Monsoon havoc , kerala ,Mullaperiyar dam, landslide, heavy rains, missing,
in , ,

ഭീഷണിയായി കാലവർഷം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു

കോഴിക്കോട്: കനത്ത നാശനഷ്ടം സൃഷ്‌ടിച്ച കാലവർഷത്തെ ( Monsoon havoc ) തുടർന്ന് കോഴിക്കോട് താമരശ്ശേരി കരിഞ്ചോലയിൽ ഇന്നലെ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരുന്നു.

ഒരു മൃതശരീരം കൂടി ഇന്ന് കണ്ടെത്തി. ഒരു കുട്ടിയുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്. ഹസന്റെ വീടിനു സമീപം നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇതോടെ ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ എണ്ണം എട്ടായി. കനത്ത മഴയും വെളിച്ചക്കുറവും കാരണം ഇന്നലെ നിര്‍ത്തി വച്ചിരുന്ന തിരച്ചിലില്‍ ഫയര്‍ഫോഴ്സിനും ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾക്കുമൊപ്പം നാട്ടുകാരും ഊർജ്ജിതമായി പങ്കെടുക്കുന്നുണ്ട്.

ഇനി ആറു പേരെ കൂടി കണ്ടെത്താനുണ്ട്. മണ്ണിനടിയില്‍ നിന്ന് ഏഴ് പേരുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഇതില്‍ നാല് പേരുടെ മൃതദേഹം കബറടക്കി.

അതിനിടെ, ഇന്നലെ ഉരുൾപ്പൊട്ടലുണ്ടായ കരി‍ഞ്ചോലമലയില്‍ അനധികൃത നിര്‍മ്മാണ പ്രവൃത്തികള്‍ നടന്നിരുന്നതായി സ്ഥിരീകരിച്ചു. വന്‍തോതില്‍ ഭൂമി വാങ്ങി കൂട്ടുന്ന സംഘങ്ങള്‍ പ്രദേശത്ത് വന്‍തോതിൽ പ്രകൃതിയെ ചൂഷണം ചെയ്യുന്നതായി പരക്കെ ആരോപണമുണ്ട്.

ക്വാറി, മണല്‍ഖനനം എന്നിവയിലൂടെ പ്രകൃതി ചൂഷണം രൂക്ഷമാണെന്നാണ് ആക്ഷേപം. എന്നാല്‍ കരിഞ്ചോലമലയിലെ അനധികൃത തടയണ നിര്‍മ്മാണത്തെ കുറിച്ച്‌ ഒന്നുമറിയില്ലെന്നാണ് കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പ്രതികരണം.

അതേസമയം, ശക്തമായ മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 128 അടിയായതിനെ തുടർന്ന് മുല്ലപ്പെരിയാര്‍ ഉപസമിതി യോഗം ഇന്ന് കുമളിയില്‍ ചേരും. അണക്കെട്ടിന്റെ മേല്‍നോട്ട ചുമതലയുള്ള സമിതികളുടെ നിര്‍ദ്ദേശങ്ങള്‍ ഇതുവരെ നടപ്പായിട്ടില്ല.

സുപ്രീംകോടതി നിജപ്പെടുത്തിയ ജലനിരപ്പ് 142 അടിയായി നിലനിര്‍ത്താനുള്ള സ്പില്‍വേ ഷട്ടര്‍ ഓപ്പറേറ്റിംഗ് മാനുവല്‍ ഇതുവരെ കേരളത്തിനു ലഭിച്ചിട്ടില്ല. ഇന്നത്തെ ഉപസമിതിയോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായേക്കുമെന്നാണ് സൂചന.

അതിനിടെ, മോശം കാലാവസ്ഥയെ തുടര്‍ന്ന് ഷാര്‍ജയില്‍ നിന്നു കരിപ്പൂരിലിറങ്ങേണ്ട എയര്‍ ഇന്ത്യയുടെ എഐ 998 വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചു വിട്ടു. കഴിഞ്ഞ ദിവസവും മോശം കാലാവസ്ഥയെ തുടര്‍ന്നു മൂന്നു വിമാനങ്ങള്‍ തിരിച്ചു വിട്ടിരുന്നു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

യു എസ് ടി ഗ്ലോബൽ സ്ഥാപനമായ എക്സ്പാൻഷൻ വികസന പാതയിൽ

Kerala police, driver, ADGP, daughter, complaints, Gavaskar, Museum police, hospital, 

കേരളാ പോലീസിൽ വീണ്ടും വിവാദം; ആരോപണങ്ങളുമായി പോലീസ് ഡ്രൈവറും എഡിജിപിയുടെ മകളും