എം ജി സർവകലാശാലയുടെ ‘സമക്ഷം’ പ്രേക്ഷക സമക്ഷം എത്തുന്നു  

തിരുവനന്തപുരം: പ്രമേയത്തിലും അവതരണത്തിലും ഒട്ടേറെ പുതുമകളോടെ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി നിര്‍മ്മിക്കുന്ന സമക്ഷം എന്ന സിനിമ ചിത്രീകരണ ജോലികള്‍ പൂര്‍ത്തിയാക്കി പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. സമക്ഷം ഇതിനകം തന്നെ ഇന്ത്യന്‍ സര്‍വകലാശാലകളിലെ വിവിധ തലങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്.

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി ക്രിയേഷന്‍സിന്റെ ബാനറില്‍ എം.ആര്‍. ഉണ്ണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. എഴുത്തുകാരായ അജു.കെ.നാരായണനും അന്‍വര്‍ അബ്ദുള്ളയും ചേര്‍ന്നാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

നീലത്താമര, ഭൂമിയുടെ അവകാശികള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ കൈലാഷ് ആണ് നായകന്‍. പ്രേം പ്രകാശ്, പി.ബാലചന്ദ്രന്‍, ദിലീഷ് പോത്തന്‍, എം.ആര്‍. ഗോപകുമാര്‍, സോഹന്‍ ബിനുലാല്‍, ജയപ്രകാശ് കുളൂര്‍, അനില്‍ നെടുമങ്ങാട്, കലാധരന്‍, സുര്‍ജിത് ഗോപിനാഥ്, സിദ്ധാര്‍ത്ഥ ശിവ, ഗായത്രി കൃഷ്ണ, അക്ഷര കിഷോര്‍, അനശ്വര രാജന്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

ഛായാഗ്രാഹണം ബിനു കുര്യന്‍, എഡിറ്റിംഗ് കിരണ്‍ദാസ്, ഗാനരചന സുധാംശു, സംഗീത എബി സാല്‍വിന്‍ തോമസ് ഗായകര്‍ വിഷ്ണു പ്രസാദ്, ഉദയ രാമചന്ദ്രന്‍. ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വൈലോപ്പള്ളി ശ്രീധരമേനോന്റെ കവിത എടുത്തു പറയേണ്ട പ്രത്യേകതയാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

പ്രളയ പുനരധിവാസം: ഭൂമി ദാനം നല്‍കുന്നവര്‍ക്ക് മുദ്രവില ഒഴിവാക്കി

കൊച്ചി കപ്പല്‍ശാല ഇന്ത്യയുടെ പങ്ക് 2 ശതമാനമായി ഉയര്‍ത്തും: ഗഡ്കരി