Monsoon, landslide, Kozhikode, search, Pinarayi, minster, T. P. Ramakrishnan , copensation, death, house, collapsed, heavy rain, 
in ,

കാലവര്‍ഷക്കെടുതി: ദുരിത ബാധിതര്‍ക്ക്​ ധനസഹായം വർദ്ധിപ്പിക്കുമെന്ന് റിപ്പോർട്ട്

കോഴിക്കോട്: കാലവർഷത്തെ തുടർന്നുണ്ടായ ഉരുള്‍പൊട്ടലിൽ ( landslide ) കട്ടിപ്പാറ കരിഞ്ചോലയില്‍ കാണാതായവരെ കണ്ടെത്താനായി ഇന്നും തിരച്ചില്‍ തുടരുന്നു. വീടുകള്‍ക്ക് മുകളില്‍ പതിച്ച കൂറ്റന്‍ പാറകള്‍ പൊട്ടിച്ച്‌ നീക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരുകയാണെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.

കാലാവസ്ഥ അനുകൂലമായതിനാൽ തിരച്ചിൽ ഊർജ്ജിതമാണെന്നും ഡോഗ് സ്വകാഡിന്റെ പരിശോധന തുടരുമെന്നും ദുരന്ത നിവാരണ സേന അറിയിച്ചു. അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരാണ് തിരച്ചിലിന് നേതൃത്വം നല്‍കുന്നത്.

ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം കൂടി തിരച്ചിലിനായി സ്ഥലത്തെത്തിയിട്ടുണ്ട്. സന്നദ്ധ പ്രവര്‍ത്തകരെ വിവിധ സ്‌ക്വാഡുകളായി തിരിച്ചാണ് കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിയത്.

നാല് കുട്ടികൾ ഉൾപ്പെടെ എട്ടു പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. ഒരു കുടുംബത്തിലെ ആറു പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്.

അതേസമയം, സംസ്ഥാനത്ത് കാലവര്‍ഷ കെടുതികളില്‍ ദുരിതമനുഭവിക്കുന്നവർക്കുള്ള ധനസഹായം അടിയന്തരമായി വിതരണം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.

മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കി വരുന്ന ധനസഹായത്തിന് പുറമെ വീടുകള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ടവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കും ഇപ്പോള്‍ നല്‍കുന്നതിനെക്കാള്‍ ഭേദപ്പെട്ട നഷ്ടപരിഹാരം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

കൂടാതെ ധനസഹായം എത്രത്തോളം വര്‍ദ്ധിപ്പിച്ചു നല്‍കാം എന്നതിനെ കുറിച്ച്‌ മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കനത്ത മഴയെ തുടര്‍ന്ന് കട്ടിപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ കാര്യക്ഷമമായി തന്നെ പുരോഗമിക്കുന്നതായി മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. കട്ടിപ്പാറ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്തത്തിനിരയായവര്‍ക്ക് ഫലപ്രദമായ സഹായം ലഭ്യമാക്കണമെന്നും വീട് വച്ചു കൊടുക്കുന്നതിനും സ്ഥലം നല്‍കുന്നതിനും മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ കാലഹരണപ്പെട്ട രീതികളാണ് നിലവിലുള്ളതെന്നും അത് കുറേക്കൂടി മെച്ചപ്പെടുത്തി നല്‍കുമെന്നും മന്ത്രി അറിയിച്ചു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

film Drama , Mohanlal, Ranjith , Drama ,  first look poster, social media, lal , tweeted , 

പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തി മോഹൻലാലിൻറെ ഡ്രാമ

Samsung Galaxy S9+ , Sunrise Gold,limited edition ,launched ,SmartThings,TV Control App,

സാംസങ് ഗാലക്സി എസ് 9+ ന്റെ സൺറൈസ് ഗോൾഡ് എന്ന പരിമിത എഡിഷൻ ഇന്ത്യയിൽ