങുകള്‍ തുടങ്ങിയവ ഉപയോഗിച്ച് കിംച്ചി തയ്യാറാക്കാറുണ്ട്. ഇവയിൽ ചുവന്ന മുളക് പ്രധാന ചേരുവയാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Cambridge Analytica , Facebook , notice, India, Elon Musk, page, delete, Cambridge Analytica  , Government ,issued ,data breach ,Tesla, SpaceX, removed, facebook pages, twitter challenge,

ഫേസ്ബുക്ക് വിവാദം: നോട്ടീസുമായി കേന്ദ്രം; പേജുകൾ ഡിലീറ്റ് ചെയ്ത് എലോണ്‍ മസ്‌ക്

IS recruitment Case , Kerala, verdict, Yasmeen Mohammed Zahid , Kerala IS recruitment case, Woman operative ,sentenced , seven years , jail , Kerala Police , Delhi International Airport ,

കേരളത്തിലെ ആദ്യ ഐഎസ് കേസ്​: യാസ്​മിന്​ ഏഴ്​ വര്‍ഷം തടവ്​ ശിക്ഷ