മോഹൻലാലിൻറെ  തമിഴ് ചിത്രം കാപ്പാന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി 

മോഹൻലാലും സൂര്യയും കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്ന കാപ്പാന്റെ ഫസ്റ്റ് ലുക്ക്  പോസ്റ്റർ പുറത്തിറങ്ങി. കെ.വി ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  തമിഴ്  മലയാളം  പ്രേക്ഷകരെ  ഒരേ പോലെ   രസിപ്പിക്കുന്ന ചിത്രമാകും കാപ്പാൻ എന്ന  പ്രതീക്ഷയിലാണ് സിനിമ  ലോകം .

പുതുവത്സര ദിനത്തിൽ  ആശംസകൾ  നേർന്ന് കൊണ്ട് ലാൽ തന്നെയാണ്  തന്റെ ചിത്രത്തിന്റെ  ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫേസ് ബുക്കിലൂടെ  പ്രേക്ഷകരുമായി  പങ്കുവച്ചത്  . മോഹൻലാൽ സൂര്യ എന്നിവർക്കൊപ്പം  ആര്യയും ചിത്രത്തിൽ  ഒരു  പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്നുണ്ട്.

ഒരു  രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ലാൽ എത്തുന്നത്. നാല് വ്യത്യസ്ത ഗെറ്റപ്പുകളിലാണ്‌ സൂര്യ വരുന്നത്.  ഒരു  മുഴുനീളൻ  ആക്ഷൻ ത്രില്ലർ  ചിത്രമാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സയേഷയാണ് ചിത്രത്തിലെ നായിക. ബൊമൻ ഇറാനി, സമുദ്രക്കനി എന്നിവരും  പ്രധാന വേഷങ്ങളിൽ എത്തുന്നു.

യന്തിരന്‍, 2.0 , കത്തി എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ലൈക്ക പ്രൊഡക്ഷന്‍സ്  തന്നെയാണ് കാപ്പാൻ അണിയിച്ചൊരുക്കുന്നത്.  സംഗീതം  ഒരുക്കുന്നത് ഹാരിസ് ജയരാജാണ് .  ഛായാഗ്രഹണം  എം. എസ് പ്രഭു. ലണ്ടൻ, അമേരിക്ക, ബ്രസീൽ എന്നിവയാണ്  പ്രധാന ലൊക്കേഷനുകൾ.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഐ ഐ ടി കളിൽ എസ് സി എസ് ടി അധ്യാപകർ മൂന്നു ശതമാനത്തിൽ താഴെയെന്ന് കേന്ദ്ര സർക്കാർ 

ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കാൻ സമിതി: വാർത്ത തള്ളി കേന്ദ്രം