മന്ത്രി ഇടപെട്ടു; സ്കൂള്‍ ഗെയിംസ് താരങ്ങള്‍ക്ക് സുഖയാത്ര

train time schedule , Thrissur, railway, cancel, service, Saturday, Sunday maintenance, Kerala, Thiruvananthapuram, Kozhikode, Jan Shatabdi Express , 

തിരുവനന്തപുരം: ഗുവാഹത്തിയില്‍ നടന്ന അറുപത്തി നാലാമത് ദേശീയ സ്കൂള്‍ [ School Games ] ഗെയിംസില്‍ പങ്കെടുത്ത കേരള ടീമിലെ കായിക താരങ്ങള്‍ക്ക് സംസ്ഥാന വ്യവസായ-കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍റെ ഇടപെടലിലൂടെ തിരികെ നാട്ടിലേക്ക് സുഖയാത്ര.

വെയിറ്റ് ലിഫ്റ്റിങ്, ബോക്സിങ് മത്സരങ്ങളില്‍ മികച്ച നേട്ടം കരസ്ഥമാക്കി ദിബ്രുഗഢ് – കന്യാകുമാരി വിവേക് എക്സ്പ്രസ്സില്‍ തിരിച്ചുവന്ന കേരള ടീമിലെ 55 കായിക താരങ്ങള്‍ക്കാണ് യാത്രാ സൗകര്യം ലഭ്യമായത്.

തിരികെയുള്ള  യാത്രാപ്പട്ടികയില്‍ വെയിറ്റിംഗ് ലിസ്റ്റിലായിരുന്നു താരങ്ങളുടെ സ്ഥാനം. ഈ വിഷയം ശ്രദ്ധയില്‍ പെട്ട  മന്ത്രി കായിക താരങ്ങള്‍ക്ക്  യാത്ര സുഗമമാക്കുന്നതിന് അധിക കോച്ച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് കത്ത് അയച്ചിരുന്നു.

ഇതിന്‍റെ ഭാഗമായാണ് റെയില്‍വേ അധിക കോച്ച്  അനുവദിച്ചത്. അധിക കോച്ച് അനുവദിച്ച ഇന്ത്യന്‍ റെയില്‍വേയ്ക്ക്  മന്ത്രി ഇ.പി. ജയരാജന്‍ നന്ദി അറിയിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വരവായി ബിനാലെ; ചുവര്‍ ചിത്രങ്ങൾ തെളിഞ്ഞു 

ക്രിസ്മസ്, പുതുവത്സരാഘോഷം: എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം ശക്തമാക്കി