MG University, Vice- Chancellor,  Babu Sebastian , SC, May 4, service, continue, case, high court, appeal,  Mahatma Gandhi University, govt, 
in

ബാബു സെബാസ്റ്റ്യന് മെയ് നാലു വരെ സർവീസിൽ തുടരാം: സുപ്രീം കോടതി

ന്യൂഡല്‍ഹി: എം.ജി സര്‍വ്വകലാശാല വൈസ് ചാന്‍സ്‌ലര്‍ ബാബു സെബാസ്റ്റ്യന് ( Babu Sebastian ) മെയ് നാലു വരെ സർവീസിൽ തുടരാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേസില്‍ മേയ് നാലിന് സുപ്രീം കോടതി അന്തിമവാദം കേള്‍ക്കും.

യു.ജി.സി മാനദണ്ഡങ്ങള്‍ പ്രകാരം വൈസ് ചാന്‍സ്‌ലര്‍ സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി നേരത്തെ ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കിയിരുന്നു. ഇതിനെ തുടർന്ന് ബാബു സെബാസ്റ്റ്യന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

2010-ലെ യു.ജി.സി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വിശകലനം ചെയ്യുന്നതില്‍ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബാബു സെബാസ്റ്റ്യന്‍ അപ്പീല്‍ നല്‍കിയത്.

ബാബു സെബാസ്റ്റ്യനെ തുടരാന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയെ അറിയിച്ചിരുന്നു. നേരത്തെ, ഹര്‍ജി പരിഗണിച്ച കോടതി ഏപ്രിൽ 16 വരെ വി.സി സ്ഥാനത്ത് തുടരാന്‍ അനുമതി നല്‍കിയിരുന്നു.

കോടതി നല്‍കിയ അനുമതി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് കേസ് വീണ്ടും പരിഗണിച്ചത്.

വിസിയുടെ നിയമനത്താനായി രൂപവത്കരിച്ച സെര്‍ച്ച് കമ്മിറ്റി രൂപവത്കരിച്ചതിലും ക്രമക്കേടുണ്ടെന്ന് നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. കൂടാതെ വൈസ് ചാന്‍സലറെ തിരഞ്ഞെടുത്ത നടപടികളിലും അപാകതകളുള്ളതായി ഹൈക്കോടതി കണ്ടെത്തിയിരുന്നു.

സെര്‍ച്ച് കമ്മിറ്റിയിലെ അംഗങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റിയുമായി ബന്ധം പാടില്ല എന്നതുള്‍പ്പെടെയുള്ള ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍.

എന്നാല്‍, 19 വര്‍ഷം കോളേജ് അദ്ധ്യാപകനായും ഏഴ് വര്‍ഷം സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായും പ്രവര്‍ത്തിച്ച ശേഷമാണ് താന്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ടെക്‌നോളജി ഡയറക്ടറായതെന്ന് അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന് പുറമേ 18 വര്‍ഷം സര്‍വ്വകലാശാല റിസര്‍ച്ച് ഗൈഡ് ആയിരുന്നതായും പി.എച്ച്.ഡി അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ഉള്‍പ്പെടെ നിരവധി പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മേഖലയിലെ എല്ലാ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് വി.സി നിയമനത്തിനുള്ള സെലക്ഷന്‍ കമ്മിറ്റി തന്റെ പേര് പരിഗണിച്ചതെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ടെക്‌നോളജിയില്‍ 10 വര്‍ഷത്തിലേറെ താന്‍ ഡയറക്ടറായിരുന്നതായും ഈ പദവി പ്രൊഫസര്‍ പദവിക്ക് തുല്യമല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയത് ഹൈക്കോടതിയുടെ ഭാഗത്തുണ്ടായ ഗുരുതരമായ പിഴവാണെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

doctors ,consultation , trade, fee, home, licence Thiruvananthapuram Corporation , KGMOA, IMA , KFMOA , doctors, strike, health minister, meeting, hospital, patient, tribal woman, death, protest, hospitals, Chennithala, 

ഡോക്​ടര്‍മാരുടെ സമരം: കെജിഎംഒഎ ഭാരവാഹികള്‍ സെക്രട്ടേറിയറ്റിലെത്തി

My street, My protest , Kathua , Supreme court, notice, case, Bengaluru, Kolkata, Chennai, Kerala, girl, rape, govt, social media, 

മൈ സ്ട്രീറ്റ്, മൈ പ്രൊട്ടസ്റ്റ്: കത്വ സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം തുടരുന്നു