Movie prime

പ്രേക്ഷക ഹൃദയം കവർന്ന് മിഷൻ മംഗളിന്റെ ട്രെയ്‌ലർ

മിഷൻ മംഗൾ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ഇന്ത്യൻ ശാസ്ത്രലോകത്ത് നാഴികക്കല്ലായി മാറിയ മിഷൻ മംഗൾയാനിനെ ആസ്പദമാക്കി ജഗൻ സാക്ഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഷൻ മംഗൾ. പാഡ് മാൻ, അകിര തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ജഗൻ സാക്ഷിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് മിഷൻ മംഗൾ. മംഗൾയാൻ ദൗത്യം വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള ശാസ്ത്രജ്ഞരുടെ ആശ്രാന്ത പരിശ്രമവും അവർ പ്രതിസന്ധികളെ തരണം ചെയ്യുന്ന നിർണായക നിമിഷങ്ങളും ട്രെയ്ലറിൽ മിന്നിമറയുന്നു. 2013 നവംബർ 5 -നാണ് ഇന്ത്യയുടെ More
 
പ്രേക്ഷക ഹൃദയം കവർന്ന് മിഷൻ മംഗളിന്റെ ട്രെയ്‌ലർ

മിഷൻ മംഗൾ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഇന്ത്യൻ ശാസ്ത്രലോകത്ത് നാഴികക്കല്ലായി മാറിയ മിഷൻ മംഗൾയാനിനെ ആസ്പദമാക്കി ജഗൻ സാക്ഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഷൻ മംഗൾ.

പാഡ് മാൻ, അകിര തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന ജഗൻ സാക്ഷിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് മിഷൻ മംഗൾ. മംഗൾയാൻ ദൗത്യം വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള ശാസ്ത്രജ്ഞരുടെ ആശ്രാന്ത പരിശ്രമവും അവർ പ്രതിസന്ധികളെ തരണം ചെയ്യുന്ന നിർണായക നിമിഷങ്ങളും ട്രെയ്‌ലറിൽ മിന്നിമറയുന്നു.

2013 നവംബർ 5 -നാണ് ഇന്ത്യയുടെ ചൊവ്വ ദൗത്യം സാക്ഷാത്കരിക്കുന്നത്. മംഗൾയാൻ ശാസ്ത്രസംഘത്തെ നയിക്കുന്ന പ്രഗത്ഭനായ ശാസ്ത്രജ്ഞന്റെ വേഷത്തിലാണ് നായകനായ അക്ഷയ്കുമാർ. വിദ്യ ബാലന്‍, തപ്സി പന്നു, സോനാക്ഷി സിൻഹ, നിത്യമേനോൻ, കൃതി കുൽഹാരി, ശർമൻ ജോഷി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട് .

തെന്നിന്ത്യൻ താരം നിത്യാമേനോൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമെന്ന പ്രത്യേകതയും മിഷൻ മംഗളിനുണ്ട്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോയും കേപ് ഓഫ് ഗുഡ് ഫിലിംസും ചേര്‍ന്നാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഈ വർഷം ആഗസ്റ്റ് 15-ഓടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ.