മോഹൻലാൽ ചിത്രം നീരാളിയുടെ റിലീസ് നീട്ടുമെന്ന് സൂചന

Neerali film, mohanlal

കൊച്ചി: പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ‘നീരാളി‘യിലെ ( Neerali film ) ആദ്യ ഗാനമെത്തി. അതേസമയം, ഈദ് റിലീസായി തിയേറ്ററുകളിലെത്താനിരുന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ റിലീസ് നീട്ടിവച്ചതായി സൂചനയുണ്ട്.

നിപ വൈറസ് ഭീതി മൂലം പൊതുകൂടിച്ചേരലുകള്‍ ഒഴിവാക്കുവാനാണ് ചിത്രത്തിന്റെ റിലീസ് നീട്ടി വച്ചതെന്നാണ് സൂചന. കൂടാതെ ഒരു മാസം നീണ്ടുനില്‍ക്കുന്ന ഫുട്‌ബോള്‍ ലോകകപ്പും വടക്കന്‍ കേരളത്തില്‍ ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമെന്ന വിലയിരുത്തലാണ് റിലീസ് മാറ്റിവെയ്ക്കാന്‍ ഇടയാക്കിയതെന്നും റിപ്പോർട്ടുണ്ട്.

അജോയ് വര്‍മ സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം ഈ മാസം 15-ന് പെരുന്നാള്‍ റിലീസായി തീയേറ്ററുകളിൽ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

സ്‌റ്റൈലൈസ്ഡ് ത്രില്ലർ ചിത്രമായ ‘നീരാളി’യുടെ ഒാഡിയോ റിലീസ് കൊച്ചിയിൽ നടന്നു. മോഹൻലാൽ നായകനാകുന്ന ഈ ചിത്രത്തിൽ അദ്ദേഹം ഗായകനായും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹന്‍ലാല്‍ വീണ്ടും ഗായകനായി രംഗത്തെത്തുന്നത്.

ചിത്രത്തിന്റെ ഓഡിയോ റിലീസിന് പിന്നാലെയാണ് മോഹന്‍ലാലും ശ്രേയ ഘോഷാലും ചേര്‍ന്ന് ആലപിച്ച നീരാളിയിലെ ആദ്യഗാനം പുറത്ത് വിട്ടത്. മോഹന്‍ലാല്‍ ആലപിച്ച ‘അഴകേ അഴകേ’ എന്ന മെലഡിക്ക് സംഗീതം നല്‍കിയത് സ്റ്റീഫന്‍ ദേവസ്സിയാണ്.

എല്ലാ മനുഷ്യരിലും ഉണ്ടാകുന്ന ഭീതിയുടെ നിമിഷമാണ് നീരാളിയെന്ന് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു. കൊച്ചിയില്‍ നീരാളിയുടെ ഗാനങ്ങള്‍ പുറത്തിറക്കി സംസാരിക്കുകയായിരുന്നു ലാല്‍.

നദിയ മൊയ്തുവിന്റെ കൂടെ അഭിനയിക്കാനായതിന്റെ സന്തോഷം ലാൽ ചടങ്ങിൽ വച്ച് വെളിപ്പെടുത്തി. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നദിയ മൊയ്തുവും വ്യക്തമാക്കി. 33 വർഷത്തെ ഇടവേളയ്ക്കു ശേഷം നദിയാ മൊയ്തു-ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രമാണിത്

എം ജി ശ്രീകുമാര്‍, വിജയ് യേശുദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് ഗായകര്‍. സ്റ്റീഫന്‍ ദേവസ്സിയാണ് ചിത്രത്തിലെ നാല് ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം അദ്ദേഹം സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് നീരാളി.

മോഹന്‍ലാൽ നായകനായ ‘ഹരിഹരന്‍ പിള്ള ഹാപ്പിയാണ്’ എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സ്റ്റീഫന്‍ ദേവസ്സി സിനിമാ സംഗീത സംവിധാന രംഗത്തെത്തിയത്.

മോഹന്‍ലാലിനും നാദിയ മൊയ്തുവിനും പുറമെ ഈ ചിത്രത്തിൽ പാര്‍വതി നായര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, സായികുമാര്‍ എന്നിവരും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ദസ്‌തോല, എസ്‌ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മ്മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. അജോയ് തന്നെയാണ് ഈ ചിത്രത്തിൻറെയും എഡിറ്റര്‍.

11 കോടി രൂപ മുടക്കി ചിത്രീകരണം പൂര്‍ത്തിയാക്കിയ സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തിൽ ‘സണ്ണി ജോര്‍ജ്ജ്’ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സന്തോഷ് തുണ്ടിയിലാണ് ക്യാമറ. മുംബൈ, പുണെ, സത്താറ, മംഗോളിയ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Edappal child abuse ,  Edappal molestation,theatre owner ,arrested ,kerala, police, social media, girl, 10 years old, mother, Edappal theatre child molestation case ,POCSO  Edappal , child, molestation,theatre owner ,arrested , opposition, walk out, kerala assembly, Pinarayi, police, child abuse, 10 year old , girl,DGP, Loknath Behra

എടപ്പാൾ തീയേറ്റര്‍ ഉടമയുടെ അറസ്റ്റ്; പ്രതികരണവുമായി പ്രതിപക്ഷവും ഡിജിപിയും

weekly-cartoon-hakus-manasa-vacha-june 5

യുവാക്കളുടെ അവസരം