വേദ പഠനം ലക്ഷ്യമിട്ട് ദേശീയ വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കാൻ മോദി സർക്കാർ 

വേദങ്ങളും പുരാണങ്ങളുമെല്ലാം ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ദേശീയതലത്തിൽ വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കാൻ കേന്ദ്ര സർക്കാർ ശ്രമം തുടങ്ങി. 

ഭാരതീയ ശിക്ഷാ ബോർഡ് എന്ന പേരിൽ രൂപം കൊള്ളുന്ന സമിതിക്കു കീഴിൽ വേദ പഠനം ചിട്ടപ്പെടുത്തും. സി ബി എസ് ഇ മാതൃകയിൽ പ്രവർത്തിക്കുന്ന ബി എസ് ബിക്ക്  സ്വന്തമായ സിലബസ് ഉണ്ടാകും. വ്യവസ്ഥാപിത രീതിയിൽ പരീക്ഷകൾ നടത്തും. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും.

മാനവ ശേഷി വികസന മന്ത്രാലയത്തിന് കീഴിലുള്ള മഹാഋഷി സന്ദീപനി രാഷ്ട്രീയ വേദവിദ്യാ പ്രതിഷ്ഠാന്റെ ജനുവരി പതിനൊന്നിലെ ഉന്നതതല യോഗമാണ് തീരുമാനം കൈക്കൊണ്ടത്. കേന്ദ്ര മാനവശേഷി വെപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കറാണ് യോഗത്തിൽ അധ്യക്ഷത വഹിച്ചത്. കേന്ദ്ര നിയമ വകുപ്പ് മന്ത്രി പി പി ചൗധരിയും പങ്കെടുത്തു.

ഒരാഴ്ചക്കുള്ളിൽ ബോർഡിന്റെ പ്രവർത്തനത്തിനുള്ള ബൈ ലോ തയ്യാറാക്കും. വേദങ്ങളിലും മറ്റു  ഹിന്ദു മത ഗ്രന്ഥങ്ങളിലും ഉള്ള തത്വങ്ങളും വിശ്വാസ സംഹിതയും മറ്റും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിദ്യാഭ്യാസമാണ് രാജ്യത്തെ വരും തലമുറയ്ക്ക് പകർന്നു നൽകേണ്ടത് എന്ന കാഴ്ചപ്പാടാണ് യോഗം മുന്നോട്ടു വെച്ചത്. 

പാശ്ചാത്യ വിദ്യാഭ്യാസ സമ്പ്രദായം വ്യാപകമായതോടെ പൗരാണികമായ ഭാരതീയ വിജ്ഞാനം പ്രാന്തവൽക്കരിക്കപ്പെട്ടതായി യോഗം വിലയിരുത്തി. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ ജനിതക, പുരാവസ്തു, നരവംശ പഠനങ്ങൾ ഭാരതീയ പൈതൃകത്തിന്റെ പ്രാധാന്യത്തെ എടുത്തു കാണിക്കുന്നുണ്ട്. 

കഴിഞ്ഞ നാലുവർഷക്കാലത്തെ മോദി  ഭരണത്തിനിടയിൽ ഏറ്റവുമധികം വിമർശനങ്ങളെ നേരിട്ട വകുപ്പാണ് മാനവിഭവശേഷി മന്ത്രാലയം.

സ്‌കൂൾ, കോളെജ് ടെക്സ്റ്റ് പുസ്തകങ്ങളിൽ ചരിത്രം തിരുത്തിയെഴുതി, അശാസ്ത്രീയ ചിന്തകൾ പ്രചരിപ്പിച്ചു, കെട്ടുകഥകൾക്കും മിത്തുകൾക്കും ഐതിഹ്യങ്ങൾക്കും ശാസ്ത്രത്തേക്കാൾ പ്രാധാന്യം നൽകി തുടങ്ങി ഒട്ടേറെ വിമർശനങ്ങളാണ് ചുരുങ്ങിയ സമയം കൊണ്ട് വകുപ്പ് നേരിട്ടത്.

സി ബി എസ് ഇ മാതൃകയിൽ വേദ പഠനത്തിന്  ബോർഡ് രൂപീകരിക്കാനുള്ള സർക്കാർ നീക്കം വ്യാപകമായ പ്രതിഷേധങ്ങൾക്കിടയാക്കും എന്നത് തീർച്ചയാണ്. 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കഥാപാത്രത്തെത്തന്ന വിരലുകൾ മുത്തുന്നത് ഈ വായനക്കാരിയുടെ ഒരാരാധനാരീതിയാണ്

ആലപ്പാട്