സ്ത്രീകളെ വേട്ടയാടിയ കായികതാരത്തിന്റെ ജീവിതവുമായി ‘മിഡ്നൈറ്റ് റണ്ണര്‍’

തിരുവനന്തപുരം: പൊതുസമൂഹത്തില്‍ മാന്യനായിരിക്കുകയും എന്നാല്‍ സ്ത്രീകളെ തെരഞ്ഞുപിടിച്ചു ആക്രമിക്കുകയും ചെയ്തിരുന്ന  മിഷ എബ്‌നര്‍ എന്ന കായിക താരത്തിന്റെ ജീവിതം ആസ്പദമാക്കി ഹാന്‍ ബൗംഗാര്‍ട്ട്‌നെര്‍  തയാറാക്കിയ മിഡ്നൈറ്റ് റണ്ണര്‍ മേളയുടെ ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളുടെയും ഹിംസയുടെയും വേരുകളിലേക്ക് സഞ്ചരിക്കുന്ന ചിത്രം കുറ്റവാളിയുടെ  വീക്ഷണകോണിലാണ് മുന്നോട്ട് പോകുന്നത്.

സ്വിറ്റ്‌സര്‍ലാന്റിലെ പ്രശസ്തമായ കായിക മത്സരങ്ങളില്‍ ഉള്‍പ്പെടെ വിജയിയായിരുന്നു  മിഷ എബ്‌നര്‍. ആ പ്രശസ്തി നല്‍കിയ മറ ഉപയോഗിച്ചു കൊണ്ടായിരുന്നു എബ്‌നര്‍ തന്റെ കുറ്റകൃത്യങ്ങള്‍ നടപ്പാക്കിയത്. കൊലപാതകമുള്‍പ്പെടെ 30 ഓളം അക്രമങ്ങളാണ് അയാള്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയതായി കണ്ടെത്തിയത്.

സഹായവാഗ്ദാനവുമായി ഒരു സ്ത്രീയെ സമീപിച്ച ശേഷം അവരുടെ ബാഗും തട്ടിപ്പറിച്ചു ഇരുട്ടിലേക്ക് ഓടിമറഞ്ഞുകൊണ്ടായിരുന്നു അക്രമങ്ങളുടെ തുടക്കം. ആ ജീവിതം അതേപടി പകര്‍ത്താതെ കഥാപാത്രത്തിന്റെ വൈകാരിക വികാസവും അവസ്ഥയും കൈകാര്യം ചെയ്യാനാണ് സംവിധായകന്‍ ശ്രമിച്ചിരിക്കുന്നത്.

വൈകാരികമായ പക്വത ആര്‍ജ്ജിക്കുന്ന കാലഘട്ടത്തില്‍ യുവാക്കളില്‍ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളെകുറിച്ചും ചോദ്യങ്ങളുയര്‍ത്തുന്ന ചിത്രം കയ്യടക്കം കൊണ്ട് പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയിരുന്നു.

ഹാന്‍സ്  ബൗംഗാര്‍ട്ട്‌നെറിന്റെ ആദ്യ ചിത്രമാണ് മിഡ്നെറ്റ് റണ്ണര്‍. ചിത്രത്തിന്റെ ആദ്യ ഇന്ത്യന്‍ പ്രദര്‍ശനത്തിനാകും മേള വേദിയാകുക.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ജസരി സംസാരിക്കുന്ന ‘സിന്‍ജാര്‍’ ചലച്ചിത്ര മേളയിൽ 

ശ്രീകണ്ഠേശ്വരം പാര്‍ക്ക്  സംരക്ഷണം: ബാലാവകാശ കമ്മീഷന്‍ ഇടപെടണമെന്ന് പെബ്സ്