hydrogen-powered car,Abu Dhabi ,Toyota,eco friendly, police ,exhibition, hydrogen station, Mirai ,fuel cell vehicle ,FCV,
in , ,

പരിസ്ഥിതി സംരക്ഷണം: ഹൈഡ്രജന്‍ കാറുമായി അബുദാബി പോലീസ്

അബുദാബി: പരിസ്ഥിതി സംരക്ഷണ പ്രഖ്യാപനത്തിന് സവിശേഷ വാഹന പ്രദർശനവുമായി അബുദാബി പോലീസ് രംഗത്ത്. നാഷണല്‍ എക്സിബിഷന്‍ സെന്ററിലാണ് അബുദാബി പോലീസ് ( Abu Dhabi police ) ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ഉപയോഗിക്കുന്ന കാര്‍ ( hydrogen-powered car ) പ്രദർശിപ്പിച്ചത്.

അബുദാബി പോലീസ് പവലിയനിൽ ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന ടൊയോട്ടയുടെ ( Toyota ) മിറായ് ( Mirai ) കാറാണ്  പ്രദര്‍ശിപ്പിച്ചത്. ഒരു പ്രാവശ്യത്തെ ഇന്ധനഫില്ലിങ്ങില്‍ 500 കിലോമീറ്റര്‍ ദൂരം വരെ ശരാശരി മണിക്കൂറില്‍ 178 കിലോമീറ്റര്‍  വേഗത്തില്‍ ഈ വാഹനത്തിൽ സഞ്ചരിക്കാനാകും.

ഏറ്റവും പുതിയ സാങ്കേതികവിദ്യയോടെയുള്ള ഈ കാര്‍ പരിസ്ഥിതി സംരക്ഷണത്തിന് മുതല്‍ക്കൂട്ടാണെന്ന് അബുദാബി പോലീസ് വക്താക്കൾ സാക്ഷ്യപ്പെടുത്തി. ഇന്ധനം നിറയ്ക്കാൻ കുറഞ്ഞ സമയം മതിയെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

യുഎഇ 2021 കാഴ്ചപ്പാടില്‍ മലിനീകരണ നിര്‍മ്മാര്‍ജ്ജന വാഹന പദ്ധതികളെയും ഉൾപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നുള്ള തിരച്ചിലിനൊടുവിലാണ് അബുദാബി പോലീസ് ഈ വാഹനത്തിൽ സവിശേഷ ശ്രദ്ധ പതിപ്പിച്ചതെന്ന് അബുദാബി പൊലീസ് ഇന്നവേഷന്‍ ആന്‍ഡ് ഫ്യൂച്ചര്‍ ഫോര്‍സൈറ്റ് വകുപ്പ് ഡയറക്ടര്‍ ലഫ്. കേണല്‍ സുലൈമാന്‍ മുഹമ്മദ് അല്‍ കാബി ചൂണ്ടിക്കാട്ടി.

പരിസ്ഥിതി സൗഹാർദ്ദ വാഹനത്തെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പ്രദർശനത്തിന് പോലീസ് അധികൃതർ തയ്യാറായതെന്നാണ് വിലയിരുത്തൽ. ഏതായാലും ഈ വാഹനത്തിന്റെ സാങ്കേതിക മികവും രൂപഭംഗിയും കാണികളുടെ മനം കവർന്നതായി റിപ്പോർട്ടുണ്ട്.

hydrogen-powered car,Abu Dhabi ,Toyota,eco friendly, police ,exhibition, hydrogen station, Mirai ,fuel cell vehicle ,FCV,

Leave a Reply

Your email address will not be published. Required fields are marked *

പുണ്യാഹം 

Kottiyam murder, boy, mother, Jithu, Jayamol, custody, police, deth, confess, Paravur police, body, Jithu Job, student, Kundara MGD Boys HS, suspect, family issues, 14 year old boy

കൊട്ടിയത്തെ കൊലപാതകം; വിരുദ്ധ മൊഴികളുമായി കുട്ടിയുടെ അമ്മ