Mithali Raj ,BBC, 100 ,most influential women list ,2017,
in , , ,

ലോകത്തിലെ സ്വാധീന ശക്തിയുള്ള വനിതകളിലൊരാളായി മിഥാലി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നായിക മിഥാലി രാജ് (Mithali Raj) ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള വനിതകളുടെ പട്ടികയില്‍ ക്യാപ്റ്റന്‍ സ്ഥാനം നേടി. ബിബിസി (BBC) തയ്യാറാക്കിയ ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള നൂറ് വനിതകളുടെ പട്ടികയിലാണ് മിഥാലി ഇടം പിടിച്ചത്. വരുംകാല വനിതാ കായിക താരങ്ങൾക്ക് പ്രചോദനമായി മാറിയ മിഥാലി രാജിനുള്ള അംഗീകാരമാണിത്.

മിഥാലി രാജിന് പുറമെ ഡൽഹിയിലെ ഇറ ത്രിവേദിയും തൂലിക കിരൺ എന്നിവർക്ക് പുറമെ ബംഗളൂരുവിലെ അദിതി അവസ്തിയും മെഹറൂന്നിസ സിദ്ദിഖിയും ബിബിസിയുടെ പട്ടികയിൽ സ്ഥാനം നേടി. ഐസിസിയുടെ ഈ വർഷത്തെ വനിതാ ലോക കപ്പ് മത്സരത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ നായികയായിരുന്ന മിഥാലി രാജ് വളരെ ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയിരുന്നു.

ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിനോട് വെറും ഒൻപത് റണ്‍സകലെയാണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം പൊരുതിത്തോറ്റത്. എന്നാൽ മികച്ച കളിയിലൂടെ മിഥാലിയും കൂട്ടരും രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി. വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന ചരിത്ര നേട്ടവും മിഥാലി കരസ്ഥമാക്കി.

മിഥാലിയുടെ മികവിൽ ഇന്ത്യന്‍ വനിതാ ടീം രണ്ട് പ്രാവശ്യം ഫൈനലിൽ എത്തിച്ചേർന്നിട്ടുണ്ട്. ഇന്ത്യയ്ക്കുവേണ്ടി 186 ഏകദിനങ്ങളില്‍ നിന്ന് 6190 റണ്ണുകളാണ് മിഥാലി നേടിയത്. കൂടാതെ 50 ഓവർ മത്സരത്തിൽ തുടർച്ചയായി ഏഴു തവണ അർദ്ധ സെഞ്ച്വറി നേടിയ വനിതാ ക്രിക്കറ്റർ എന്ന ബഹുമതിയും മിഥാലിക്ക് സ്വന്തമായി.

മിഥാലിയ്ക്ക് പുറമെ ലോകത്തെ ഏറ്റവും സ്വാധീന ശക്തിയുള്ള വനിതകളുടെ പട്ടികയില്‍ ഇടം നേടിയ മറ്റ് ഇന്ത്യൻ വനിതകളിൽ ഒരാളായ തൂലിക സന്നദ്ധ പ്രവർത്തകയാണ്. തീഹാർ ജയിലിലെ കുട്ടികൾക്ക് പാഠങ്ങൾ പകർന്നു നൽകുന്ന തൂലിക കഴിഞ്ഞ എട്ട് വർഷമായി ഈ സേവനം തുടരുന്നു.

nawazuddin-mother-mehroonisa-siddiqui-BBC-blivenews.comബോളിവുഡിലെ നവാസുദ്ദീൻ സിദ്ദിഖിയുടെ അമ്മയാണ് അറുപത്തഞ്ചുകാരിയായ മെഹറൂന്നിസ സിദ്ദിഖി. യോഗ പരിശീലകയും ആക്ടിവിസ്റ്റുമായ ഇറ ഒരു എഴുത്തുകാരി കൂടിയാണ്. ‘എംബൈബ്’ എന്ന കമ്പനിയുടെ സിഇഒയും സ്ഥാപകയുമാണ് അദിതി.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ESD Okayama Award 2017

സിസ്സയ്ക്ക് വിഖ്യാതമായ ഇഎസ്ഡി ഒക്കായാമ പുരസ്‌കാരം

IFFK, Newton

ഐഎഫ്എഫ്കെ മത്സര വിഭാഗത്തിൽ ന്യൂട്ടൺ, വില്ലേജ് റോക്ക്സ്റ്റാർസ്