in ,

വിലക്ക് മറികടന്നു; ഇത്തവണയും മോഹന്‍ ഭഗവത് സ്‌കൂളിൽ പതാക ഉയര്‍ത്തി

പാലക്കാട്: റിപ്പബ്ലിക് ദിനത്തില്‍ ( Republic Day ) ആര്‍എസ്‌എസ് മേധാവി സര്‍സംഘ് ചാലക് മോഹന്‍ ഭഗവത് ( Mohan Bhagwat ) പാലക്കാട് സ്‌കൂളില്‍ ഇത്തവണയും ദേശീയ പതാക ഉയര്‍ത്തി. സംസ്ഥാനസര്‍ക്കാരിന്റെ വിലക്കും നിബന്ധനകളും വീണ്ടും മറികടന്നാണ് മോഹന്‍ ഭഗവത് പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയത്.

കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പാലക്കാട് കര്‍ണകിയമ്മന്‍ സ്കൂളില്‍ മോഹന്‍ ഭഗവത് വിലക്ക് ലംഘിച്ച്‌ പതാക ഉയര്‍ത്തിയത് വൻ വിവാദമായിരുന്നു. ഈ വിഷയത്തില്‍ ഭഗവതിനെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കെയാണ് വീണ്ടും ചട്ടങ്ങൾ ലംഘിച്ച് ദേശീയ പതാക ഉയര്‍ത്തിയത്.

റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങില്‍ ഇന്ന് രാവിലെ 9.10-ഓടെയാണ് മോഹന്‍ ഭഗവത് സ്കൂളില്‍ പതാക ഉയര്‍ത്തി. വന്‍ പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിരുന്ന ചടങ്ങിൽ ബിജെപി സംസ്ഥാനഅധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ആര്‍എസ്‌എസിന്റെ സംസ്ഥാന നേതാക്കള്‍, ബിജെപി നേതാക്കള്‍ എന്നിവർ പങ്കെടുത്തു.

സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ സ്കൂള്‍ മേധാവികളോ ജനപ്രതിനിധികളോ മാത്രമേ ദേശീയ പതാക ഉയര്‍ത്താവൂ എന്ന നിയമം ചൂണ്ടിക്കാട്ടി പൊതുഭരണവകുപ്പ് അടുത്തിടെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ മോഹന്‍ ഭഗവത് പതാക ഉയര്‍ത്തുമെന്ന വിവരത്തെ തുടര്‍ന്നായിരുന്നു നടപടി.

എന്നാല്‍ വ്യാസവിദ്യാപീഠം സ്‌കൂള്‍ സിബിഎസ്‌ഇയ്ക്ക് കീഴിലായതിനാല്‍ സംസ്ഥാന സർക്കാരിന്റെ സര്‍ക്കുലര്‍ ബാധകമല്ലെന്ന് ആര്‍എസ്‌എസ് വ്യക്തമാക്കി. ഇന്ന് മുതല്‍ മൂന്ന് ദിവസം പാലക്കാട് നടക്കുന്ന ആര്‍എസ്‌എസ് പ്രാന്തീയ കാര്യകര്‍തൃ ശിബിരത്തില്‍ മോഹന്‍ ഭഗവത് പങ്കെടുക്കും.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലും ജില്ലാകളക്ടറുടെ ഉത്തരവ് മറികടന്നാണ് ഭഗവത് മൂത്താന്തറ കര്‍ണകിയമ്മന്‍ സ്‌കൂളിൽ പതാക ഉയര്‍ത്തിയത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 14-ന് രാത്രിയില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് തടഞ്ഞുകൊണ്ട് ജില്ലാ കളക്ടര്‍ സ്‌കൂള്‍ അധികൃതര്‍ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ജില്ലാകളക്ടറുടെ ഉത്തരവ് മറികടന്ന് ഭഗവത് പതാക ഉയര്‍ത്തുകയായിരുന്നു.

തുടർന്ന് സ്വാതന്ത്ര്യ ദിനാഘോഷം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവന്ന് ആരോപിച്ച്‌ ബിജെപി ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണദാസ് പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും നല്‍കിയ പരാതിയില്‍ പ്രധാനമന്ത്രിയുടെ ഒാഫീസ് ചീഫ് സെക്രട്ടറിയില്‍ നിന്നു വിശദീകരണം തേടിയിരുന്നു.

സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തുന്നതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി മറുപടി നല്‍കിയിരുന്നു. അന്വേഷണത്തിന് ഡിജിപിയെയും വിദ്യഭ്യാസ വകുപ്പിനെയും ചുമതലപ്പെടുത്തിയതായും അറിയിപ്പില്‍ വ്യക്തമാക്കിയിരുന്നു.

കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെ രാജ്യം അറുപത്തിയൊന്‍പതാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ആഘോഷങ്ങള്‍ക്ക് ഡൽഹിയില്‍ തുടക്കമായി. രാജ് പഥില്‍ നടക്കുന്ന ആഘോഷച്ചടങ്ങുകളില്‍ പത്ത് ആസിയാന്‍ രാഷ്ട്രങ്ങളുടെ തലവന്‍മാർ പങ്കെടുക്കുന്നു.

രാജ്യത്തിനായി വീരമൃത്യു വരിച്ച ധീരജവാന്മാര്‍ക്ക് പ്രധാനമന്ത്രി ഇന്ത്യാ ഗേറ്റിലെ അമര്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിജയ് ചൗക്കില്‍ ദേശീയപതാക ഉയര്‍ത്തി.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പതാക ഉയര്‍ത്തി. റിപ്പബ്ലിക്ദിന പ്രസംഗത്തില്‍ ഗവര്‍ണര്‍ നവകേരള മിഷനെയും ഹരിത കേരള മിഷനെയും പ്രശംസിച്ചു. മാനുഷിക വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും കേരളം ഏറെ മുന്നിലാണെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

U-19 cricket world cup, Afghanistan, semi final, New Zealand, enter, runs, Super League Quarter-Final, afghan team, wickets, half century, batting, bowling,

അണ്ടര്‍-19 ലോകകപ്പ്: അഫ്‌ഗാൻ സെമിഫെെനലില്‍ പ്രവേശിച്ചു

e-waste, jewelry, Dell,recycling, gold, silver,  technology company, designer, Nikki Reed, precious metals, recycle, laptops, smartphones, Dell Reconnect, Goodwill, stores, US, Gemstones , opals , diamonds

ഇ-മാലിന്യത്തിൽ നിന്ന് സ്വർണ്ണവും വെള്ളിയും; ട്രെൻഡി ആഭരണങ്ങളുമായി ഡെൽ