20 വര്‍ഷത്തെ കൂട്ടായ്മയ്ക്ക് വിരാമം; മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ് പിളര്‍ന്നതായി സൂചന

Mohanlal Fans Club , controversy,AKMFCWA , Universal Real facebook, new club, explanation, official declaration, Universal Real Mohanlal Fans & Welfare Organization , 

തിരുവനന്തപുരം: അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 20 വര്‍ഷത്തെ കൂട്ടായ്മയ്ക്ക് വിരാമമിട്ട് മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ് ( Mohanlal Fans Club ) പിളര്‍ന്നതായി സൂചന.

അഭിനയ വിസ്മയമായ മോഹന്‍ലാലിന്റെ ആരാധകരുടെ കൂട്ടായ്മയായ ‘ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബ് ആന്‍ഡ് കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍’ വിവിധ തര്‍ക്കങ്ങളെ തുടര്‍ന്ന് പിളര്‍ന്നതായി റിപ്പോർട്ട്.

അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് AKMFCWA-ൽ നിന്നും പുറത്തു വന്ന ഒരു വിഭാഗം ആരാധകർ തിരുവനന്തപുരം കേന്ദ്രീകരിച്ച്‌ ‘യൂണിവേഴ്‌സല്‍ റിയല്‍ മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍’ എന്ന പേരിലാണ് പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്.

ഫാന്‍സ് ക്ലബ്ബ് പിളര്‍ന്നതായി സൂചന നൽകിക്കൊണ്ട് ഫാന്‍സ് ക്ലബ്ബ് ഭാരവാഹികൾ കുറിപ്പുകൾ പുറത്തു വിട്ടു. എന്നാൽ ഇതിനെ പറ്റി മോഹന്‍ലാല്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

AKMFCWA-യുടെ കീഴില്‍ ഉണ്ടായിരുന്ന ‘കാര്യവട്ടം യൂണിറ്റ് TVM’ ഇനി മുതല്‍ ‘Universal Real മോഹന്‍ലാല്‍ ഫാന്‍സിന്റെ’ കീഴില്‍ പ്രവര്‍ത്തിക്കുമെന്ന അറിയിപ്പുമായാണ് ചിലർ രംഗത്തെത്തിയത്.

അധികം വൈകാതെ കൊല്ലം ജില്ലയിലും പുതിയ യൂണിറ്റ് രൂപീകരിക്കുമെന്നും ഇത് ഉടന്‍ തന്നെ പുതിയ ക്ലബ്ബിന്റെ പ്രവർത്തനം മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിക്കുമെന്നും പുതിയ ക്ലബ്ബിന്റെ ഭാരവാഹികൾ അറിയിച്ചു.

Mohanlal Fans Club , controversy,AKMFCWA , Universal Real facebook, new club, explanation, official declaration, Universal Real Mohanlal Fans & Welfare Organization , 

‘ലാലേട്ടന്റെ പേരില്‍ കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഈ സംഘടനക്കു മുന്നേറാന്‍ സാധിക്കട്ടെ എന്നും അതിനു പൂര്‍ണ പിന്തുണ നൽകുന്നതായും’ അറിയിച്ചു കൊണ്ട് ചിലർ രംഗത്തെത്തി. ‘റിയല്‍ ലാലേട്ടന്‍ ഫാന്‍സിനൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് ഇവർ ഫേസ്ബുക്കിലൂടെ പുതിയ ഫാൻസ്‌ ക്ലബ്ബിന് ആശംസകൾ നേർന്നത്.

പുതിയ സംഘടന രൂപീകരിച്ചു എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ ‘ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷനും’ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ 20 വര്‍ഷമായി ലാലേട്ടന്റെ അറിവോടും സമ്മതത്തോടും കൂടി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ആതുരസേവനങ്ങളുമായി പ്രവര്‍ത്തിക്കുന്ന ‘AKMFCWA’ എന്ന കൂട്ടായ്മയോട് മാത്രമേ ലാലേട്ടന് നേരിട്ടുള്ള ബന്ധമുള്ളൂ എന്നാണ് ഭാരവാഹികൾ വ്യക്തമാക്കിയത്.

മോഹന്‍ലാല്‍ ഫാന്‍സിന്റെ പേരില്‍ ഒട്ടനേകം സംഘടനകള്‍ ഇപ്പോള്‍ രൂപം കൊണ്ട് വരുന്നതായി കാണുന്നുണ്ടെന്നും എന്നാൽ അത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങളുമായി ‘AKMFCWA’ ക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്നും സംഘടന ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു

ക്ലബ്ബിന്റെ പേരിലുള്ള ലെറ്റര്‍ പാഡില്‍ മോഹന്‍ലാൽ എഴുതി ഒപ്പിട്ട കുറിപ്പ് സംഘടന പുറത്തു വിട്ടിട്ടുണ്ട്.

Mohanlal Fans Club , controversy,AKMFCWA , Universal Real facebook, new club, explanation, official declaration, Universal Real Mohanlal Fans & Welfare Organization , “എന്നെ സ്‌നേഹിക്കുന്നവരും എന്നെ ഇഷ്ടപ്പെടുന്നവരും ചേര്‍ന്ന് രൂപം കൊടുത്ത ‘ ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന സംഘടന മാത്രമേ എന്റെ അറിവോടും സമ്മതത്തോടും കൂടി പ്രവര്‍ത്തിക്കുന്നുള്ളു.

ഈ സംഘടന ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ആതുര സേവനങ്ങളും നടത്തുന്നുണ്ട്. എന്റെ പേരിലുള്ള മറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ്, ചാരിറ്റബിള്‍ സൊസൈറ്റി, ഫാന്‍സ് ചാരിറ്റബിള്‍ തുടങ്ങിയ സംഘടനകളുമായി എനിക്ക് യാതൊരു തരത്തിലുള്ള ബന്ധവുമില്ല. സ്‌നേഹപൂര്‍വ്വം മോഹന്‍ലാല്‍” എന്നാണ് കുറിപ്പിൽ പറയുന്നത്.

എന്തായാലും മോഹൻലാൽ ആരാധകരുടെ ഫാൻസ്‌ ക്ലബ്ബിനെ സംബന്ധിച്ച തർക്കത്തെ പറ്റിയുള്ള ലാലിൻറെ ഔദ്യോഗിക വിശദീകരണത്തിനായി പ്രേക്ഷക ലക്ഷങ്ങൾ കാത്തിരിക്കുകയാണ്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

എംഎല്‍എയുടെ മാസ്‌ക്, കെവിൻ വധം; സഭയില്‍ ഭരണ-പ്രതിപക്ഷ ബഹളം

Govt , merge, Bank of Baroda, IDBI Bank, Oriental Bank, Central Bank  bank merger plan ,second largest bank , country,State Bank of India, assets ,four banks

നാല് പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെ ലയനം; ആലോചന പുരോഗമിക്കുന്നു