Mittayi, treat, diabetic kids ,free distribution, insulin, syringes , provide, comprehensive care, children, affected ,kid , diabetes ,,kerala,
in , , ,

പ്രമേഹമുള്ള കുട്ടികള്‍ക്ക് പ്രതീക്ഷയേകി മിഠായി; പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച

തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ പ്രമേഹബാധിതരായ കുട്ടികള്‍ക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതിയായ ‘മിഠായി’യുടെ ( Mittayi ) സംസ്ഥാനതല ഉദ്ഘാടനം മേയ് 31-ാം തീയതി വ്യാഴാഴ്ച രാവിലെ 9.30-ന് തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് നിര്‍വ്വഹിക്കും. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

മെഡിക്കല്‍ കോളേജുകളിലെ ടൈപ്പ് 1 സെന്ററുകളുടെ ഉദ്ഘാടനം സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. കുട്ടികളിലെ പ്രമേഹം നേരത്തെ കണ്ടെത്തി ചികിത്സിക്കേണ്ടത് വളരെ അത്യാവശ്യമാണെന്നും ശ്രദ്ധിച്ചില്ലെങ്കില്‍ അല്‍പം അപകടവുമാണെന്നും ആരോഗ്യ വിദഗ്ദ്ധർ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

മുതിര്‍ന്നവരില്‍ കാണുന്ന ടൈപ്പ് 2 പ്രമേഹത്തെക്കാളും സങ്കീര്‍ണമാണ് കുട്ടികളിലേത്. ചികിത്സാ ചെലവ് സാധാരണക്കാരുടെ കുടുംബബജറ്റിനെ താളം തെറ്റിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദേശ പ്രകാരം സാമൂഹ്യ സുരക്ഷാ മിഷന്‍ ഇത്തരമൊരു പരിപാടി ആവിഷ്‌കരിച്ചത്.

ടൈപ്പ് 1 പ്രമേഹം ബാധിച്ച് ഗുരുതരാവസ്ഥയിരുന്ന പെരുമ്പാവൂരിനടുത്തുള്ള ഫാത്തിമ എന്ന കുട്ടിയുടെ അവസ്ഥ മന്ത്രി കെ.കെ. ശൈലയുടെ ശ്രെദ്ധയിൽപ്പെട്ടതോടെയാണ് ഇതിനെപ്പറ്റി പഠിക്കാനും പദ്ധതി ആവിഷ്‌കരിക്കാനും തീരുമാനമായത്.

ടൈപ്പ് 1 പ്രമേഹ രോഗം ബാധിച്ചവര്‍ക്ക് ഇന്‍സുലിന്‍ പെന്‍, കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്റര്‍, ഇന്‍സുലിന്‍ പമ്പ് തുടങ്ങിയവ ഉപയോഗിച്ചുള്ള ആധുനിക ചികിത്സയും ആവശ്യമായ ആരോഗ്യ, ചികിത്സാ, ഭക്ഷണകാര്യ ഉപദേശങ്ങളും പരിരക്ഷയും നല്‍കുന്ന ഒരു സമഗ്ര പദ്ധതിയാണ് മിഠായി.

മിഠായിയുടെ പ്രധാന പ്രത്യേകതകൾ

1. ഇന്‍സുലിന്‍ തെറാപ്പി

കുപ്പികളില്‍ വരുന്ന ‘വയല്‍’ (Vial) ഇന്‍സുലിന്‍ ആയിരുന്നു കാലങ്ങളായി പ്രമേഹബാധിതരായ കുട്ടികളിൽ ഉപയോഗിച്ചു കൊണ്ടിരുന്നത്. സിറിഞ്ചും നീഡിലും ഉപയോഗിച്ച് എടുക്കണം എന്നതായുരുന്നു ഇതിന്റെ ഒരു ന്യൂനത.

കൂടാതെ വിദ്യാലയങ്ങളില്‍ പോകുന്ന കുട്ടികള്‍ക്ക് ഐസ് ബോക്‌സിലോ തെര്‍മോ ഫ്‌ളാസ്‌കിലോ വേണമായിരുന്നു ഇതു കൊണ്ടു പോകുവാന്‍. ഇതിനെല്ലാമപ്പുറം ഇന്‍ജക്ഷന്‍ എടുത്ത് 30-35 മിനിട്ടിന് ശേഷം മാത്രമേ ആഹാരം കഴിക്കാന്‍ സാധിക്കുമായിരുന്നുള്ളു. ഇതു മൂലം ഓരോ കുട്ടിയുടെയും വിലപ്പെട്ട പഠന സമയം നഷ്ടപ്പെട്ടിരുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞു പോകാന്‍ നന്നെ സാധ്യത കുറവുള്ളതും ഇന്‍ജെക്റ്റ് ചെയ്താല്‍ 5 മിനിട്ടിനുള്ളില്‍ തന്നെ ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നതും പോക്കറ്റിലോ പെന്‍സില്‍ ബോക്‌സിലോ ഇട്ടു കൊണ്ട് പോകാന്‍ കഴിയുന്നതുമായ അനലോഗ് ഇന്‍സുലിന്‍ ആണ് മിഠായിയില്‍ കുട്ടികള്‍ക്ക് നല്‍കുന്നത്. ഐസ് ബോക്‌സ്, തെര്‍മ്മോ ഫ്‌ളാസ്‌ക്ക് ആവശ്യമില്ല, പഠന സമയം നഷ്ടപ്പെടില്ല.

2. സി ജി എം (കൻറ്റിൻയൂസ് ഗ്ലൂക്കോസ് മോണിറ്റര്‍)

പ്രമേഹത്തിന്റെ തീവ്രത കുടുന്തോറും 20-25 തവണ വരെ ശരീരത്തിന്റെ ഗ്ലൂക്കോസ് നില അറിയുന്നതിന് ഈ കുഞ്ഞുങ്ങളുടെ കൈ വിരലുകളില്‍ സൂചി കുത്തിയിറക്കേണ്ടിരുന്നു. എന്നാൽ മിഠായി പദ്ധതിയുടെ ഭാഗമായി നല്‍കുന്ന ബട്ടണ്‍ സൈസുള്ള സി.ജി.എം സെന്‍സര്‍ ശരീരത്തില്‍ ഘടിപ്പിച്ചാല്‍ ദിവസങ്ങളോളം തുടര്‍ച്ചയായി യാതൊരുവിധ വേദനയോ, രക്ത നഷ്ടമോ ഇല്ലാതെ ഇതിനൊപ്പമുള്ള റീഡറിലൂടെ തത്സമയ ഗ്ലൂക്കോസ് നില അറിയുവാന്‍ കഴിയും.

ഉപയോഗ ശേഷം ഈ റീഡറില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം തുടര്‍ ചികിത്സ ക്രമീകരിക്കുവാനും കഴിയും. ഈ റിപ്പോര്‍ട്ടില്‍ കുട്ടിയുടെ ചികിത്സ ഇന്‍സുലിന്‍ ഇന്‍ജക്ഷനിലൂടെ നടത്തുവാന്‍ ദുഷ്‌കരമാണെന്ന് കാണുകയാണെങ്കില്‍ അങ്ങനെയുള്ളവരെ ഈ പദ്ധതിയിലൂടെ ഇന്‍സുലിന്‍ പമ്പിനായി പരിഗണിക്കുന്നു.

3. പ്രത്യേക ടൈപ്പ് 1 ഡയബറ്റിക് സെന്ററുകള്‍

തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് എന്നീ മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക ടൈപ്പ് 1 ഡയബറ്റിക് സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അവിടെ ഡോക്ടറെ കൂടാതെ പീഡിയാട്രിക് നഴ്‌സിംഗ് കഴിഞ്ഞ എം.എസ്.സി നഴ്‌സിന്റെ സേവനവും ഡയറ്റീഷ്യന്റെ സേവനവും ലഭ്യമാണ്.

4. ലിവിംഗ് വിത്ത് ഡയബറ്റിസ്

ടൈപ്പ് 1 ഡയബറ്റിക് ബാധിതരായ കുട്ടികളെയും രക്ഷിതാക്കളെയും അധ്യാപകരേയും ഒരുമിച്ച് താമസിപ്പിച്ച് അവര്‍ക്ക് വിദഗ്‌ദോപദേശവും രോഗ പരിചരണ പരിശീലനവും നല്‍കുന്ന റസിഡന്‍ഷ്യല്‍ ക്യാമ്പുകളും ഈ പദ്ധതിയുടെ ഭാഗമാണ്.

5. മിഠായി വെബ്‌സൈറ്റ്

കേരളത്തിലെ മുഴുവന്‍ ടൈപ്പ് 1 ഡയബറ്റിക് കുട്ടികളുടെയും സമ്പൂര്‍ണ വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി രേഖപ്പെടുത്താവുന്ന www.mittayi.org വെബ്‌സൈറ്റും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതാണ്. ഈ വെബ്‌സൈറ്റില്‍ 1800-120-1001 എന്ന നമ്പറിലൂടെയോ ഇന്റര്‍നെറ്റ് ഉപയോഗിച്ചോ രജിസ്‌ട്രേഷന്‍ നടത്താം. കേരളത്തില്‍ ഇതുവരെ 906 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിലെ 400 പേര്‍ക്ക് ആദ്യ ഘട്ടത്തിലും ബാക്കിയുള്ള കുട്ടികള്‍ക്ക് 3 മാസത്തിനുള്ളിലും ആനുകൂല്യങ്ങള്‍ ലഭ്യമാകും.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kevin murder , police, suspended, ASI, Biju, dirver, IG, Vijay Sakhare , Shanu Chakko

കെവിൻ വധം: പോലീസിന്റെ വീഴ്ചയ്‌ക്കെതിരെ നടപടികൾ പുരോഗമിക്കുന്നു

H5N1 bird flu , Nepal , H5N1 bird flu, Kathmandu, OIE , reports ,outbreak ,highly pathogenic,country,website,the World Organization for Animal Health

കാഠ്മണ്ഡുവിൽ എച്ച്5എൻ1 പക്ഷിപ്പനി പടരുന്നു