Monsoon, heavy rain, havoc, Kerala, govt, death, land slide, 
in , ,

കനത്ത മഴയിൽ ആളപായവും വ്യാപക നാശനഷ്‌ടവും; നടപടിയുമായി സർക്കാർ

തിരുവനന്തപുരം: കേരളത്തിൽ ആളപായവും വ്യാപക നാശനഷ്‌ടവും  വിതച്ചു കൊണ്ട് കനത്ത മഴ ( rain havoc ) തുടരുകയാണ്. കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ ആരംഭിച്ചു.

മഴക്കെടുതി നേരിടാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കാലവര്‍ഷക്കെടുതി നേരിടുന്നതിന് അടിയന്തരനടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും കളക്ടമാര്‍ക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

അതി തീവ്രമായ മഴ കൂടുതല്‍ ദുരന്തം സൃഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്ര ദുരന്തനിവാരണ സേനയെ അയയ്ക്കുവാൻ തീരുമാനമായി. 48 പേരടങ്ങുന്ന സംഘം ഉടന്‍ തന്നെ ജില്ലയില്‍ എത്തിച്ചേരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അടിയന്തരഘട്ടങ്ങളെ നേരിടാന്‍ മറ്റൊരു സംഘത്തെ കൂടി സംസ്ഥാനത്ത് എത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പോലീസ്, ഫയര്‍ഫോഴ്‌സ് എന്നീ സേനാവിഭാഗങ്ങള്‍ക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

റവന്യൂമന്ത്രിയുടെ നേതൃത്വത്തില്‍ ഗതാഗത, തൊഴില്‍ വകുപ്പുമന്ത്രിമാര്‍ കോഴിക്കോട് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരിത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, താമരശ്ശേരി കരിഞ്ചോലയിൽ ഉരുൾപൊട്ടലിൽ വീട് തകർന്ന് നാല് പേർ മരണമടഞ്ഞു. മൂന്ന് കുട്ടികളും ഒരു വീട്ടമ്മയുമാണ് മരിച്ചത്. മൂന്ന് വീടുകൾ മണ്ണിനടിയിലായി. ഒൻപത് പേരെ കാണാതായി. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.

കരിഞ്ചോല സ്വദേശി അബ്ദുള്‍ സാലീമിന്‍റെ മക്കളായ ദില്‍ന(9)യും സഹോദരനും ഉൾപ്പെടെ നാല് പേരാണ് മരണമടഞ്ഞത്. ഇവരുടെ മൃതദേഹങ്ങള്‍ താമരശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

രണ്ട് കുടുംബങ്ങളിലെ ആളുകളെയാണ് കാണാതായിരിക്കുന്നത്. ഹസന്‍, അബ്ദുള്‍ റഹ്മാന്‍ എന്നിവരുടെ കുടുംബങ്ങളെയാണ് കാണാതായത്. ഇന്ന് പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.

റോഡുകൾ തകർന്നതിനാൽ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിക്കാൻ പ്രയാസം നേരിടുകയാണ്. രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.

നാട്ടുകാരുടെ നേതൃത്വത്തിലാണ് ഇവിടെ രക്ഷാപ്രവർത്തനം തുടരുന്നത്. പല ജില്ലകളിലും ഗതാഗതം തടസ്സപ്പെട്ടു. വീണ്ടും ഉരുൾപ്പൊട്ടലുണ്ടാകുമെന്ന ഭയത്തിലാണ് മലയോര പ്രദേശങ്ങളിലെ ജനങ്ങൾ കഴിയുന്നത്.

കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് എല്ലാ സഹായങ്ങളും എത്തിക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അറിയിച്ചു. സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പണം ഒരു പ്രശ്നമാകില്ലെന്നും ഉന്നതതല യോഗത്തിന് ശേഷം മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

48 മണിക്കൂർ കൂടി അതി തീവ്ര മഴ തുടരുമെന്ന് അധികൃതർ അറിയിച്ചു. അതിനാൽ മലയോര യാത്രകൾ ഒഴിവാക്കണമെന്നാണ് നിർദ്ദേശം. മഞ്ചേരിയിൽ അസാധാരണ മഴയാണ് രേഖപ്പെടുത്തിയത്.

കടുത്ത കടലാക്രമണം ഉണ്ടാകുമെന്നു റിപ്പോർട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കേരളം അടുത്ത കാലത്തൊന്നും കാണാത്ത തരത്തിൽ അതി രൂക്ഷമായ നാശനഷ്‌ടമാണ് ഇത്തവണ കനത്ത മഴ സൃഷ്‌ടിച്ചത്‌.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Shikhar Dhawan , India, record, Afghanistan, record, 

ഇന്ത്യയ്ക്ക് അഭിമാനം; ശിഖര്‍ ധവാൻ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കി

school vehicles , security, phone number, whats app, Behra, drivers, children, 

സ്‌കൂൾ വാഹനങ്ങളുടെ സുരക്ഷാ വീഴ്ച്ച അറിയിക്കാൻ നിർദ്ദേശം