മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോഡുലാർ തീയേറ്ററും ഹാങ്ങിംഗ് പെന്‍റന്റും

തിരുവനന്തപുരം: സ്വപ്നതുല്യമായ സംവിധാനങ്ങളും ചികിത്സാ സൗകര്യവുള്ള ശസ്ത്രക്രിയാ തീയേറ്റുകൾ മെഡിക്കൽ കോളേജ് ആശുപത്രിക്ക് തിലകക്കുറിയാകുന്നു.

പുതുതായി പണികഴിപ്പിച്ച മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ  തിയേറ്ററുകൾ മേന്മകൊണ്ടും ആധുനിക സജ്ജീകരണങ്ങൾ കൊണ്ടും മറ്റേതു വമ്പൻ ആശുപത്രികളേക്കാളും മുന്നിലാണ്. മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ പ്രവര്‍ത്തനോദ്ഘാടനം അടുത്തുവരവെ ആകര്‍ഷകമായ നിരവധി പ്രത്യേകസംവിധാനങ്ങള്‍ കാര്‍ഡിയോ തൊറാസിക് സര്‍ജറി തീയേറ്ററില്‍ സജ്ജമായിക്കഴിഞ്ഞു.

മൂലകളില്ലാത്ത ശസ്ത്രക്രിയാമുറികള്‍ അഥവാ മോഡുലാര്‍ തീയേറ്റര്‍ പൂര്‍ണമായും അണുവിമുക്തമാക്കാന്‍ ഉപകരിക്കും. ലൈറ്റും മറ്റ് ഉപകരണങ്ങളുമെല്ലാം തറയില്‍ വയ്ക്കാതെ തൂക്കിയിടുന്ന ഹാങ്ങിംഗ് പെന്‍റന്‍റ് തീയേറ്ററിന്‍റെ മറ്റൊരു സവിശേഷതയാണ്. നാലാം നിലയിലെ കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗത്തിലെ ശസ്ത്രക്രിയാ തീയേറ്ററിനൊപ്പം 16 കിടക്കകളുള്ള തീവ്രപരിചരണ വിഭാഗവും 16 കിടക്കകളുള്ള പ്രത്യേക പരിചരണവിഭാഗവും തയ്യാറായിക്കഴിഞ്ഞു.

ചുരുങ്ങിയ ചെലവിൽ ഇത്രയും അത്യാധുനിക ചികിത്സ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലഭിക്കുമ്പോൾ അതിന്റെ ഗുണഫലങ്ങൾ ലഭിക്കുന്നത് സമൂഹത്തിലെ നിർധനരും സാധാരണക്കാരുമായ ആൾക്കാർക്കാണെന്നതാണ് അഭിമാനകരമായ മറ്റൊരു കാര്യം. ഇതിനെല്ലാം വേണ്ട സഹായങ്ങൾ നൽകിയും പ്രതിസന്ധികളെ തരണം ചെയ്യാൻ തക്ക സമയത്തു തന്നെ നടപടികൾ സ്വീകരിച്ചും സംസ്ഥാനസർക്കാർ ഉചിതമായ തീരുമാനം കൈക്കൊണ്ടു.

ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ പൂർത്തീകരണത്തിനു സ്വീകരിച്ച നടപടികൾ  ഫലപ്രാപ്തിയിലെത്തിയിരിക്കുകയാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൂര്‍ത്തിയാകുന്നു.  വന്‍കിട ആശുപത്രികള്‍ മാത്രം കുത്തകയാക്കി വച്ചിട്ടുള്ള അത്യാധുനിക സംവിധാനങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സജ്ജമായിയെന്നത് വസ്തുതയാണ്. കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗങ്ങള്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിനു വേണ്ട എല്ലാ സംവിധാനങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു.

മന്ദീഭവിച്ചുകിടന്ന മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് ജീവന്‍ വച്ചത്. നിര്‍മ്മാണ പുരോഗതിക്കായി ആരോഗ്യവകുപ്പുമന്ത്രി പ്രത്യേക താത്പര്യമെടുത്തിരുന്നു. കെട്ടിടത്തിന്‍റെ സാങ്കേതികാനുമതി ലഭിച്ചിട്ടില്ലെന്ന് മനസിലായതോടെ മന്ത്രി ഇടപെട്ട് അനുമതി ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചു. ഉപകരണങ്ങള്‍ വാങ്ങുന്നതിനും വെള്ളവും വൈദ്യുതിയും ലഭ്യമാക്കുന്നതിനും കാര്യമായ ഇടപെടല്‍ നടത്തി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

സർക്കാറിന് വേണ്ടി വീണ്ടും എ ആർ റഹ്മാൻ ഈണമിടുന്നു 

ബാലാവകാശ കമ്മീഷന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് 1.50 കോടി രൂപ