film Drama , Mohanlal, Ranjith , Drama ,  first look poster, social media, lal , tweeted , 
in , ,

പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തി മോഹൻലാലിൻറെ ഡ്രാമ

2015-ൽ പുറത്തിറങ്ങിയ ലോഹത്തിന് ശേഷം മോഹൻലാൽ – രഞ്ജിത്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ‘ഡ്രാമ’യുടെ ( film Drama ) ആദ്യ പോസ്റ്റർ പുറത്തിറങ്ങി. സമൂഹ മാധ്യമങ്ങളിലൂടെ മോഹൻലാൽ തന്നെയാണ് പോസ്റ്റർ പുറത്തു വിട്ടത്.

‘ദ ഡ്രാമ അൺഫോൾഡ്സ്’ എന്ന അടിക്കുറിപ്പോടെയാണ്‌ താരം പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. വിദേശത്തെ രാജകീയ ശവസംസ്കാരമാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണത്തിന് മുൻപ് ‘RIP’ എന്ന പേരാണ് ചിത്രത്തിനായി നിശ്ചയിച്ചിരിക്കുന്നതെന്ന് നേരത്തെ പ്രചരിച്ചിരുന്നു.

കൂടുതൽ ഭാഗങ്ങളും ലണ്ടനിൽ ചിത്രീകരിച്ച ഡ്രാമയിൽ കനിഹ, കോമള ശർമ്മ, അരുന്ധതി നാഗ്, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിങ്ങനെയുള്ള മുൻനിര താരങ്ങൾക്ക് പുറമെ സംവിധായകർ കൂടിയായ ദിലീഷ് പോത്തൻ, ശ്യാമപ്രസാദ്, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നു.

എം കെ നാസ്സർ, മഹാ സുബൈർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രഞ്ജിത്ത് -മോഹൻലാൽ കൂട്ടുകെട്ടിൽ പിറക്കുന്ന ആറാമത് ചിത്രമാണ്. വിനു തോമസ് സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് അഴകപ്പനാണ്. പ്രശാന്ത് നാരായണനാണ് എഡിറ്റിംഗ് നിർവ്വഹിക്കുന്നത്.

Mohanlal, Ranjith ,Drama,  first look poster, social media, lal , tweeted , 

മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘പുത്തൻപണ’മാണ് രഞ്ജിത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ആ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളുമായിരുന്നു അദ്ദേഹം.

ദേവാസുരം, ആറാം തമ്പുരാൻ, നരസിംഹം എന്നിങ്ങനെ മോഹൻലാലിൻറെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ രഞ്ജിത്ത് പിന്നീട് മോഹൻലാലിനെ നായകനാക്കി രാവണപ്രഭു, ചന്ദ്രോത്സവം,സ്പിരിറ്റ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

‘ഡ്രാമ’യ്ക്ക് പുറമെ മോഹൻലാൽ കേന്ദ്ര കഥാപാത്രമാകുന്ന ഒരുപിടി ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുകയാണ്. അജോയ് വർമ്മയുടെ ‘നീരാളി‘, പൃഥ്വി രാജിന്റെ ആദ്യ സംവിധാന സംരംഭമായ ‘ലൂസിഫർ’ എന്നിവയ്ക്ക് പുറമെ റോഷൻ ആൻഡ്രൂസിന്റെ നിവിൻ പോളി ചിത്രം ‘കായംകുളം കൊച്ചുണ്ണി’യിൽ അതിഥി വേഷത്തിലും മോഹൻലാൽ എത്തുന്നുണ്ട്.

കൂടാതെ ഏവരും കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ഒടിയൻ‘ ചിത്രീകരണം പൂർത്തിയാക്കിക്കഴിഞ്ഞു. ഇവയ്‌ക്കെല്ലാം പുറമെ ‘ബിഗ് ബോസ്’ എന്ന റിയാലിറ്റി ഷോയുടെ മലയാളം പതിപ്പിൽ അവതാരകനായി പ്രേക്ഷകർക്ക് മുന്നിലെത്താൻ ഒരുങ്ങുകയാണ് മോഹൻലാൽ.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

പിവി അന്‍വര്‍ എംഎല്‍എയുടെ വിവാദ വാട്ടര്‍ തീം പാര്‍ക്കിന് സമീപം മണ്ണിടിച്ചില്‍

Monsoon, landslide, Kozhikode, search, Pinarayi, minster, T. P. Ramakrishnan , copensation, death, house, collapsed, heavy rain, 

കാലവര്‍ഷക്കെടുതി: ദുരിത ബാധിതര്‍ക്ക്​ ധനസഹായം വർദ്ധിപ്പിക്കുമെന്ന് റിപ്പോർട്ട്