Mohanlal,release,issue, stay, kalavoor ravikumar, april 14 , controversy, sajid yahiya, manju warrier ,
in , ,

മഞ്ജു ചിത്രം മോഹന്‍ലാലിന്റെ തടസ്സം നീങ്ങി; ഏപ്രിൽ 14-ന് റിലീസ്

തൃശൂർ: കോടതി സ്റ്റേ ചെയ്തതിനെ തുടർന്ന് പ്രതിസന്ധിയിലായ മഞ്ജു വാര്യര്‍ ചിത്രം ‘മോഹന്‍ലാല്‍’ ( Mohanlal ) മുന്‍നിശ്ചയിച്ച പ്രകാരം ഏപ്രിൽ 14-ന് തന്നെ പ്രദര്‍ശനത്തിന് എത്തുമെന്ന് ഉറപ്പായി. ചിത്രത്തിന്റെ കഥ സംബന്ധിച്ചുണ്ടായ പ്രശ്‌നം ഒത്തുതീര്‍പ്പായെന്ന് കലവൂര്‍ രവി കുമാര്‍ അറിയിച്ചു.

‘മോഹന്‍ലാലി’ന്റെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ കഥയ്ക്ക് അഞ്ച് ലക്ഷം രൂപ പ്രതിഫലമായി നല്‍കുമെന്ന് കലവൂര്‍ രവികുമാര്‍ വ്യക്തമാക്കി. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും തീരുമാനമായാല്‍ ഇന്നു തന്നെ കേസ് പിന്‍വലിക്കുമെന്നും കലവൂര്‍ രവികുമാറിന്റെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്.

സാജിദ് യാഹിയ കഥയെഴുതി സംവിധാനം ചെയ്ത ‘മോഹൻലാൽ’ എന്ന ചിത്രത്തിൻറെ റിലീസ് തൃശൂർ ജില്ലാ കോടതിയാണ് കഴിഞ്ഞ ദിവസം തടഞ്ഞത്. ‘മോഹന്‍ലാലി’ന്റെ കഥ തന്റെ ‘മോഹന്‍ലാലിനെ എനിക്ക് ഭയങ്കര പേടിയാണ്’ എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കലവൂര്‍ രവികുമാര്‍ കോടതിയെ സമീപിച്ചത്.

ചിത്രത്തിൻറെ വരുമാനത്തിൽ നിന്ന് 25 ശതമാനം നഷ്ടപരിഹാരമായി നല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. കഥയുടെ പകർപ്പവകാശവും പ്രതിഫലവും നൽകണമെന്ന ഫെഫ്കയുടെ വിധി അണിയറക്കാർ മാനിക്കാത്തതിനെ തുടർന്നാണ് കലവൂര്‍ രവികുമാര്‍ തൃശൂര്‍ ജില്ലാ അഡീഷണല്‍ കോടതിയിൽ ഹർജി സമർപ്പിച്ചത്.

തുടർന്ന് കേസില്‍ ഇരുഭാഗങ്ങളുടെയും വാദം കേള്‍ക്കുകയും തിരക്കഥ വായിക്കുകയും ചെയ്ത തൃശൂര്‍ അതിവേഗ കോടതി അന്തിമ വിധി വരും വരെ ചിത്രത്തിന്റെ റിലീസ് തടയുകയായിരുന്നു.

റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഇന്നലെ കോടതി ചിത്രത്തിന്റെ പ്രദര്‍ശനം സ്റ്റേ ചെയ്തത്. സ്റ്റേ വന്നതിനെ തുടര്‍ന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒത്തുതീര്‍പ്പിനായി തന്നെ സമീപിച്ചിരുന്നെന്ന് കലവൂര്‍ രവികുമാര്‍ അറിയിച്ചിരുന്നു.

2005-ൽ ആദ്യമായി പ്രസിദ്ധീകരിച്ച ‘മോഹന്‍ലാലിനെ എനിക്ക് ഭയങ്കര പേടിയാണ്’ എന്ന കഥ 2006-ലും 2012-ലും പുസ്തക രൂപത്തിൽ രണ്ട് പതിപ്പുകൾ ഇറക്കിയിരുന്നു. മോഹൻലാൽ ചിത്രങ്ങളുടെ കടുത്ത ആരാധികയായ ഒരു ഭാര്യ കുടുംബത്തിൽ സൃഷ്‌ടിക്കുന്ന പ്രശ്നങ്ങളാണ് കഥയുടെ ഇതിവൃത്തം.

Leave a Reply

Your email address will not be published. Required fields are marked *

Kidambi Srikanth , world No 1, rank, India, badminton , Badminton World Federation,BWF,rankings, replacing, Denmark, Viktor Axelsen,Srikanth ,world champion, Axelsen, , Malaysian Open , Commonwealth Games,mixed team ,gold,Gold Coast Games,men's singles ,Saina Nehwal,

ഇന്ത്യയ്ക്ക് ചരിത്രനേട്ടം; ബാഡ്മിന്റൺ താരം കിഡംബി ശ്രീകാന്തിന് ഒന്നാം റാങ്ക്

Sushil Kumar , Tejaswini Sawant ,CWG 2018, gold , medals,Rahul Balasaheb Aware Sushil, Rahul, CWG 2018, gold, medals, India, Tejaswini , Babita Kumari anjum mudgal

കോമണ്‍വെല്‍ത്ത്: സുശീല്‍ കുമാറിലൂടെ ഇന്ത്യയ്ക്ക് പതിന്നാലാം സ്വര്‍ണ്ണം