MGR, animation film, Kamal, Rajini, Kizhakku Africavil Raju, ulagam sutrum valiban,
in , ,

എംജിആര്‍ വീണ്ടും നായകനാകുന്നു; ചിത്രത്തിന്റെ പൂജയിൽ കമലും രജനിയും

ചെന്നൈ: കാലത്തിന്റെ തിരശ്ശീലയ്ക്കുള്ളിൽ മൂന്ന് പതിറ്റാണ്ടിന് മുൻപ് മറഞ്ഞ എംജിആര്‍ ( MGR ) വീണ്ടുമൊരു ചിത്രത്തിൽ നായകനാകുന്നു. ‘കിഴക്ക് ആഫ്രിക്കാവില്‍ രാജു’ ( Kizhakku Africavil Raju ) എന്ന അനിമേഷൻ ചിത്രത്തിന്റെ പൂജയിൽ സൂപ്പർ താരങ്ങളായ രജനിയും ( Rajani ) കമലും ( Kamal ) പങ്കെടുത്തു.

എംജിആറിന്റെ 100-ാം പിറന്നാളായ ജനുവരി 17-നാണ് ചിത്രത്തിന്റെ പൂജ നടന്നത്. എംജിആറിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘ഉലകം ചുറ്റും വാലിബനി’ലെ ‘രാജു’ എന്ന കഥാപാത്രമായി മറ്റൊരു ചിത്രത്തിലും അഭിനയിക്കണം എന്ന ആഗ്രഹം ബാക്കിയാക്കിയാണ് എംജിആര്‍ കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.

അദ്ദേഹത്തിന്റെ ആ ആഗ്രഹം പൂർത്തിയാക്കാനൊരുങ്ങുകയാണ് എം അരുള്‍മൂര്‍ത്തി. ഇന്നലെ ചെന്നൈയില്‍ നടന്ന ചിത്രത്തിന്റെ പൂജയില്‍ രജനീകാന്തും കമല്‍ ഹാസനും പങ്കെടുത്തത് ആരാധകരെ ആവേശഭരിതരാക്കി. പുതിയ ചിത്രത്തിന്റെ പൂജാ വേളയിൽ എംജിആറിന്റെ പഴയകാല ചിത്രങ്ങളിലെ പാട്ടുകളും തകര്‍പ്പന്‍ ഡയലോഗുകളും ഉൾപ്പെടുത്തിയിരുന്നു.

വേലു ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ എം. അരുള്‍മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം ഡോ. ഐശ്രീ കെ. ഗണേശാണ് നിർവ്വഹിക്കുന്നത്. ആരാധകർക്ക് പുറമെ ഒട്ടേറെ രാഷ്ട്രീയ നേതാക്കളും ചടങ്ങിനെത്തിയിരുന്നു.

MGR, animation film, Kamal, Rajini, Kizhakku Africavil Raju, ulagam sutrum valiban,

രജനീകാന്ത് ആദ്യ ക്ലാപ്പടിച്ചു. കമല്‍ഹാസൻ സ്വിച്ച്‌ ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. എന്നാൽ തങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെ പറ്റി രജനിയും കമലും വേദിയിലോ മാധ്യമങ്ങളോടോ ഒന്നും പ്രതികരിച്ചില്ല.

എം.ജി.ആര്‍ സംവിധാനം ചെയ്ത് നിര്‍മ്മിച്ച്‌ 1956-ല്‍ പുറത്തിറങ്ങിയ ‘നാടോടി മന്നന്‍’ എന്ന സിനിമ 2006-ല്‍ വീണ്ടും പ്രദര്‍ശനശാലകളിലെത്തിയപ്പോൾ തമിഴ്നാട്ടിലെ തീയേറ്ററുകളില്‍ 14 ആഴ്ച്ച ഹൗസ്ഫുള്‍ ആയി പ്രദർശിപ്പിച്ചിരുന്നു.

ഇപ്പോഴും താരമൂല്യം തെല്ലും കുറയാത്ത ‘പുരൈട്ച്ചി തലൈവര്‍’ (വിപ്ലവ നായകന്‍) എന്ന മരത്തൂര്‍ ഗോപാല രാമചന്ദ്രന്റെ പുതിയ ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് തമിഴ് ചലച്ചിത്ര ലോകം.

MGR, animation film, Kamal, Rajini, Kizhakku Africavil Raju, ulagam sutrum valiban,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Doklam,China, satellite images, India, Bhutan, Full-Fledged Chinese Military Complex , Satellite Pics, December, indicate , infrastructure buildup, region, 81 metres, Indian post, Chinese ,constructed ,proper structures,helipads,

ഡോക്‌ലാമിലെ തർക്കമേഖലയിൽ ചൈനീസ് നിർമ്മാണം; തെളിവുമായി ഉപഗ്രഹചിത്രങ്ങൾ

പുണ്യാഹം