സ്പോര്‍ട്സ് സമുച്ചയത്തിന്‍റേയും ഫെസിലിറ്റി സെന്‍ററിന്‍റേയും നിര്‍മ്മാണോദ്ഘാടനം വ്യാഴാഴ്ച

പാലക്കാട്: കേരളത്തിലെ കായിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമാക്കി കായിക വകുപ്പ് യാഥാര്‍ത്ഥ്യമാക്കുന്ന പറളി സ്പോര്‍ട്സ് ഫെസിലിറ്റി സെന്‍ററിന്‍റേയും ചിറ്റൂര്‍ ഗവണ്‍മെന്‍റ് കോളേജിലെ സ്പോര്‍ട്സ് കോംപ്ലക്സിന്‍റേയും നിര്‍മ്മാണോദ്ഘാടനം വ്യവസായ- കായിക-യുവജനകാര്യ മന്ത്രി ഇ. പി ജയരാജന്‍ ഫെബ്രുവരി 14 വ്യാഴാഴ്ച നിര്‍വ്വഹിക്കും.

രാവിലെ 10 മണിക്ക് നടക്കുന്ന പറളി സ്പോര്‍ട്സ് ഫെസിലിറ്റി സെന്‍ററിന്‍റെ നിര്‍മ്മാണോദ്ഘാടനത്തില്‍  കെ. വി വിജയദാസ് എംഎല്‍എ അദ്ധ്യക്ഷനായിരിക്കും. എം.ബി. രാജേഷ് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ശാന്തകുമാരി കെ തുടങ്ങിയ ജനപ്രതിനിധികളും പങ്കെടുക്കും.

പതിനൊന്ന് മണിക്ക് നടക്കുന്ന  ചിറ്റൂര്‍ ഗവണ്‍മെന്‍റ് കോളേജിലെ സ്പോര്‍ട്സ് കോംപ്ലക്സിന്‍റെ നിര്‍മ്മാണോദ്ഘാടനത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി  കെ കൃഷ്ണന്‍കുട്ടി അദ്ധ്യതവഹിക്കും. പി.കെ. ബിജു എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.കെ. ശാന്തകുമാരി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കായിക യുവജനകാര്യാലയം ഡയറക്ടര്‍ സഞ്ജയന്‍കുമാര്‍ ചടങ്ങുകളില്‍ പങ്കെടുക്കും.

ചിറ്റൂര്‍ ഗവണ്‍മെന്‍റ് കോളേജിന്‍റെ അധീനതയിലുള്ള 8.53 ഏക്കര്‍ സ്ഥലത്താണ് 2016-17 ലെ പരിഷ്കരിച്ച ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ചിറ്റൂര്‍ ഗവണ്‍മെന്‍റ് കോളേജ് സ്പോര്‍ട്സ് കോംപ്ലക്സിന്‍റെ നിര്‍മ്മാണം. ഈ സ്റ്റേഡിയം നിര്‍മ്മിക്കുവാനുള്ള പദ്ധതിക്ക് 14.35 കോടി രൂപയുടെ സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണാനുമതിയും 5.54 കോടി രൂപയുടെ കിഫ്ബിയുടെ അനുമതിയും ലഭിച്ചിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായി ഫിഫ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോള്‍ ഗ്രൗണ്ട്, മള്‍ട്ടി പര്‍പ്പസ് കോര്‍ട്ട്, ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ട്, നീന്തല്‍ക്കുളം  എന്നിവയാണ് ഈ സ്റ്റേഡിയസമുച്ചയത്തില്‍ വിഭാവനം ചെയ്തിരിക്കുന്നത്. ജലവിതരണം, വൈദ്യുതീകരണം തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

പറളി ഹയര്‍സെക്കന്‍ററി സ്കൂളിന്‍റെ അധീനതയിലുള്ള 1.75 ഏക്കര്‍ സ്ഥലത്താണ് 2017-18 ലെ ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള പറളി സ്പോര്‍ട്സ് ഫെസിലിറ്റി സെന്‍ററിന്‍റെ  നിര്‍മ്മാണം. ഈ സ്റ്റേഡിയത്തിനായി 10 കോടി രൂപയുടെ സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണാനുമതിയും  6.937 കോടി രൂപയുടെ കിഫ്ബി  അനുമതിയും ലഭിച്ചിട്ടുണ്ട്.

Model

പിന്നാക്ക അവസ്ഥയിലുളള പറളി ഗ്രാമത്തെ സംസ്ഥാന കായിക രംഗത്ത് ഔന്നത്യങ്ങളിലേക്കെത്തിച്ച സ്കൂളാണിത്. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ നിരവധി തവണ ജില്ലയെ മുന്നിലെത്തിച്ച പറളി ഹയര്‍സെക്കന്‍ററി സ്കൂളിലെ കായികരംഗത്തെ പരമിതികള്‍ പരിഹരിക്കുന്നതിനും മെച്ചപ്പെട്ട നിലവാരം കൈവരിക്കുന്നതിനും ഈ പദ്ധതി സഹായകമാകും. അത്‌ലറ്റിക് -ഗെയിംസ് രംഗത്ത് മികച്ച കായിക താരങ്ങളെ വാര്‍ത്തെടുക്കാന്‍ മുതല്‍ക്കൂട്ടാകുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് കായിക വകുപ്പ് മുന്‍തൂക്കം നല്‍കുന്നത്.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വാഭാവിക പ്രതലത്തോടുകൂടിയ മിനി ഫുട്ബോള്‍ കോര്‍ട്ട്, 200 മീറ്റര്‍ 6 ലെയിന്‍ സിന്തറ്റിക്  അത്‌ലറ്റിക്   ട്രാക്ക്, ഫില്‍ട്രേഷന്‍ പ്ലാന്‍റ്, ബാലന്‍സിംഗ് ടാങ്കുകള്‍ എന്നിവയോടുകൂടിയ നീന്തല്‍ക്കുളവും ഇവിടെ യാഥാര്‍ത്ഥ്യമാക്കും. ജലവിതരണം, വൈദ്യുതീകരണം തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഒരുക്കും. ഈ രണ്ടു പദ്ധതികളും  ഒരു വര്‍ഷത്തിനുളളില്‍ പൂര്‍ത്തീകരിക്കും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സാഹസിക ടൂറിസം ആസ്വദിച്ച് പ്രതിരോധ സംഘം

വ്യത്യസ്ത ജീവിത വീക്ഷണവുമായി സൈറസ് കബീറു