മിഡ്‌നൈറ്റ് റണ്‍ രാജ്യാന്തര ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍ 

തിരുവനന്തപുരം: ദിലീഷ് പോത്തനും ചേതന്‍ ജയലാലും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഷോര്‍ട്ട് ഫിലിം ഇന്നാരംഭിച്ച കേരളാ രാജ്യാന്തര ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍ പ്രദർശിപ്പിക്കും.

രമ്യാ രാജ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച മിഡ് നൈറ്റ് റണ്‍ എന്ന ഹ്രസ്വചിത്രമാണ് രാജ്യാന്തര ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുന്നത്. ബി ടി അനില്‍കുമാറിന്റേതാണ് കഥ. പൂര്‍ണമായും ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങളെ ആധാരമാക്കിയാണ് പതിനാല് മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം. ജൂലൈ 21ന് വൈകിട്ട് 6.30 ന് നിളാ തിയറ്ററിലാണ് മിഡ്‌നൈറ്റ് റണ്‍ പ്രദര്‍ശിപ്പിക്കുന്നത്.

റിയലിസ്റ്റിക് ത്രില്ലര്‍ സ്വഭാവത്തിലാണ് ഷോര്‍ട് ഫിലിം ഒരുക്കിയിരിക്കുന്നത്. കലി, അങ്കമാലി ഡയറീസ്, സോളോ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായ ഗിരീഷ് ഗംഗാധരനാണ് മിഡ് നൈറ്റ് റണ്ണിന്റെ ക്യാമറ. കിരണ്‍ ദാസ് എഡിറ്റിംഗും, രംഗനാഥ് രവി സൗണ്ട് ഡിസൈനും നിര്‍വഹിച്ചിരിക്കുന്നു. ശങ്കര്‍ ശര്‍മ്മയാണ് പശ്ചാത്തല സംഗീതം. സതീഷ് എരിയലത്താണ് നിര്‍മ്മാണം.

ദിലീഷ് പോത്തനെയും ചേതനെയും കൂടാതെ ഒരു ലോറിയും മിഡ്‌നൈറ്റില്‍ റണ്ണില്‍ കഥാപാത്രമായുണ്ട്. ആഷിക്ക് എസ് കലാസംവിധാനവും, സിജി നോബല്‍ തോമസ് കോസ്റ്റിയൂം ഡിസൈനിംഗും ബെന്നി കട്ടപ്പന നിര്‍മ്മാണനിര്‍വഹണവും  നിർവഹിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

women empowerment, WCC, actress, Me Too,  film industry, AMMA,Ayalkkoottam ,social media, actress attack case, Dileep, casting couch , partiality, protest, Parvathy, Rima, feminism,

സ്ത്രീ വിരുദ്ധ സാമൂഹ്യ വീക്ഷണത്തിനെതിരെ ബോധവല്‍ക്കരണം വേണം – വനിതാ കമ്മീഷന്‍   

ഒരു പ്രധാനമന്ത്രിയും കേരളത്തെ ഇങ്ങനെ അപമാനിച്ചിട്ടില്ല: രമേശ് ചെന്നിത്തല