പ്രശസ്‌ത മൊബൈല്‍ഫോണ്‍ നിര്‍മ്മാതാക്കളായ കാര്‍ബണ്‍ ഇന്ത്യയില്‍ പുതിയ ആന്‍ഡ്രോയ്‌ഡ് ഫോണ്‍ പുറത്തിറക്കി. കാര്‍ബണ്‍ എ9 എന്നറിയപ്പെടുന്ന പുതിയ ഫോണിന് 10990 രൂപയാണ് വില. ഒരു ജിഗാഹെര്‍ട്‌സ് പ്രോസസര്‍, ആന്‍ഡ്രോയ്‌ഡ് 2.3 ജിഞ്ചര്‍ബ്രഡ് ഓപ്പറേറ്റിംഗ് സിസ്‌റ്റം, 3.8 ഇഞ്ച് ഡിസ്‌പ്‌ളേ, എല്‍ ഇ ഡി ഫ്‌ളാഷോട് കൂടിയ അഞ്ച് മെഗാപിക്‌സല്‍ ക്യാമറ, വീഡിയോ ചാറ്റിംഗിനായി ഫ്രണ്ട് ക്യാമറ തുടങ്ങിയവയാണ് കാര്‍ബണ്‍ എ9ന്റെ അടിസ്ഥാന സവിശേഷതകള്‍.
Mobile
കാര്‍ബണിന്റെ പുതിയ ആന്‍ഡ്രോയ്‌ഡ് ഫോണ്‍- എ9 ഇന്ത്യയില്‍
41 എംപി ക്യാമറയുമായി നോകിയ 808 പ്യൂവര്‍വ്യൂ ഇന്ത്യയിലേക്ക്
ഒരു ഫോണിന് 41 മെഗാപിക്‌സലുള്ള ക്യാമറയോ? ആരുമൊന്ന് നെറ്റി ചുളിക്കും അല്ലേ.. എന്നാല്‍ സംഗതി യാഥാര്‍ത്ഥ്യമായിരിക്കുന്നു. സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് 41 മെഗാപിക്‌സല്‍ ക്യാമറയുള്ള നോകിയ 808 പ്യൂവര്‍വ്യൂ സ്‌മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ നോകിയ 808 പ്യൂവര്‍വ്യൂ ഇന്ത്യയിലേക്ക് ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
സാംസങ്ങിന്റെ പുതിയ വിന്‍ഡോസ് ഫോണ്‍- ഒമ്നിയ എം ഇന്ത്യയില്‍
സാംസങ്ങിന്റെ ഏറ്റവും പുതിയ വിന്‍ഡോസ് ഫോണായ ഒമ്നിയ എം ഇന്ത്യയില്‍ അവതരിപ്പിച്ചു. നാല് ഇഞ്ച് സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്‌ളേ, ഒരു ജിഗാഹെര്‍ട്‌സ് ക്വാല്‍കോം സ്‌നാപ്പ്‌ഡ്രാഗണ്‍ പ്രോസസര്‍, 384 എംബി റാം തുടങ്ങിയവയാണ് സാംസങ്ങ് ഒമ്നിയ എമ്മിന്റെ അടിസ്ഥാന സവിശേഷതകള്‍. കൂടാതെ അഞ്ച് മെഗാപിക്‌സല്‍ ക്യാമറ, വീഡിയോ ചാറ്റിംഗിനായി വിജിഎ ക്യാമറ, നാല് ജിബി ഇന്റേണല്‍ മെമ്മറി എന്നിവയും ഒമ്നിയ ഫോണിന്റെ സവിശേഷതകളാണ്.
സോണി എക്‌സ്‌പേരിയ യു ഇന്ത്യയില്‍ എത്തുന്നു
സോണിയുടെ രണ്ടാമത്തെ ആന്‍ഡ്രോയ്‌ഡ് ഫോണായ എക്‌സ്‌പേരിയ യു ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. ഫ്‌ളിപ്പ്‌കാര്‍ട്ട്, ലെറ്റ്‌സ്‌ബൈ തുടങ്ങിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളുടെ ഇന്ത്യന്‍ പതിപ്പില്‍ സോണി എക്‌സ്‌പേരിയ യു ലിസ്‌റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ മുതല്‍ ഫ്‌ളിപ്പ്‌കാര്‍ട്ട്, ലെറ്റ്‌സ്‌ബൈ തുടങ്ങിയ സൈറ്റുകള്‍ വഴി സോണി എക്‌സ്‌പേരിയ യു ബുക്ക് ചെയ്യാം.
ഗ്യാലക്‌സി എസ് 3 അവതരിച്ചു; മേയ് അവസാനം ഇന്ത്യയിലെത്തും
സാംസങ്ങിന്റെ സ്‌മാര്‍ട്ട്‌ഫോണായ ഗ്യാലക്‌സി എസിന്റെ മൂന്നാം തലമുറ ഫോണായ ഗ്യാലക്‌സി എസ് 3 ഔദ്യോഗികമായി അവതരിപ്പിച്ചു. ലണ്ടനില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് സാംസങ്ങ് ഗ്യാലക്‌സി എസ് 3 അവതരിച്ചത്. ഈ മാസം അവസാനത്തോടെ ഇന്ത്യ ഉള്‍പ്പടെയുള്ള ലോകരാജ്യങ്ങളില്‍ ഗ്യാലക്‌സി എസ് 3 വില്‍പനയ്‌ക്കെത്തും. ബദ്ധവൈരികളായ ആപ്പിളിന്റെ പുതിയ പതിപ്പായ ഐ ഫോണ്‍ നാല് എസിനേക്കാള്‍ മികച്ച സവിശേഷതകളുമായാണ് ഗ്യാലക്‌സി എസ് 3 വരുന്നതെന്ന് സാംസങ്ങ് അവകാശപ്പെടുന്നു.
നോകിയയുടെ ഇരട്ട സിം ഫോണ്‍- ആശ 202 എത്തി; വില 4149 രൂപ
നോകിയയുടെ പുതിയ ഇരട്ട സിം - ടച്ച് ആന്‍ഡ് ടൈപ്പ് ഫോണായ ആശ 202 ഇന്ത്യയില്‍ പുറത്തിറക്കി. 2.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, രണ്‍ മെഗാപിക്‌സല്‍ ക്യാമറ, മ്യൂസിക് പ്‌ളെയര്‍, എഫ് എം റേഡിയോ. ബ്‌ളൂടൂത്ത്, 32 ജിബി വരെ ഉയര്‍ത്താവുന്ന മെമ്മറി എന്നിവയാണ് നോകിയ ആശ 202ന്റെ മുഖ്യ സവിശേഷതകള്‍. ഇന്ത്യയില്‍ ആദ്യമായി ഇ എ ഗെയിംസ് ലഭ്യമാക്കുന്ന ഫോണ്‍ എന്ന സവിശേഷതയും ഇതിനുണ്ട്.
ഫേസ്‌ബുക്കിന് വേണ്ടി എച്ച് ടി സിയുടെ സ്‌മാര്‍ട്ട്‌ഫോണ്‍
നിഷ വിജയന്‍
ലോകത്തിലെ ഏറ്റവും ജനപ്രിയ സൗഹൃദകൂട്ടായ്‌മ സൈറ്റാണ് ഫേസ്‌ബുക്ക്. അതുകൊണ്ടുതന്നെ ഫേസ്‌ബുക്ക് അനുഭവം ഉപഭോക്‌താക്കള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകുന്ന തരത്തിലാണ് മിക്ക സ്‌മാര്‍ട്ട്‌ഫോണുകളും പുറത്തിറങ്ങുന്നത്. ഇതിനായി ഫേസ്‌ബുക്കിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ ഉതകുന്ന ബട്ടണും ഇപ്പോള്‍ ഫോണിലുണ്ടാകാറുണ്ട്. എന്നാലിതാ, പൂര്‍ണമായും ഫേസ്‌ബുക്ക് അനുഭവം പ്രദാനം ചെയ്യുന്ന സ്‌മാര്‍ട്ട്‌ഫോണ്‍ എച്ച് ടി സി വികസിപ്പിക്കുന്നു.
നോകിയ ആഷ 302 ഇന്ത്യയില്‍ പുറത്തിറക്കി; വില 6285 രൂപ
സ്‌മാര്‍ട്ട്‌ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്‌റ്റം ഇല്ലാത്ത ഒരു ക്വിവര്‍ട്ടി കീപാഡ് ഫോണിന് വേണ്ടി നിങ്ങള്‍ 6000 രൂപയില്‍ അധികം മുടക്കാന്‍ തയ്യാറാകുമോ? ഒരുപക്ഷെ കൂടുതല്‍ പേരും തയ്യാറായിക്കില്ല എന്നതാണ് വാസ്‌തവം. കാരണം അത്രയും രൂപ നല്‍കിയാല്‍ സാംസങ്ങിന്റേത് ഉള്‍പ്പടെ നല്ല സ്‌മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ ലഭ്യമാണ്.
ലാവ സോളോ എക്‌സ് 900- ഇന്ത്യയിലെ ആദ്യ ഇന്റല്‍ ഫോണ്‍
പ്രശസ്‌ത കംപ്യൂട്ടര്‍ പ്രോസസര്‍ നിര്‍മ്മാതാക്കളായ ഇന്റല്‍ ഇനിമുതല്‍ സ്‌മാര്‍ട്ട്‌ഫോണുകള്‍ക്കും പ്രവര്‍ത്തനക്ഷമതയേകുന്നു. ഇന്റലിന്റെ ആറ്റം പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ഫോണ്‍ ലാവ മൊബൈല്‍ ഇന്ത്യയില്‍ പുറത്തിറക്കി. സോളോ എക്‌സ് 900 എന്ന വിളിപ്പേരിലാണ് ആദ്യ ഇന്റല്‍ ഫോണ്‍ അറിയപ്പെടുന്നത്.
സാംസങ്ങ് ഗ്യാലക്‌സി പോക്കറ്റ് ഇന്ത്യയില്‍ പുറത്തിറക്കി
ഇടത്തരം ഉപഭോക്‌താക്കളെ ലക്ഷ്യമിട്ട് സാംസങ്ങ് പുതിയ ഗ്യാലക്‌സി ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഗ്യാലക്‌സി പോക്കറ്റ്(ജിടി- എസ് 5300) എന്നറിയപ്പെടുന്ന പുതിയ ഫോണിന് 8150 രൂപയാണ് വില. വെറും 97 ഗ്രാം മാത്രം ഭാരമുള്ള ഗ്യാലക്‌സി പോക്കറ്റ് 832 മെഗാഹെര്‍ട്‌സ് പ്രോസസറിലാണ് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയ്‌ഡ് 2.3 ജിഞ്ചര്‍ബ്രഡ് ഓപ്പറേറ്റിംഗ് സിസ്‌റ്റത്തില്‍ റണ്‍ ചെയ്യുന്ന ഫോണ്‍ ആധുനിക വൈ-ഫൈ കണക്‌ടിവിറ്റിയോട് കൂടിയ എച്ച് എസ് ഡി പി എ പിന്തുണയ്‌ക്കുന്നതാണ്.
ബ്‌ളാക്ക്‌ബറി കര്‍വ് 9220 ഇന്ത്യയില്‍ പുറത്തിറക്കി
ചെറുപ്പക്കാരെ ലക്ഷ്യമിട്ട് പ്രമുഖ സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിസര്‍ച്ച് ഇന്‍ മോഷന്‍ പുറത്തിറക്കിയ ബ്‌ളാക്ക്‌ബറി കര്‍വ് 9220 ഇന്ത്യയില്‍ പുറത്തിറക്കി. ബ്‌ളാക്ക്‌ബറി കര്‍വ് 9220ന് 10,999 രൂപയാണ് ഇന്ത്യയിലെ വില. ആപ്പിള്‍ ഐഫോണ്‍, സാംസങ്ങ് ഗ്യാലക്‌സി തുടങ്ങിയ സ്‌മാര്‍ട്ട്‌ഫോണുകള്‍ ആധിപത്യം സ്‌ഥാപിച്ചതോടെ നഷ്‌ടമായ പ്രതാപം വീണ്ടെടുക്കാന്‍ ബ്‌ളാക്ക്‌ബറി കര്‍വ് 9220 ഉപയോഗിച്ച് ചെറുപ്പക്കാര്‍ക്കിടയില്‍ സ്വാധീനം ചെലുത്താമെന്ന പ്രതീക്ഷയിലാണ് റിം.
More Articles...
- സ്‌മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്നതിന് മുമ്പ് മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കുക
- നോകിയയുടെ പുതിയ വിന്‍ഡോസ് ഫോണ്‍- ലൂമിയ 610 അവതരിപ്പിച്ചു
- സാംസങ്ങ് ഗ്യാലക്‌സി ഏയ്സ് പ്ളസ് ഇന്ത്യയിലെത്തി; വില 18,150 രൂപ
- ആപ്പിള്‍ ഐ ഫോണ്‍ - 5 ജൂണില്‍ അവതരിപ്പിക്കും
- നോകിയ ആശ 303 ഇന്ത്യയില്‍ പുറത്തിറക്കി; വില 8899
- മോട്ടറോളയുടെ പുതിയ ആന്‍ഡ്രോയ്‌ഡ് ഫോണ്‍- ആട്രിക്സ് 2 ഇന്ത്യയില്‍
- നോകിയയുടെ ആഷ 303 സ്‌മാര്‍ട്ട്‌ഫോണ്‍ എത്തി
- 41 എംപി ക്യാമറയുമായി നോകിയ 808 പ്യൂവര്‍വ്യൂ
- സാംസങ്ങ് ഗ്യാലക്‌സി ഏയ്സ്- 2, മിനി- 2 ഫോണുകള്‍ അവതരിപ്പിച്ചു
- മികച്ച ബാറ്ററി ലൈഫുള്ള സ്‌മാര്‍ട്ട്‌ഫോണുകള്‍ ഏതൊക്കെ?
Page 1 of 18








