ശാരീരിക ക്ഷമത തെളിയിക്കാൻ വീഡിയോ: കർണാടക മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രധാനമന്ത്രി

Modi, fitness challenge, video, Kumaraswamy, twitter, Kohli, Yoga,   morning exercises,Panchtatvas ,5 elements of nature ,Prithvi, Jal, Agni, Vayu, Aakash, refreshing ,rejuvenating,

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളെ അതിവിദഗ്ദ്ധമായി പ്രയോജനപ്പെടുത്തുന്നതിൽ മുൻപന്തിയിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡി ( Modi ) ഇത്തവണയും മാധ്യമ ശ്രദ്ധ നേടി. തന്റെ ഫിറ്റ്‌നസ് ചലഞ്ച് വീഡിയോ പുറത്ത് വിട്ടാണ് ഇത്തവണ മോഡി ശ്രദ്ധാ കേന്ദ്രമായത്.

തന്റെ ട്വിറ്ററിലൂടെയാണ് മോഡി ഫിറ്റ്‌നസ് വീഡിയോ പുറത്ത് വിട്ടത്. ‘ഹം ഫിറ്റ് തോ, ഇന്ത്യ ഫിറ്റ്’ (നമ്മള്‍ ആരോഗ്യമുള്ളവരായാല്‍ ഇന്ത്യയ്ക്കും ആരോഗ്യമുണ്ടാകും ) എന്ന ഹാഷ് ടാഗോടെയാണ് മോഡി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘രാവിലെയുള്ള തന്റെ വ്യായാമത്തിലെ ഏതാനും ചില നിമിഷങ്ങളാണ് ഇവിടെ പങ്കു വയ്ക്കുന്നതെന്നും യോഗയ്ക്ക് പുറമെ പഞ്ചഭൂതങ്ങളായ ഭൂമി, ജലം, വായു, അഗ്‌നി, ആകാശം എന്നീ അഞ്ച് പഞ്ച ഭൂതങ്ങളിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിട്ടുള്ള ട്രാക്കിലൂടെയാണ് താന്‍ നടക്കുന്നതെന്നും ഇത് വളരെ ഉന്‍മേഷദായകമാണെന്നും ഇതിനു പുറമെ താൻ ശ്വസന വ്യായാമവും ചെയ്യുന്നുണ്ടെന്നും’ മോഡി ട്വിറ്ററില്‍ കുറിച്ചു.

വീഡിയോ പുറത്ത് വിട്ടതിന് പിന്നാലെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുക്കാന്‍ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയേയും 2018 കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവും ടേബിള്‍ ടെന്നീസ് താരവുമായ മണിക ബത്രയേയും മോഡി വെല്ലുവിളിച്ചു.


കോണ്‍ഗ്രസ്സ് പിന്തുണയോടെ ബിജെപിയെ പുറത്താക്കി അധികാരത്തിലേറിയ കുമാരിസ്വാമി സര്‍ക്കാരിന്റെ ഫിറ്റ്‌നസ് ആണ് മോഡി വ്യംഗ്യാർത്ഥത്തില്‍ ചോദിച്ചതെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തിയിട്ടുണ്ട്.

എന്നാല്‍ മോഡിയുടെ ചലഞ്ച് കുമാരസ്വാമി സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്തില്ല. തന്റെ ആരോഗ്യത്തെ കുറിച്ച്‌ പ്രധാനമന്ത്രിയ്ക്ക് ശ്രദ്ധയുണ്ട് എന്നറിഞ്ഞതില്‍ തനിക്ക് വളരെയേറെ സന്തോഷമുണ്ടെന്ന് കുമാരസ്വാമി ട്വിറ്ററിലൂടെ മറുപടി നല്‍കി.

യോഗയും ത്രെഡ് മില്ലും തന്റെ ദിനചര്യയുടെ ഭാഗമാണെന്നും എന്നാൽ സംസ്ഥാനത്തിന്റെ സുസ്ഥിരവും ആരോഗ്യകരവുമായ വികസനമാണ് തന്റെ ലക്ഷ്യമെന്നും അതിനായി മോഡിയുടെ സഹായം പ്രതീക്ഷിക്കുന്നതായും കുമാരസ്വാമി അഭിപ്രായപ്പെട്ടു.

കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ദ്ധന്‍ റാത്തോഡ് തുടക്കമിട്ട ‘ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ്’ ക്യാമ്പയിന്റെ ഭാഗമായാണ് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലി മോഡിയെ ചലഞ്ച് ഏറ്റെടുക്കാന്‍ ക്ഷണിച്ചത്.

തുടർന്ന് ശാരീരിക ക്ഷമത വർദ്ധിപ്പിക്കുവാനുള്ള ചലഞ്ച് മോഡി ഏറ്റെടുത്തത് വലിയ വാര്‍ത്തയായിരുന്നു. തൂത്തുക്കുടി വെടിവയ്പ്പും ഇന്ധന വില വർദ്ധനവും വിവാദമായ വേളയിൽ മോഡി അവയെ പറ്റി പ്രതികരിക്കാതെ കോലിയുടെ ചലഞ്ച് ഏറ്റെടുത്ത് വൻ വാർത്തയാക്കിയത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഇപ്പോഴിതാ കോലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് ഒരു മാസം തികയുന്നതിന് മുൻപാണ് മോഡി തന്റെ ഫിറ്റ്‌നസ് വീഡിയോ പുറത്ത് വിട്ടത്. മെയ് 23-നാണ് വിരാട് കോലിയുടെ ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത മോഡി താന്‍ ഉടന്‍ തന്നെ വീഡിയോ പങ്കുവയ്ക്കും എന്ന് ട്വീറ്റ് ചെയ്തത്.

Modi, fitness challenge, video, Kumaraswamy, twitter, Kohli, Yoga,   morning exercises,Panchtatvas ,5 elements of nature ,Prithvi, Jal, Agni, Vayu, Aakash, refreshing ,rejuvenating,

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Paravur temples , Ernakulam, Paravur, temples, theft,Kottuvally,,gold, office, CCTV, cash, police, investigation, 

എറണാകുളം പറവൂരിലെ രണ്ടു ക്ഷേത്രങ്ങളില്‍ വന്‍ കവര്‍ച്ച

Congress,KPCC,  VM Sudheeran , press conference, Kerala, blamed, factionalism, group rivalry, senior congress leader, Rajya Sabha seat, 

കോൺഗ്രസിൽ വാക് പോര്; രൂക്ഷ വിമർശനവുമായി വീണ്ടും സുധീരൻ രംഗത്ത്