മോഹൻലാലിന്റെ മരക്കാർ: സാമൂതിരിയായി പ്രമുഖ നടൻ എത്തിയേക്കും

മലയാള സിനിമാ ചരിത്രത്തിന്റെ  ഭാഗമായി മരക്കാർ -അറബിക്കടലിന്റെ സിംഹം മാറുമെന്ന വിശ്വാസത്തിനുമേൽ പ്രേക്ഷകർ അടിവരയിടുകയാണ്. മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ ചരിത്ര പുരുഷനായെത്തുന്ന പ്രിയദർശൻ ചിത്രം എന്നത് തന്നെയാണ് പ്രേക്ഷകരെ ആകർഷിക്കുന്ന സവിശേഷതകളിൽ  മുഖ്യം. ഒന്നിന് പിറകെ ഒന്നായി പ്രേക്ഷക പ്രതീക്ഷ വർദ്ധിപ്പിക്കുന്ന വാർത്തകളാണ് ചിത്രത്തെ പറ്റി പുറത്തു വരുന്നത്.

ബോളിവുഡ് താരം സുനിൽ ഷെട്ടി, തമിഴ്ആക്ഷൻ നായകൻ അർജുൻ എന്നിവർക്ക് പുറമെ കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തും. കൂടാതെ, യുവനായകൻ പ്രണവ് മോഹൻലാലും ഈ ഇതിഹാസ കാവ്യത്തിൽ പ്രത്യക്ഷപ്പെടുന്നു എന്നത് ചലച്ചിത്ര ലോകത്തെ ആഹ്ളാദത്തിലാഴ്ത്തുന്ന വാർത്തയായിരുന്നു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രീകരണം ആരംഭിച്ചുവെന്ന വാർത്ത കേൾക്കുവാൻ ഏവരും തയ്യാറെടുത്തിരിക്കുമ്പോഴാണ് മലയാളത്തിലെ മറ്റൊരു പ്രമുഖ നടൻ കൂടി ചിത്രത്തിലേക്ക് വരുന്നു എന്ന സൂചന ലഭിക്കുന്നത്.  ഔദ്യോഗികമായ സ്ഥിതീകരണം സംവിധായകനോ നിർമ്മാതാവോ നൽകിയിട്ടില്ലെങ്കിലും ചിത്രത്തോടടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത് മുകേഷിനെ ചിത്രത്തിലേക്ക് കാസറ്റ് ചെയ്തിരിക്കുന്നു എന്നാണ്.

കുഞ്ഞാലി മരക്കാരുടെ ജീവിതം പറയുന്ന ചിത്രത്തിൽ സാമൂതിരിയായാണ് മുകേഷ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായ വിവരം സംവിധായകൻ പ്രിയദർശൻ തന്നെ വ്യക്തമാക്കിയിരുന്നു.  കുഞ്ഞാലി മരക്കാരെക്കുറിച്ച് കൃത്യമായ ചരിത്രം രേഖപ്പെടുത്തിയിട്ടില്ലെന്നതിനാൽ ലഭ്യമായ വിവരങ്ങളും ഫിക്ഷനും സമന്വയിപ്പിച്ചാണ് ചിത്രമൊരുക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

വാർത്ത സ്ഥിതീകരിക്കപ്പെട്ടാൽ ഒരിടവേളയ്ക്ക് ശേഷം മോഹൻലാൽ-മുകേഷ് -പ്രിയദർശൻ ഒന്നിക്കുന്ന ചിത്രം കൂടിയാകും ഈ ചരിത്ര ചിത്രം. നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളത്തിന് സമ്മാനിച്ച ഈ കൂട്ടുകെട്ട് അവസാനമൊന്നിച്ചത് 2011ൽ പുറത്തിറങ്ങിയ അറബിയും ഒട്ടകവും പി മാധവൻ നായരും എന്ന ചിത്രത്തിലായിരുന്നു.

കൂടുതൽ ഭാഗവും കടലിലാകും ചിത്രീകരിക്കുക എന്നതിനാൽ നിശ്ചയിച്ച ബഡ്ജറ്റിനുള്ളിൽ  ചിത്രം പൂർത്തിയാക്കുക എന്നത് തന്നെയാണ് നേരിടാനൊരുങ്ങുന്ന പ്രധാന വെല്ലുവിളിയെന്നും സംവിധായകൻ ഓർമിക്കുന്നു.

തന്റെ എക്കാലത്തെയും സ്വപ്നമായിരുന്നു ഈ ചിത്രമെന്ന് പ്രിയദർശൻ വെളിപ്പെടുത്തിയ മരക്കാർ മലയാളത്തിലെ ഏറ്റവും ഉയർന്ന ബഡ്ജറ്റിൽ നിർമിക്കപ്പെടുന്ന ചിത്രമാകും. ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ് എന്നിവർ ചേർന്നാണ് ഈ മോഹൻലാൽ ചിത്രം നിർമ്മിക്കുന്നത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ശബരിമലയിലെ സ്ത്രീ പ്രവേശനം: നിത്യ ചൈതന്യയതി പണ്ടേ പറഞ്ഞത്

കാവല്‍ പദ്ധതി നവംബര്‍ 1 മുതല്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും