Messi, kid, securitymen, photo,
in

താരങ്ങൾ ആരാധകർക്കരിലെത്തിയ അസുലഭ നിമിഷങ്ങൾ

അരികിലേക്കോടി വന്ന ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥർ ആട്ടിയകറ്റുന്നത് കണ്ടപ്പോൾ താരത്തിന് സഹിച്ചില്ല. ഓടിച്ചു വിട്ട ഉദ്യോഗസ്ഥനെക്കൊണ്ട് തന്നെ അവനെ തിരികെ വിളിപ്പിച്ചു. ശേഷം ആശ്വസിപ്പിച്ച് കൂടെ നിർത്തി. സ്നേഹത്തോടെ ആശ്ലേഷിച്ചു. പോരാത്തതിന് ചേർത്ത് നിർത്തി ഒരു ഫോട്ടോ കൂടെ എടുത്തു. വാത്സല്യത്തോടെ പുറത്തു തട്ടിയാണ് അവനെ യാത്രയാക്കിയത്. അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസ താരം ലയണൽ മെസി (messi) യാണ് തന്റെ കുഞ്ഞു ആരാധകന്റെ ജന്മാഭിലാഷം ഇത്തരത്തിൽ നിറവേറ്റിയത്.

രണ്ടു ദിവസം മുൻപ് ഉറുഗ്വേ തലസ്ഥാനമായ മോണ്ടി വിഡിയോയിലാണ് സംഭവം. ഉറുഗ്വേയുമായുള്ള ലോകകപ്പ് യോഗ്യത മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനെത്തിയതായിരുന്നു താരം. ആദ്യമായല്ല മെസി തന്റെ ആരാധകരോട് ഇത്തരത്തിൽ സൗമനസ്യത്തോടെ പെരുമാറുന്നത്. കഴിഞ്ഞ വർഷം ആഫ്രിക്കയിലെ ഒരു ബാലനും സമാനമായ അനുഭവം ഉണ്ടായിരുന്നു. ahmadi-murtaza-lionel-messi-fan-blivenews.com

അർജന്റീനിയൻ ജേർസിയോട് സാദൃശ്യമുള്ള നീലയും വെള്ളയും കലർന്ന ഒരു പ്ലാസ്റ്റിക് ബാഗിട്ട അവന്റെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതിൽ നീല നിറത്തിൽ മെസിയുടെ പേര് എഴുതിച്ചേർത്തിരുന്നു.

ക്രിസ്ത്യാനോ റൊണാൾഡോയ്ക്കുമുണ്ട് ഇത്തരം അനുഭവങ്ങൾ. 2016-ലെ യൂറോ കപ്പ് നടക്കുന്ന സമയം. പോർച്ചുഗൽ ഓസ്ട്രിയ മത്സരം സമനിലയിലെത്തി നിൽക്കുന്ന പിരിമുറുക്കത്തിന്റെ നേരം. ആരാധകരിൽ ഒരാൾ സെക്യൂരിറ്റി വലയം ഭേദിച്ച് പിച്ചിലേക്ക് ഓടിക്കയറി വന്നു. ഒരേയൊരു ആഗ്രഹം മാത്രമേ അയാൾക്കുണ്ടായിരുന്നുള്ളൂ. ഇഷ്ട താരത്തിനൊപ്പം ഒരു സെൽഫിയെടുക്കുക. സെക്യൂരിറ്റിയെ മാറ്റി നിർത്തി ആ ആഗ്രഹം സാധിച്ചു കൊടുത്തു പോർച്ചുഗീസ് ക്യാപ്റ്റൻ.

എന്നാൽ ഡേവിഡ് പൗലക്സി എന്ന പോളിഷ് ബാലന്റെ മാതാപിതാക്കൾക്ക് തങ്ങളുടെ മകന്റെ ജീവിതം അത്ഭുതകരമായി രക്ഷപ്പെടുത്തിയ റൊണാൾഡോയെക്കുറിച്ചാവും പറയാനുണ്ടാവുക. ഒരു ബൈക്ക് അപകടത്തിൽ മാരകമായി പരിക്കേറ്റ ഡേവിഡ് ‘കോമ’ യിലായി. സൗണ്ട് തെറാപ്പി ചിലപ്പോൾ പ്രയോജനം ചെയ്‌തേക്കും എന്ന നിർദ്ദേശം ഡോക്ടർമാരാണ് മുന്നോട്ടുവെച്ചത്.

റയൽ മാഡ്രിഡിന്റെ കടുത്ത ആരാധകനായിരുന്നു ഡേവിഡ്. അത്ഭുതങ്ങൾ സംഭവിക്കും എന്ന പ്രതീക്ഷയിൽ റയൽ മാച്ചുകളുടെ ശബ്ദരേഖയാണ് അവർ തുടർച്ചയായി ഡേവിഡിനെ കേൾപ്പിച്ചത്‌. ഒടുവിൽ ഒരു ദിവസം അത് സംഭവിയ്ക്കുക തന്നെ ചെയ്തു. സ്വീഡനെതിരെ റൊണാൾഡോ ഹാട്രിക് നേടിയ ആഹ്ലാദകരമായ നിമിഷം, റയൽ ആരാധകരുടെ ആവേശം അണപൊട്ടിയൊഴുകിയ ശബ്ദകോലാഹലങ്ങൾക്കിടയിൽ റൊണാൾഡോയുടെ കടുത്ത ആരാധകനായ ഡേവിഡ് ഉറക്കം വിട്ടെഴുന്നേറ്റു.

https://www.youtube.com/watch?v=nxpJjh4dfG8

Leave a Reply

Your email address will not be published. Required fields are marked *

Sindoor,unsafe, lead

സിന്ദൂരം ആരോഗ്യത്തിന് ഹാനികരമോ?

ദിലീപിന്‍റെ റിമാന്‍ഡ് കാലാവധി സെപ്റ്റംബർ 16 വരെ നീട്ടി