Mersal,Madras High Court, no, ban
in , ,

മെര്‍സല്‍: പ്രദർശനം വിലക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിവാദ വിജയ് (Vijay) ചിത്രം മെര്‍സലിന്‍റെ (Mersal) സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന പൊതു താല്‍പര്യ ഹർജി മദ്രാസ് ഹൈക്കോടതി (Madras High Court) തള്ളി. ചിത്രത്തിന്റെ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് ആവശ്യപ്പെടണമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ എ അശ്വതമാൻ സമർപ്പിച്ച ഹർജി ജസ്റ്റിസ് എം.എം സുന്ദരേശ്, ജസ്റ്റിസ് എം സുന്ദര്‍ എന്നിവരാണ് തള്ളിയത്.

ചിത്രത്തിന്റെ ഉള്ളടക്കത്തിനെ കുറിച്ച്‌ തീരുമാനിക്കേണ്ടത് പ്രേക്ഷകരാണെന്നും ചലച്ചിത്രകാരനും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. മെര്‍സല്‍ ചലച്ചിത്രം മാത്രമാണെന്നും യഥാര്‍ഥ ജീവിതമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തെ കുറിച്ച്‌ തെറ്റായ കാര്യങ്ങളാണ് ചിത്രത്തിലുള്ളതെന്ന് ആരോപിച്ചാണ് ഹർജി സമര്‍പ്പിച്ചത്.

ചിത്രം തെറ്റായ ആശയപ്രചരണമാണ് നടത്തുന്നതെന്നും, ഇതിലെ സംഭാഷണങ്ങള്‍ ചരക്ക് സേവന നകുതി സംബന്ധിച്ച്‌ ജനങ്ങളില്‍ തെറ്റായ ധാരണകള്‍ വളരുന്നതിന് കാരണമാകുമെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇക്കാര്യങ്ങള്‍ പരിഗണിച്ച്‌ ചിത്രത്തിന്‍റെ പ്രദര്‍ശനം ഉടനടി നിര്‍ത്തി വയ്ക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഒരു പോലെയാണെന്ന് നിരീക്ഷിച്ച കോടതി ‘മെര്‍സല്‍’ ഒരു സിനിമ മാത്രമാണെന്നും യാഥാര്‍ഥ ജീവിതവുമായി അതിനെ താരതമ്യപ്പെടുത്തരുതെന്നും ചൂണ്ടിക്കാട്ടി. ചിത്രത്തിലെ കഥാപാത്രങ്ങള്‍ ജിഎസ്ടിയെയും നോട്ട് നിരോധനത്തെയും വിമര്‍ശിച്ചതിനെതിരെ ബിജെപി നേതാക്കള്‍ രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയിരുന്നു.

എന്നാൽ ഡിഎംകെ, കോണ്‍ഗ്രസ്, വിടുതലൈ ചിരുതൈകള്‍ കക്ഷി, പട്ടാളിമക്കള്‍ കക്ഷി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ ചിത്രത്തിന് പിന്തുണയേകി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ ധനമന്ത്രി പി ചിദംബരം, കമല്‍ഹാസന്‍, വിശാല്‍ തുടങ്ങിയ പ്രമുഖരും അറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തെ പിന്തുണച്ചു.

അതേസമയം ‘മെര്‍സലി’ലെ തെലുങ്ക് പതിപ്പിലെ വിവാദരംഗങ്ങള്‍ വെട്ടിമാറ്റിയതായി റിപ്പോർട്ടുണ്ട്. ‘അദിരിന്ദി’ എന്ന പേരിലാണ് തെലുങ്ക് പതിപ്പ് ഇറങ്ങുന്നത്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി 400-ലധികം സ്ക്രീനുകളിലാണ് ചിത്രം വെള്ളിയാഴ്ച്ച റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.

എന്നാല്‍, തെലുങ്ക് പതിപ്പിന് ഇതുവരെ സെന്‍സര്‍ ബോര്‍ഡിന്‍റെ അനുമതി ലഭിച്ചിട്ടില്ലെന്നും സൂചനകളുണ്ട്. ജിഎസ്ടിയെക്കുറിച്ചുള്ള ക്ലൈമാക്സിലെ പരാമര്‍ശം വെട്ടിമാറ്റിയിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന നിലപാടിലാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്.

മൃഗക്ഷേമ വകുപ്പിന്‍റെ എതിര്‍പ്പിനെ തുടര്‍ന്ന് തമിഴ് ട്രെയിലറില്‍ മൃഗങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഗങ്ങള്‍ വെട്ടിമാറ്റിയാണ് മെര്‍സലിന്‍റെ തെലുങ്ക് ട്രെയിലര്‍ പുറത്തിറക്കിയത്. വിവാദങ്ങൾക്കിടെ ‘മെര്‍സല്‍’ തമിഴ്നാട്ടിലും കേരളത്തിലും സൂപ്പര്‍ഹിറ്റായി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

തോമസ് ചാണ്ടി കേസ്: എ.ജിയും റവന്യൂമന്ത്രിയും തമ്മിൽ തർക്കം

Martina Hingis ,retire ,tennis,

വീണ്ടും വിട വാങ്ങൽ തീരുമാനവുമായി മാര്‍ട്ടിന ഹിംഗിസ്