milk and jaggery, ayurveda,benefits,health, Guda, Gud, Gula, Gulam ,process, side effects, babies, advises, 
in , ,

പാലും ശർക്കരയും ഒന്നിച്ചു കഴിച്ചാൽ. . .

പാലും ശർക്കരയും ( milk and jaggery  ) ഒന്നിച്ചു കഴിക്കാമോ? ഇവ വിരുദ്ധാഹാരമാണോ? പലരിലും ഉടലെടുക്കുന്ന സംശയമാണിത്. ഇതിനെ കുറിച്ച് ആയുർവ്വേദം പറയുന്നത് എന്താണെന്ന് നോക്കാം.

പാലും ശർക്കരയും ഒന്നിച്ചു കഴിക്കണമെന്നാണ് ആയുർവ്വേദം പറയുന്നത്. രണ്ടിന്റെയും ഔഷധ മൂല്യങ്ങൾ കൂടിച്ചേരുമ്പോൾ അസാമാന്യമായ ഗുണവിശേഷമാണ് സിദ്ധിക്കുന്നതത്രെ.

ആരോഗ്യത്തിനും കരുത്തുറ്റ ശരീരത്തിനും ആവശ്യമായ മൂലകങ്ങളുടെ കലവറയാണ് പാലും ശർക്കരയും. ശർക്കരയിൽ ഗ്ലൂക്കോസും സൂക്രോസും അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ ഷുഗർ നിലയെ നിയന്ത്രിക്കാൻ ഏറെ ഫലപ്രദമാണ്.

കൂടാതെ കാൽസ്യവും ലാക്റ്റിക് ആസിഡും ഇരുമ്പും മറ്റ് ഒട്ടേറെ അവശ്യ പോഷകങ്ങളും പാലിൽ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടിന്റെയും ഒന്നിച്ചുള്ള ഉപയോഗം ശരീരത്തിലെ മുഴുവൻ അവയവങ്ങൾക്കും ഗുണകരമാണെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.

അപകടകരമായ ഇൻഫെക്ഷനുകളിൽ നിന്ന് അത് ശരീരത്തെ സംരക്ഷിക്കുന്നു. കൂടാതെ ആർത്തവ കാലത്തെ വേദന കുറയ്ക്കുന്നതിന് ഈ മിശ്രിത പാനീയം ഗുണപ്രദമാണ്.

പാലിൽ ശർക്കര ചേർത്ത് കഴിക്കുമ്പോഴുള്ള മറ്റ് പ്രയോജനങ്ങൾ ഇവയാണ് :

  • ശരീരഭാരം നിയന്ത്രിക്കുന്നു.
  • മാനസികമായ പിരിമുറുക്കം കുറക്കുന്നു.
  • ദഹന പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു.
  • രക്തത്തെ ശുദ്ധീകരിക്കുന്നു.
  • ചർമ്മത്തെ സംരക്ഷിക്കുന്നു.

milk and jaggery, ayurveda,benefits,health, Guda, Gud, Gula, Gulam ,process, side effects, babies, advises, 

 

ശരീരഭാരം നിയന്ത്രണ വിധേയമാക്കുന്നു

പാലിൽ ശർക്കര ചേർത്ത് കഴിക്കുന്നത് വഴി ശരീര ഭാരം
കുറയ്ക്കാനാവുമെന്ന് പഠനങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. പാൽ-ശർക്കര മിശ്രിതത്തിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം ഇലെക്ട്രോലൈറ്റുകളെ നിയന്ത്രിക്കുകയും ഉപാപചയ പ്രക്രിയയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിലെ ജലാംശത്തെ സംരക്ഷിച്ച് നിർത്താനും ഇത് സഹായകരമാണെന്നാണ് പറയുന്നത്.

മാനസികമായ പിരിമുറുക്കം കുറച്ച് വിഷാദത്തെ ചെറുക്കുന്നു

പാലിൽ ശർക്കര ലയിക്കുമ്പോൾ രൂപപ്പെടുന്ന ഒരു ഘടകത്തിന് വിഷാദ രോഗത്തെ ചെറുക്കാനുള്ള കഴിവുണ്ട് എന്ന് പഠനങ്ങൾ പറയുന്നു. ശരീരപേശികൾക്ക് അയവു നൽകാനും ഈ മിശ്രിതത്തിന് ശേഷിയുണ്ട്. ഉറങ്ങുന്നതിന് മുൻപായി അല്പം ശർക്കര ചേർത്ത പാൽ കുടിക്കുന്നത് നല്ലതാണ്.

ദഹന പ്രക്രിയയെ ത്വരിതപ്പെടുത്തുന്നു

ആവശ്യത്തിന് മാംസ്യവും കാൽസ്യവും ലാക്റ്റിക് ആസിഡും അടങ്ങിയിട്ടുള്ളതിനാൽ ദഹന വ്യവസ്ഥക്ക് ഏറെ ഗുണകരമാണ് പാലിന്റെയും ശർക്കരയുടെയും ഒന്നിച്ചുള്ള ഉപയോഗം. ദഹന സംബന്ധമായ മറ്റ് അസുഖങ്ങൾക്കും ഇത് നല്ലതാണെന്നാണ് പറയപ്പെടുന്നത്.

രക്തത്തെ ശുദ്ധീകരിക്കുന്നു

ഇരുമ്പിന്റെ കലവറയാണ് ശർക്കര ചേർത്ത പാൽ.
രക്തത്തിലെ ഹീമോ ഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും ഇത് നല്ലതാണ്. അനീമിയ പോലെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളേയും ഇത് പരിഹരിക്കുന്നു. നമ്മുടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷാംശങ്ങളെ പുറന്തള്ളി ശരീരത്തെ ശുദ്ധീകരിക്കാനും ശർക്കര-പാൽ മിശ്രിതത്തിന് കഴിവുണ്ട്.

ചർമ്മത്തെ സംരക്ഷിക്കുന്നു

പാലിന്റെയും ശർക്കരയുടെയും ഒന്നിച്ചുള്ള ഉപയോഗം കൊളേജിൻ ഉൽപ്പാദനത്തെ ത്വരിതപ്പെടുത്തുന്നതായി പഠന റിപോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. പാലിൽ ശർക്കര ചേർത്ത് കഴിക്കുന്നത് ചർമ്മ സംരക്ഷണത്തിനും ഫലപ്രദമാണെന്ന് ഇതിലൂടെ തെളിയുന്നു.

milk and jaggery, ayurveda,benefits,health, Guda, Gud, Gula, Gulam ,process, side effects, babies, advises, 

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

EnviroMUN , 2018, UN model, CISSA, TP Sreenivasan, energy, Bhoomitrasena, the environment club of College of Engineering, Thiruvananthapuram ,CET, Former Ambassador, Environment Model United Nations ,EnviroMUN 2018, RCE, CISSA , Bhoomitrasena ,Organise, EnviroMUN ,students , CET , June 2, Enviro Model United nations , programme  ,Model United Nations ,MUN, UN , socially, politically , environmentally ,organised , UNURCE ,CET campus ,

എൻവിറോ മോഡൽ യുണൈറ്റഡ് നേഷൻസ് പരിപാടിയുമായി ആർസിഇയും സിസ്സയും

Bond 25, James Bond ,Danny Boyle ,Daniel Craig , confirmed ,twitter,  speculation, 007 role , film, Eon Productions,Michael G Wilson , Barbara Broccoli ,

അടുത്ത ജെ​യിം​സ് ​ബോണ്ട് ചിത്രത്തിൽ നായകനാര്?