Mohanlal, Swachhata Hi Seva, participated, Gandhi Jayanthi
in , ,

മാലിന്യത്തെ തുരത്താൻ മോഹൻലാൽ ചൂലെടുത്തു

തിരുവനന്തപുരം: സൂപ്പർ സ്റ്റാർ മോഹന്‍ലാല്‍ (Mohanlal) ഗാന്ധിജയന്തി ദിനത്തില്‍ (Gandhi Jayanthi) ‘സ്വച്ഛതാ കി സേവ’യില്‍ (Swachhata Hi Seva) പങ്കാളിയായി.

പ്രധാനമന്ത്രിയുടെ ‘സ്വച്ഛതാ കി സേവ’ എന്ന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്തെ തൈക്കാട് ഗവ. മോഡല്‍ ബോയ്സ് സ്കൂളില്‍ നടന്ന ശുചിത്വ പരിപാടിയില്‍ മോഹന്‍ലാല്‍ പങ്കെടുത്തു.

മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനും ഐ.എം.എയും കെ.ജി.എം.ഒ.എ യും സംയുക്തമായാണ് ശുചീകരണ പ്രവര്‍ത്തനങ്ങൾ സംഘടിപ്പിച്ചത്. ഗാന്ധിഭവനിൽ നടന്ന പുഷ്പാർച്ചനയ്ക്കും പ്രാർത്ഥനയ്ക്കും ശേഷമാണ് താരം ശുചിത്വ പരിപാടിയില്‍ പങ്കെടുത്തത്.

മോഹൻലാൽ ഫാൻസ് പ്രവർത്തകർക്കൊപ്പം ഗാന്ധിഭവൻ പ്രവർത്തകരും, ഐ.എം.എ, കെ.ജി.എം.ഒ.എ പ്രവർത്തകരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

ശുചിത്വം പാലിക്കാനായി ജാഗ്രത പുലര്‍ത്തുമെന്നും അതിനായി സമയം വിനിയോഗിക്കുമെന്നും മോഹന്‍ലാലിനോടൊപ്പം ആരാധകരും പ്രതിജ്ഞ ചെയ്തു.

lalപരിപാടി വൻ വിജയമാക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും താരം നന്ദി അറിയിച്ചു. ഒരുദിവസം കൊണ്ട് പ്രവർത്തനങ്ങൾ അവസാനിപ്പിക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ശുചിത്വ പരിപാടികളിൽ പങ്കാളിയാകണമെന്ന് അഭ്യർത്ഥിച്ച് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡി മോഹൻലാലിനും മമ്മൂട്ടിയ്ക്കും കത്തയച്ചിരുന്നു.

അതേസമയം ‘സ്വച്ഛതാ അഭിയാൻ പദ്ധതി’ രാജ്യത്തിലെ ഓരോ സാധാരണക്കാരന് വേണ്ടിയാണെന്നും ഇത് സർക്കാറിന്‍റെ പദ്ധതിയാണെന്ന അവകാശ വാദം തനിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കി. ഗാന്ധി ജയന്തി ദിനത്തിൽ സ്വച്ഛ് ഭാരത് പുരസ്കാരം വിതരണം ചെയ്ത ശേഷം നടത്തിയ പ്രസംഗവേളയിലാണ് മോഡി ഇക്കാര്യം സൂചിപ്പിച്ചത്.

125 കോടി ജനങ്ങൾ പ്രവർത്തിക്കാതെ ശുചിത്വ ഭാരതം യാഥാർഥ്യമാവില്ലെന്നും ശുചിത്വ ഭാരത് പദ്ധതിയിൽ പങ്കെടുക്കുന്നവരെ ആരും എതിർക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ക്ലീൻ ഇന്ത്യ’ ക്യാമ്പയിനിനെ എതിർക്കുന്നവരെ മാധ്യമങ്ങൾ തുറന്നു കാട്ടണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Jio, Reliance, Kochi Corporation ,

ജിയോയ്ക്ക് കേരള സർക്കാരിന്റെ ഇളവ്; നഷ്ടം 20 കോടി രൂപ

Prakash Raj, PM Modi ,Bigger Actor,Return,National Awards,

ഗൗരിവധം: പുരസ്‌കാരങ്ങൾ മോഡിക്ക് നൽകുമെന്ന് പ്രകാശ് രാജ്