jayaraj,director,mohanlal,films, Kunjali marakkar,
in , ,

തന്റെ ചിത്രത്തിൽ ഇതുവരെ മോഹൻ ലാൽ അഭിനയിച്ചിട്ടില്ല; കാരണം ഇതാണെന്ന് ജയരാജ്

തിരുവനന്തപുരം: മികച്ച സംവിധായകനുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ പ്രശസ്ത സംവിധായകൻ ജയരാജ് ( Jayaraj ) മലയാള സിനിമയുടെ അഭിമാനമായ മോഹൻ ലാലിനെ കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തി.

തന്റെ ഒരു ചിത്രത്തിലും ഇതുവരെ സൂപ്പർസ്റ്റാർ മോഹൻ ലാൽ അഭിനയിക്കാത്തതിന്റെ കാരണങ്ങൾ ജയരാജ് വ്യക്തമാക്കി.

‘ദേശാടനം’ കഴിഞ്ഞ ശേഷം മഴയുടെ പശ്ചാത്തലത്തിലുള്ള ഒരു സിനിമ ചെയ്യാന്‍ താൻ മോഹന്‍ലാലിനെ സമീപിച്ചിരുന്നതായി ജയരാജ് വെളിപ്പെടുത്തി.

കോസ്റ്റ്യൂം വരെ വാങ്ങിയിരുന്നുവെന്നും പാട്ടുകള്‍ പോലും റെക്കോഡ് ചെയ്തിരുന്നുവെന്നും എന്നാൽ തന്റെ ജീവിതത്തിലുണ്ടായ ഒരു പ്രത്യേക സാഹചര്യത്തില്‍ ആ ചിത്രം ചെയ്യാന്‍ സാധിച്ചില്ലെന്നും അദ്ദേഹം കുറ്റസമ്മതം നടത്തി.

അതൊരു പക്ഷേ മോഹൻ ലാലിന് വിഷമമുണ്ടാക്കിയിട്ടുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് ‘കുഞ്ഞാലി മരയ്ക്കാര്‍’ എന്ന ചിത്രത്തിൻറെ സ്‌ക്രിപ്റ്റ് ലാൽ മൂന്ന് വര്‍ഷത്തോളം കൈയില്‍ വച്ച ശേഷം തിരിച്ചൊരു മറുപടി പോലും പറഞ്ഞില്ലെന്നും സംവിധായകൻ അറിയിച്ചു.

‘വീരം’ എന്ന ചിത്രത്തിന്റെ ഫുള്‍ ഇലസ്‌ട്രേഷന്‍ ലാലിനെ കാണിച്ചപ്പോൾ ‘ഇതൊക്കെയെങ്ങനാ പ്രാക്ടിക്കലാകുമോയെന്ന്’ അദ്ദേഹം ചോദിച്ചതായും ജയരാജ് പറഞ്ഞു. അതിന് മുൻപ് പലപ്പോഴും താന്‍ സമീപിച്ചപ്പോഴൊക്കെ ലാൽ ഓരോ ഒഴിവ് കഴിവ് പറഞ്ഞതായും ജയരാജ് വെളിപ്പെടുത്തി.

ദക്ഷിണാഫ്രിക്കയിലോ മറ്റോ സകുടുംബം നടത്തിയ അദ്ദേഹം യാത്ര ക്യാന്‍സല്‍ ചെയ്ത് തന്റെ സിനിമയുടെ ഷൂട്ടിങ്ങിന് വന്നെത്തിയ സമയത്ത്, അതില്‍ നിന്ന് താന്‍ പിന്മാറിയത് ലാലിനെ വിഷമിപ്പിച്ചിട്ടുണ്ടാകാമെന്നും ജയരാജ് കുറ്റസമ്മതം നടത്തി.

ഇവിടെ വന്നെത്തിയപ്പോഴാണ് ആ സിനിമ ഒഴിവാക്കിയതായി ലാൽ അറിഞ്ഞതെന്നും ‘നേരത്തെ ഒന്നു പറയാമായിരുന്നില്ലേ’ എന്ന് അദ്ദേഹം അന്ന് തന്നോട് ചോദിച്ചതായും ജയരാജ് പറഞ്ഞു.

ഒരുപക്ഷേ ലാൽ ഇപ്പോഴും തന്റെ മനസ്സില്‍ ആ സംഭവം സൂക്ഷിക്കുന്നുണ്ടാകാമെന്നും അതിനാലാണ് അദ്ദേഹവുമൊത്തുള്ള ഒരു ചിത്രം നടക്കാതെ പോകുന്നതെന്നും ജയരാജ് സംശയം പ്രകടിപ്പിച്ചു. അതിനാൽ മലയാളത്തില്‍ ഒരു മികച്ച സിനിമ നഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം സമ്മതിച്ചു.

ഏതായാലും ലാൽ സഹകരിക്കാന്‍ തയ്യാറാണെങ്കില്‍ ഇനി അദ്ദേഹമൊത്ത് ഒരു മികച്ച സിനിമ ചെയ്യുമെന്നും അത് ലാലിന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമയാകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ജയരാജ് വ്യക്തമാക്കി.

jayaraj, lal,

Leave a Reply

Your email address will not be published. Required fields are marked *

Varapuzha death , Sreejith, p mohanadas, Pinarayi, reply,  Human right commission,  Varapuzha custodial death , human right commission, Pinarayi, Sreejith, police, high court, relatives, petition, CBI, probe, bail, SI, Deepak,  Pinayi, custody, death,land , acquisition , sreejith , National high way, custodial death, report, police, govt, Chief minister, Varappuzha, Sreejith, custody, death,Oommen Chandy , Chennithala, hunger strike, CBI, Pinarayi, Aluva rural sp , transfer, bail, Tiger force, court, police, custody, death, Sreejith, Kanam, Sreejith , Youth Congress, march, Chennithala, CBI, Varapuzha , police, investigation, custody, death, cctv camera ,police station, DGP,loknath behra,custodial death, surveillance, police, custody, death, Sreejith, Varaapuzha, sreejith , custodial death , hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC

കസ്റ്റഡി മരണം: മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍

Malaria,Kerala ,campaign,Health Minister ,K K Shylaja,eradicate ,  shoo away, by 2020, malaria free, Malaria Prevention Campaign , state-level inauguration , Olympia Chambers Hall, Chandrasekharan Nair Stadium, 

കേരളത്തില്‍ നിന്നും മലേറിയ പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യും: ആരോഗ്യ മന്ത്രി