in , ,

മൈക്രോഫിനാന്‍സ് തട്ടിപ്പു കേസ്; വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസെടുത്തു

ചെങ്ങന്നൂര്‍: വൻ വിവാദമായ മൈക്രോഫിനാൻസ് തട്ടിപ്പു കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ( Vellappally ) തിരിച്ചടി. വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി ചെങ്ങന്നൂര്‍ പോലീസ് കേസെടുത്തു.

എസ്എന്‍ഡിപി യോഗം സംരക്ഷണ സമിതിയുടെ ഹര്‍ജി പരിഗണിച്ച്‌ കേസെടുക്കണമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് അധികൃതർ നടപടികള്‍ വേഗത്തിലാക്കിയത്.

എഫ്ഐആർ റദ്ദാക്കാനാകില്ലെന്ന് ഏപ്രിൽ 11-ന് ഹൈക്കോടതി അറിയിച്ചിരുന്നു. കേസിൽ വെള്ളാപ്പള്ളി അന്വേഷണം നേരിടണമെന്ന് വ്യക്തമാക്കിയ കോടതി മികച്ച ട്രാക്ക് റെക്കോർഡുള്ള മുതിർന്ന ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നും നിർദ്ദേശിച്ചിരുന്നു.

കൂടാതെ കേരളം മുഴുവൻ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണമെന്നും വിജിലൻസിനു പുറത്തുള്ള ഉദ്യോഗസ്ഥരുടെ സേവനം ആവശ്യപ്പെടാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

പിന്നോക്ക ക്ഷേമ കോർപ്പറേഷൻ എംഡി എൻ നജീബിനെ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. മൈക്രോ ഫിനാന്‍സിലെ വിവിധ സംഘങ്ങള്‍ക്കായി പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നെടുത്ത 15 കോടി രൂപയില്‍ ക്രമക്കേട് നടന്നെന്നാണ് പരാതി.

അഞ്ച് ശതമാനം പലിശയ്ക്ക് നല്‍കേണ്ട വായ്പ 12 മുതല്‍ 18 ശതമാനം വരെ പലിശയിലാണ് വിതരണം ചെയ്തതെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പിന്നോക്ക വികസന കോര്‍പറേഷനിലെ മൈക്രോ ഫിനാന്‍സ് അഴിമതി അന്വേഷിക്കണമെന്ന് വി എസ് അച്യുതാനന്ദന്‍  നേരത്തെ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Justice Kemal Pasha , Kerala HC, chief justice, P. N. Ravindran controversial judge ,Justice Antony Dominic ,Justice  P. N. Ravindran , BJP, Karnataka, Yeddyurappa, floor test, tomorrow, Supreme Court,  stay orders, Courts ,  6 months , civil, criminal case trials,Supreme Court, bench ,Justices, Adarsh Kumar Goel, Navin Sinha , RF Nariman , proceedings,  legislative , trial , CJI, impeachment, Yechuri, plans, Dipak Misra, SC CPM, may bring impeachment against CJI, Yechuri, opposition, plans, impeachment motion, chief justice, Dipak Misra, Supreme court,

കര്‍ണാടകയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ്​ നടത്തണമെന്ന് സുപ്രീം കോടതി

actress Sridevi , Sridevi ,honoured , Cannes, Subhash Ghai ,accepts, honour ,family’s behalf, Veteran Bollywood actor , TITAN Reginald F Lewis Film Icon Award,Cannes Film Festival, women, film industry,world of cinema, Veteran filmmaker, producer, Namrata Goyal , tweeted, Janhvi, Khushi ,Boney Kapoor,Mom, 65th National Film Awards, February 24, Dubai,

കാൻ ചലച്ചിത്ര മേളയിൽ ശ്രീദേവിയ്ക്ക് പുരസ്‌കാരം; ഏറ്റുവാങ്ങിയത് സംവിധായകനും നിർമ്മാതാവും