മോദി രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരൻ: രമേശ് ചെന്നിത്തല

തിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് നരേന്ദ്ര മോദിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്തെ ഉയർന്ന അന്വേഷണ ഏജൻസിയായ സി ബി ഐയെ രാഷ്ട്രീയവൽക്കരിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടികളിൽ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാന പ്രകാരം കോൺഗ്രസ് തിരുവനന്തപുരത്ത് മുട്ടത്തറ സി ബി ഐ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സി ബി ഐ യുടെ അന്തസ്സും പെരുമയും നഷ്ടപ്പെട്ടു. പട്ടാള അട്ടിമറി പോലെ അർദ്ധരാത്രി ഡയറക്ടറെ നീക്കിയ നാടകം നിയമവിരുദ്ധവും അഴിമതിയെ സംരക്ഷിക്കാനുമാണെന്ന് ചെന്നിത്തല ആരോപിച്ചു.നിർണ്ണായകമായ ഏഴ് കേസുകളിൽ തീരുമാനം എടുക്കാനുള്ള സമയത്താണ് അലോക് വർമ്മയെ മാറ്റിയത്.

സി ബി ഐയെ മോദി ബ്യൂറോ ഓഫ് ഇൻവസ്റ്റിഗേഷനാക്കി മാറ്റിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാർ സി ബി ഐ യെ ഉപയോഗിച്ച് അഴിമതി കേസുകളെ അട്ടിമറിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. അർദ്ധരാത്രിയുടെ മറവിൽ സി ബി ഐ ഡയറക്ടറെ മാറ്റാൻ മോദിക്ക് ആര് അധികാരം നൽകി ഈ നടപടി ഭരണഘടനാവിരുദ്ധവും ജനാധിപത്യ രാജ്യത്തിന് അപമാനവുമാണെന്ന് ആമുഖപ്രസംഗം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മോദി പ്രധാന കഥാപാത്രമായ റഫാൽ ഇടപാടിലെ അഴിമതി കേസിൽ കുടങ്ങുമോ എന്ന ഭയത്താലാണ് നീതിമാനായ ഉദ്യോഗസ്ഥൻ അലോക് വർമ്മയെ തൽസ്ഥാനത്ത് നിന്നുംനീക്കിയത്.അഴിമതിയുമായി ബന്ധപ്പെട്ട് ഇരുമ്പഴിക്കുള്ളിൽ പോകുന്ന ആദ്യ പ്രധാനമന്ത്രി മോദി ആയിരിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഡയറക്ടറുടെ ചുമതല വഹിക്കുന്ന നാഗേശ്വരറാവു തമിഴ്നാട്, ആന്ധ്ര എന്നിവടങ്ങളിലെ രാഷ്ട്രീയ നേതാക്കളുടെ മുമ്പിൽ ഓച്ഛാനിച്ച് നിൽക്കുന്ന ആളാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റികരസനൽ അധ്യക്ഷത വഹിച്ചു എം.എൽ.എമാരായ വി.എസ് ശിവകുമാർ, എം.വിൻസന്റ്, കെ.എസ് ശബരീനാഥൻ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, ശൂര്യനാട് രാജശേഖരൻ, റ്റി. ശരത്ചന്ദ്രപ്രസാദ്, മൺവിള രാധാകൃഷ്ണൻ, നേതാക്കളായ പാലോട് രവി, വർക്കല കഹാർ, പന്തളം സുധാകരൻ, സെൽവരാജ്, മണക്കാട് സുരേഷ്, ഷമീനാഷഫീക്ക്, ലതികാ സുഭാഷ്, ലക്ഷ്മി, ഡി.സി.സി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി. രാവിലെ പതിനൊന്നിന് പൊന്നറ ശ്രീധർ പാർക്കിന് സമീപത്തു നിന്നും ആരംഭിച്ചു ജാഥ സി ബി ഐ ആസ്ഥാനത്തിന് മുന്നിൽ പൊലീസ് തടഞ്ഞു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

തെറ്റായ വാർത്തകൾ തള്ളി ദേവസ്വം ബോർഡ്

രാഹുൽ ഗാന്ധിയാണ്, രാഹുൽ ഈശ്വറല്ല നേതാവെന്ന് സ്വന്തം പാർട്ടിയെ ഓർമിപ്പിച്ച് വി ടി ബൽറാം