Mollywood, Malayalam film industry, Dileep, controversy, AMMA, actress attack case, police, fans, Chemmeen, Neelakuyil, Ramu Kariat, Mohan Lal, Mammootty, superstars,
in , ,

മോളിവുഡിന്റെ ശനിദശ ചർച്ച ചെയ്യപ്പെടുമ്പോൾ

‘നീലക്കുയിൽ’, ‘ചെമ്മീൻ’ എന്നീ ചിത്രങ്ങളിലൂടെ ദേശീയ പുരസ്‌കാരത്തിന് അർഹമായ മലയാള ചലച്ചിത്ര ലോകം ( Mollywood ) തുടർന്നും ഒട്ടേറെ മികച്ച ചിത്രങ്ങളിലൂടെ അതിന്റെ യശസ്സുയർത്തുന്നതിൽ വിജയിച്ചു. എന്നാൽ യുവ നടിയെ ആക്രമിച്ച കേസിനെ തുടർന്നാണ് നമ്മുടെ ചലച്ചിത്ര മേഖലയ്ക്ക് അടുത്തകാലത്തായി സംഭവിച്ച അപചയം കൂടുതൽ വ്യക്തമായത്.

ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിൽ ആരോപണ വിധേയനായ നടൻ ദിലീപിന് നിർമ്മാണത്തിൽ നേരിട്ടു പങ്കാളിത്തമുള്ള രണ്ടു ചിത്രങ്ങൾ ഉൾപ്പെടെ അഞ്ചു മലയാള സിനിമകളുടെ നിർമ്മാണം പോലീസിന്റെ നിരീക്ഷണത്തിലാണെന്ന പുതിയ വാർത്ത കൂടി പുറത്തു വന്നിരിക്കുന്നു.AMMA , Kerala Women's Commission, Thomas Issac, Sudhakaran, M.C. Josephine, WCC, actress attack case, 

കേസുമായി ബന്ധപ്പെട്ട് ദിലീപ് പ്രധാന സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായി പോലീസിന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ താരസംഘടനയായ ‘അമ്മ’യുടെ പൊതുയോഗത്തിനു മുൻപുള്ള ദിവസങ്ങളിൽ പ്രമുഖ നടീനടന്മാരുടെ സ്വകാര്യ ഫോൺ നമ്പറുകൾ പോലീസ് നിരീക്ഷിച്ചതായും റിപ്പോർട്ടുണ്ട്.

കേസിലെ സാക്ഷികൾക്കു മുൻനിര താരങ്ങളുടെ നിർമാണ ഘട്ടത്തിലുള്ള ചിത്രങ്ങളിൽ മികച്ച റോളുകൾ വാഗ്ദാനം ചെയ്തതായി രണ്ടു മാസം മുൻപേ പോലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു എന്നാണ് സൂചന. സിനിമയിൽ അഭിനയിക്കുന്നതിനുള്ള പ്രതിഫലമായി കേസിലെ സാക്ഷികൾക്കു വൻ തുക കൈമാറാമെന്നു വാഗ്ദാനമുണ്ടെന്നും റിപ്പോർട്ടുണ്ട്.

Dileep , actress attack case,  visuals , high court,  actress attack case, Angamali court, video, Dileep, Actress attack case, Dileep, CCTV ,police, video, court, hand over, Angamali court, actor, petition, Pulsar Suni, actress attack case, charge sheet, investigation, Dileep, court order, investigation, Dileep, actor, land board, report, owner, access land , legal action, land deals, government, revenue department, registration, actress attack case, actress-attack-case-charge-sheet-dileep-stars,Dileep, files, plea, passport, HC, seeking, relaxation, bail, Kerala High court, bail conditions, application, petition, actor, actress attack case, sought, permission, travel, Dubai, passport, travel abroad,ഒരു ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് ഒരു പ്രശസ്ത മേഖല അപ്പാടെ സംശയത്തിന്റെ കരിനിഴലിലാകുമ്പോൾ ആരാധകർ ചങ്കായും ചങ്കിടിപ്പായും വല്യേട്ടനായും മറ്റും കരുതിയ സൂപ്പർ താരങ്ങൾ ഉൾപ്പെടെയുള്ളവർ അതിന് മറുപടിയേകണമെന്ന് പ്രേക്ഷകർ ഉൾപ്പെട്ട മലയാളി സമൂഹമാകവെ ആവശ്യപ്പെടുന്നതിൽ കുറ്റം പറയാനാകില്ല.

കേരളത്തിൽ കോളിളക്കം സൃഷ്‌ടിച്ച ഈ കേസിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷത്തിലേറെയായി ആരോപണങ്ങളും പ്രത്യാരോപണങ്ങളും നടത്തിക്കൊണ്ട് ചലച്ചിത്ര പ്രവർത്തകർ ഇരു ചേരികളായി തിരിഞ്ഞു പരസ്പരം ചെളി വാരിയെറിയുന്ന കാഴ്ച ഏതൊരു ചലച്ചിത്ര പ്രേമിയെയും ആശങ്കയിലാഴ്ത്തുന്നതാണ്.

പി. ഭാസ്കരനും രാമു കാര്യാട്ടും ചേർന്ന് സംവിധാനം ചെയ്ത് 1954-ൽ പുറത്തിറങ്ങിയ നീലക്കുയിൽ മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള ദേശീയപുരസ്കാരത്തിന് അർഹമായപ്പോൾ രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ 1965-ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണ കമലം നേടിയിരുന്നു.

ഒരു ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ആദ്യമായി ലഭിച്ച ആ അംഗീകാരത്തിന്റെ പിന്തുടർച്ചയായി ധാരാളം ചലച്ചിത്രങ്ങൾ ഇവിടെ പിറന്നു. അടിമകൾ, കൊടിയേറ്റം, തമ്പ്, യാഗം, ഭൂതക്കണ്ണാടി, പൊന്തൻമാട, വീട്ടിലേയ്ക്കുള്ള വഴി, ഒറ്റാൽ എന്നീ മികച്ച മലയാള ചലച്ചിത്രങ്ങൾ തുടർന്നും വെന്നിക്കൊടികൾ പാറിച്ചു.Mollywood, Malayalam film industry, Dileep, controversy, AMMA, actress attack case, police, fans, Chemmeen, Neelakuyil, Ramu Kariat, Mohan Lal, Mammootty, superstars,

ലോക പ്രേക്ഷകരെ പോലും അതിശയിപ്പിച്ച പ്രകടന മികവുമായി ഭരത് ഗോപിയും, മോഹൻ ലാലും മമ്മൂട്ടിയുമൊക്കെ തിരശ്ശീലയിലെത്തി. അവരെല്ലാം നമ്മൾ പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമായി.

ഇന്ത്യയിലെ ഏതൊരു സംസ്ഥാനത്തെയും ചലച്ചിത്ര മേഖലകളെ കണക്കിലെടുത്താൽ അതിൽ മികവിന്റെ കാര്യത്തിൽ പ്രഥമ സ്ഥാനം നേടിക്കൊണ്ട് മോളിവുഡ് വിജയകിരീടമണിഞ്ഞു.

എന്നാൽ എത്ര പെട്ടെന്നാണ് ആ കെട്ടുകാഴ്ചകൾ അസ്തമിച്ചത്! പ്രബുദ്ധരെന്നു സ്വയം പ്രകീർത്തിച്ചിരുന്ന മലയാളികൾക്കാകെ അപമാനഭാരം നൽകാൻ ആ ഒരൊറ്റ സംഭവം നിമിത്തമായി.

അതെ, കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ യുവ നടി ആക്രമിക്കപ്പെട്ടതിനെ തുടർന്ന് തിരശ്ശീലയിലെ ഒട്ടേറെ ആരാധനാ ബിംബങ്ങൾ തകർന്നു വീണു. വീണവരുടെയും വീഴ്ത്തപ്പെട്ടവരുടെയും ഉദ്ദേശ ശുദ്ധിയെ കുറിച്ചും അവസ്ഥയെക്കുറിച്ചുമൊക്കെ ഇപ്പോഴും ചർച്ചകൾ പുരോഗമിക്കുന്നു.

ഒരു വർഷത്തിലേറെയായി മാധ്യമങ്ങൾ ഈ വിഷയത്തെ കൊണ്ടാടുന്നു. ആര് ആരെ തെറി പറഞ്ഞു എന്നും ആര് ആരെ ന്യായീകരിച്ചു എന്നും പൊടിപ്പും തൊങ്ങലും വച്ച് ചാനലുകളിൽ അന്തിചർച്ചകൾ അരങ്ങേറി.

Mollywood, Malayalam film industry, Dileep, controversy, AMMA, actress attack case, police, fans, Chemmeen, Neelakuyil, Ramu Kariat, Mohan Lal, Mammootty, superstars,കെട്ടുകഥകളും കേട്ട കഥകളും അനിർഗ്ഗളം ബഹിർഗമിച്ചു. അവിടെയെല്ലാം ചീഞ്ഞു മാറിയത് മലയാള ചലച്ചിത്ര ലോകം അനേകം പ്രതിഭാധനന്മാരിലൂടെ സമ്പാദിച്ച സൽപ്പേരായിരുന്നു.

രാമു കാര്യാട്ട്, വയലാർ, പി ഭാസ്കരൻ, പത്മനാഭൻ, ഭരതൻ എന്നുവേണ്ട മൺമറഞ്ഞ ഒത്തിരി പ്രതിഭാശാലികൾ അഹോരാത്രം പരിശ്രമിച്ച് പടുത്തുയർത്തിയ കലാലോകമായിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷി വിസ്താരം വൈകിപ്പിക്കാൻ പ്രതിഭാഗം ശ്രമിക്കുന്നതിനെതിരെ വിചാരണക്കോടതി കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയതിൽ നിന്ന് ഈ കേസിലെ പ്രമുഖരുടെ സാന്നിധ്യം ഏവർക്കും സുവ്യക്‌തമായിട്ടുണ്ട്.

‘അമ്മ’യുടെ നേതൃനിരയിലേക്കു ദിലീപിനെ തിരിച്ചെത്തിക്കാനുള്ള നീക്കത്തിന് ഒരു നിർമാതാവും സംവിധായകനും ചരടുവലിച്ചതായി ‘അമ്മ’യിലെ ചിലരുടെ ഫോൺ സംഭാഷണങ്ങളിൽ നിന്ന് അറിയാനായെന്നു പോലീസ് സൂചന നൽകുമ്പോൾ ‘അമ്മ’ സംഘടന ഒരു സംഘടന അല്ലെന്നും അതൊരു മാഫിയാ സംഘമാണെന്നും ഒരു പ്രമുഖ സംവിധാകൻ കഴിഞ്ഞ ദിവസം ആരോപിച്ചത് ഓർത്തു പോകുന്നു.

Mollywood, Malayalam film industry, Dileep, controversy, AMMA, actress attack case, police, fans, Chemmeen, Neelakuyil, Ramu Kariat, Mohan Lal, Mammootty, superstars,

വെളിച്ചത്തു പകർത്തി ഇരുട്ടത്തു പ്രദർശിപ്പിക്കുന്ന ആ മാജിക്കിനോട് പ്രേക്ഷകർക്കുള്ള അഭിനിവേശം അവസാനിക്കാത്തിടത്തോളം മലയാള ചലച്ചിത്ര മേഖല നഷ്‌ടമായ ആ സുവർണ്ണ കാലം വീണ്ടെടുക്കുമെന്ന ആശയ്ക്ക് വകയുണ്ട്.

മലയാള ചലച്ചിത്രത്തിന് നഷ്‌ടമായ ആ വസന്തകാലം ഇനിയും മടങ്ങിയെത്തുമോ എന്ന് ആകാംക്ഷയോടെ നോക്കെത്താ ദൂരത്ത് കണ്ണും നട്ടിരിക്കുന്ന പാവം ആരാധകർക്ക് നല്ലൊരു ശുഭ വാർത്ത ലഭിക്കുമാറാകട്ടെ എന്നു പ്രതീക്ഷിക്കാം.

ശേഷം വെള്ളിത്തിരയിൽ…

ശാലിനി വി എസ് നായർ 

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

fish, formalin, Kerala, CIFT, Malayali, food items, health issues, fishermen,

മീൻ തൊട്ടുകൂട്ടിയാലും വിഷം; ഉത്തരവാദികളാര്?

AMMA , Kerala Women's Commission, Thomas Issac, Sudhakaran, M.C. Josephine, WCC, actress attack case, 

സിനിമാരംഗത്തെ വിവാദം ദൗർഭാഗ്യകരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌