mentally challenged woman, kochi, attack, 3 women, arrest, remanded, police, case, registered, daughter, social media, video, neighbours , govt,hospital, treatment
in ,

മാനസിക വൈകല്യമുള്ള വീട്ടമ്മയെ മര്‍ദ്ദിച്ച സംഭവത്തിൽ സർക്കാർ ഇടപെടല്‍

തിരുവനന്തപുരം: എറണാകുളം വൈപ്പിന്‍ പള്ളിപ്പുറത്ത് മാനസിക വൈകല്യമുള്ള 46 വയസുള്ള വീട്ടമ്മയെ ( mentally challenged woman ) അയല്‍വാസികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ അടിയന്തിര ഇടപെടലിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു.

സൈക്യാട്രിസ്റ്റ് ഉള്‍പ്പെട്ട മെഡിക്കല്‍ സംഘം അക്രമത്തിനിരയായ വീട്ടമ്മയുടെ വീട്ടിലെത്തി പരിശോധന നടത്തി. തുടർന്ന് വിദഗ്‌ദ്ധ ചികിത്സയ്ക്കായി വീട്ടമ്മയെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ജനറല്‍ ആശുപത്രിയില്‍ ഇവര്‍ക്ക് മതിയായ ചികിത്സ ഉറപ്പുവരുത്തിയതായി അധികൃതർ അറിയിച്ചു.

അതേസമയം, വീട്ടമ്മയെ പരസ്യമായി മർദ്ദിച്ച കേസിൽ പ്രതികളായ മൂന്ന് സ്ത്രീകളെ കോടതി റിമാൻഡ് ചെയ്തു. കൊച്ചി പള്ളിപ്പുറം കൈപ്പാശേരി വീട്ടിൽ ലിജി അഗസ്റ്റിൻ, അച്ചാരുപറമ്പിൽ മോളി, പാറക്കാട്ടിൽ ഡീന എന്നിവരെയാണ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.

വൈപ്പിൻ പള്ളിപ്പുറം സ്വദേശിനിയെ അയൽവാസികളായ സ്ത്രീകൾ നാട്ടുകാർ നോക്കിനിൽക്കെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മാനസിക വിഭ്രാന്തിയുള്ള ഇവർ മറ്റുള്ളവരെ ഉപദ്രവിക്കുന്നതിന്റെ പേരിലാണ് അയൽവാസികളായ സ്ത്രീകൾ ചേർന്ന് വീട്ടമ്മയെ ക്രൂരമായി മർദ്ദിച്ചതെന്നാണ് സൂചന.

വടി കൊണ്ടും പലക കൊണ്ടും മർദ്ദിച്ച ശേഷം അയൽവാസിയായ സ്ത്രീ ചട്ടുകം പഴുപ്പിച്ച് കാലിൽ വച്ചതോടെ വീട്ടമ്മ നിലവിളിച്ചു കൊണ്ട് ഓടുന്നതും വീഡിയോയിൽ ദൃശ്യമായിരുന്നു. വീട്ടമ്മയുടെ 14 വയസുകാരിയായ മകൾക്കും മർദ്ദനമേറ്റതായി ആരോപണമുണ്ട്.

സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് മുനമ്പം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം പ്രതികളായ മൂന്ന് സ്ത്രീകളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെയും പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

mentally-challenged-woman-attack-kochi-blivenews.com

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ockhi ,Poonthura, Thiruvananthapuram, financial aid,Kadakampalli Surendran, E Chandrasekharan, district collector, meeting, fishermen, fisheries department, coastal area, Ockhi, Kerala, gets, 133 crore Rs, relief fund, VS, ockhi cyclone, udf ,met, bipin mallik,central team, visit, Manju, actress, Poonthura, Thiruvananthapuram, VS Achudananthan, Ockhi, PM,Modi,Sarath kumar,visit, Kerala Ockhi, prime minister, tamil actor, Modi, Kerala, visit, TN, Tamilnadu, fishermen, search, death, missing people, CM, chief minister,

ഓഖി: തിരുവനന്തപുരത്തെ ധനസഹായ വിതരണം നാളെ